Image

ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം മേയ് 21­-ന്

ജോയിച്ചന്‍ പുതുക്കുളം Published on 05 May, 2016
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം മേയ് 21­-ന്
ന്യൂയോര്‍ക്ക്­: വള്ളം കളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം മേയ് 21­-നു ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ റോക്ക് ലാന്‍ഡിലെ ഓറഞ്ചു ബര്‍ഗിലുള്ള സിതാര്‍ പാലസ് റെസ്‌റ്റോറന്റില്‍ വച്ച് നടക്കുന്നതാണെന്ന് പ്രസിഡന്റ് ചെറിയാന്‍ ചക്കാലപടിക്കല്‍ അറിയിച്ചു.

വിവിധ കലാപരിപാടികളോടെയാവും ഈ കുടുംബ സംഗമം നടക്കുകയെന്നും എല്ലാ വള്ളംകളി പ്രേമികളെയും സ്വാഗതം ചെയ്യുന്നുവെന്നും സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്‌ലയര്‍ കാണുക ജയപ്രകാശ് നായര്‍ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക