Image

ബേബി ഊരാളില്‍ ഫോമാ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി മത്സരിക്കുന്നു

Published on 05 May, 2016
ബേബി ഊരാളില്‍  ഫോമാ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി  മത്സരിക്കുന്നു
ന്യു യോര്‍ക്ക്: ഫോമാ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ മത്സരിക്കുന്നു.
എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗ നിര്‍ദേശവും ഉപദേശവും നല്‍കുകയാണു നാലംഗ കൗണ്‍സിലിന്റെ ചുമതല.

പ്രഥമ പ്രസിഡന്റ് ശശിധരന്‍ നായര്‍ ആയിരിന്നു ആദ്യത്തെ ചെയര്‍. ഇപ്പോള്‍ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് ആണു ചെയര്‍. വൈസ് ചെയര്‍മാന്‍ ജോസഫ് ഔസൊ, സെക്രട്ടറി സാം ഉമ്മന്‍, ജോയിന്റ് സെക്രട്ടറി സിബി പതിക്കല്‍. ഇവരുടെ കാലാവധി ജൂലൈയില്‍ അവസാനിക്കും.

പ്രവാസി ചാനല്‍ സി.ഇ.ഒ , കെ.സി.സി.എന്‍ എയുടെ മുന്‍ പ്രസിഡന്റ് തുടങ്ങിയ വലിയ പദവികള്‍ക്കൊപ്പം നിരവധി ചെറുതും വലുതുമായ സംഘടനകളുടെയും, പ്രസ്ഥാനങ്ങളുടെയും നേതൃത്വരംഗത്ത് പ്രവര്‍ത്തിച്ച ബേബി ഉരാളില്‍ ഫോമായുടെ മൂന്നാമതു കണ്‍ വന്‍ഷന്‍ കപ്പലില്‍ നടത്തി ചരിത്രം കുറിച്ചിരുന്നു.

കേരളാസെന്റര്‍ ഏര്‍പ്പെടുത്തിയ കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ഉള്‍പ്പെടെവിവിധ അവാര്‍ഡുകള്‍ നേടി.

ക്‌നാനായ ടൈംസിന്റെ മാനേജിംഗ് എഡിറ്റര്‍, ഫോമാ ന്യൂസിന്റെ മാനേജിംഗ് എഡിറ്റര്‍, തുടങ്ങി മാധ്യമ പ്രവര്‍ത്തനരംഗത്തും പ്രവര്‍ത്തിച്ചു.

മെഡിക്കല്‍ പ്രൊഫണല്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തനം സജീവമാക്കിയ ബേബി ഊരാളില്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക