Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ബോഡി മെയ് 15-ന് ഞായറാഴ്ച

ജോയിച്ചന്‍ പുതുക്കുളം Published on 05 May, 2016
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ബോഡി മെയ് 15-ന് ഞായറാഴ്ച
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം (ജനറല്‍ബോഡി) മെയ് 15-നു ഞായറാഴ്ച 5 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഓഡിറ്റോറിയത്തില്‍ (834 E Rand Rd, Suit 13, Mount Prospect, IL 60056 ) കൂടുന്നതാണ്.

പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടറി ബിജി സി. മാണി, ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

സംഘടനയില്‍ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 90 ദിവസമെങ്കിലും കഴിഞ്ഞ എല്ലാ അംഗങ്ങള്‍ക്കും ഈ യോഗത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക