Image

മാറ്റൊലി സാഹിത്യസന്ധ്യ മെയ് എട്ടിന്

ലൗലി ശങ്കര്‍ Published on 05 May, 2016
മാറ്റൊലി സാഹിത്യസന്ധ്യ മെയ് എട്ടിന്
ടൊറന്റോ : മാറ്റൊലി മാസിക സാഹിത്യ സന്ധ്യ സംഘടിപ്പിക്കുന്നു .മെയ് 08 ഞായറാഴ്ച വൈകിട്ട് 2:30 നു മിസ്സിസ്സാഗ മീറ്റിംഗ് പ്ലേസില്‍ നടക്കുന്ന സാഹിത്യ വിരുന്നില്‍ വിശിഷ്ഠ അതിഥിയും ,പ്രഭാഷകനും ആയി റിട്ടയര്‍ട് പ്രൊ.കോശി തലക്കല്‍ ­ബിഷപ്പ് മൂര്‍ കോളേജ് മാവേലിക്കര സംബന്ധിക്കും .

"സാഹിത്യം കാലത്തിനൊപ്പം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ചര്‍ച്ചയില്‍ കാനഡയിലെ പ്രസിദ്ധരായ മലയാളം സാഹിത്യകാരന്മാരും ,സാഹിത്യകാരികളും പങ്കുചെരുന്നതാണ് എന്നും ,കാനഡയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക നായകന്മാരുടെ സാന്നിദ്ധ്യം സാഹിത്യ സന്ധ്യയെ വന്‍ വിജയം ആക്കും എന്നും ഭാരവാഹികള്‍ അറിയിച്ചു.കുടിയേറ്റ മലയാളികളുടെ ഇടയില്‍ മലയാള ഭാഷയുടെയും,സാഹിത്യത്തിന്റെയും വളര്‍ച്ചക്കും , പുതിയ തലമുറയിലേക്ക് മലയാള ഭാഷ പകര്‍ന്ന് കൊടുക്കുന്നതിനും വേണ്ടി ലക്­ഷ്യം വയ്ക്കുന്ന പ്രസിദ്ധീകരണം ആണ് മാറ്റൊലി കുടുംബ മാസിക ,കുഞ്ഞാറ്റ ­കുട്ടികളുടെ മാസിക ,മാറ്റൊലി വാര്‍ത്ത ,മാറ്റൊലി എഫ് .എം റേഡിയോ എന്നിവ .

സാഹിത്യ സന്ധ്യയില്‍ കാനഡയിലെ പ്രമുഖ മാധ്യമ ,സാഹിത്യ പ്രവര്‍ത്തകര്‍ ആയ ജോണ്‍ ഇളമത ,ജയ്‌­സണ്‍ മാത്യു ,കുഞ്ഞൂസ് കാനഡ ,സുരേഷ് നെല്ലികോട് ,അലക്‌സ് തോമസ്­ ,റവ.ഫാദര്‍ എബി മാത്യു ,സുജിത്ത് ശിവാനന്ദ് ,നിര്‍മ്മല തോമസ്­ എന്നിവര്‍ സംസാരിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് www.maattoli.com / Email :editormaattoli@gmail.com യുമായോ താഴെ കാണുന്ന നമ്പറിലോ വിളിക്കുക
ബാലു:519 241 4849 സുരേഷ് നെല്ലികോട്:905 6354912 രാജേഷ്­കൃഷ്ണന്‍:416 873 1226 ജയ്­:647 985 5351 സുജിത്ത് ശിവാനന്ദ്:905 714 1081.

വാര്‍ത്ത തയ്യാറാക്കിയത് :ലൗലി ശങ്കര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക