മനാമ: നിയന്ത്രണം വിട്ട കാറിലിടിച്ച് സിക്സ് വീലര്‍ മറിഞ്ഞ് മലയാളി െ്രെഡവറുടെ
കൈയ്യറ്റു. പത്തനംതിട്ട സീതത്തോട് കുറിയന്നൂര്‍ തോമസ് മത്തായിയാണ് (35)
ഹതഭാഗ്യന്. പരിക്കേറ്റ് സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ ഇടതുകൈ
ചുമലിനും മുട്ടിനുമിടയില്‍ മുറിച്ചു മാറ്റുകയായിരുന്നു.
ഇന്നലെ ഉച്ചക്ക്
രണ്ടരയോടെയാണ് അപകടം. മന്‍സൂരി കാറ്ററിങ് കമ്പനിയില്‍ ജോലി ചെയ്യുന്ന തോമസ്
മത്തായിയും സഹപ്രവര്‍ത്തകരും ഡ്യൂട്ടി കഴിഞ്ഞ് സല്‍മാബാദിലെ താമസ സ്ഥലത്തേക്ക്
മടങ്ങുമ്പോള്‍ ഇസാ ടൗണ്‍ ഓവര്‍ ബ്രിഡ്ജിലാണ് അപകടത്തില്‍ പെട്ടത്. സൗദി
കോസ്വേയില്‍നിന്ന് ബ്രിഡ്ജിലേക്ക് കയറിയ സ്വദേശി ഓടിച്ച കാര്‍ നിയന്ത്രണം
വിട്ട് സിക്സ് വീലറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍
വാഹനത്തിലുണ്ടായിരുന്ന ഏഴോളം ഫ്രിഡ്ജുകള്‍ ഒരു ഭാഗത്തേക്ക് നീങ്ങുകയും വാഹനം
ഡിവൈഡറില്‍ ഇടിച്ച് മറിയുകയും ചെയ്തു. 10 മീറ്ററോളം നിരങ്ങി നീങ്ങിയാണ് വാഹനം
നിന്നത്. തോമസ് മത്തായിക്കൊപ്പമുണ്ടായിരുന്ന കമ്പനിയിലെ ഫോര്മാന് പാകിസ്ഥാന്
സ്വദേശിയായ ഇംതിയാസ്, ഫ്രിഡ്ജ് മെക്കാനിക്ക് പഞ്ചാബ് സ്വദേശി കുമാര്‍
എന്നിവര്‍ക്കും പരിക്കേറ്റു. എന്നാല്‍, ഇവരുടെ പരിക്ക് ഗുരുതരമല്ല.