Image

ഇലക്ഷന്‍ പ്രചരണത്തിന് തിരികൊളുത്തി ബെന്നി വാച്ചാച്ചിറയും സംഘവും

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 10 May, 2016
ഇലക്ഷന്‍ പ്രചരണത്തിന് തിരികൊളുത്തി ബെന്നി വാച്ചാച്ചിറയും സംഘവും
ന്യൂയോര്‍ക്ക്: ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) മെട്രോ റീജിയന്റെ പിന്‍തുണയോടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബെന്നി വാച്ചാച്ചിറയും സംഘവും തിരഞ്ഞെടുപ്പു പ്രചാരണത്തിന് തിരി കൊളുത്തി. ന്യൂയോര്‍ക്കിലെ ടേസ്‌റ് ഓഫ് കൊച്ചിന്‍ റസ്റ്റോറന്റില്‍ വച്ചു നടന്ന കൂടിക്കാഴ്ച്ചയില്‍, മെട്രോ റീജിയണിലെ വിവിധ സംഘടനകളുടെ പ്രതിനിധീകരിച്ച് നേതാക്കള്‍ പങ്കെടുത്തു. ഫോമായുടെ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ് (സലിം), നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ തോമസ് മാത്യൂ (യോങ്കേഴ്‌സ് അനിയന്‍), ഷാജി മാത്യൂ എന്നിവരും പങ്കെടുത്തിരുന്നു.

ഫോമായ്ക്ക് 8 അംഗസംഘടനകളാണ് ന്യൂയോര്‍ക്ക് മെട്രോ റീജിയണില്‍ ഉള്ളത്. മലയാളി അസ്സോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്റ്, കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ്, ലോങ്ങ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, ലോങ്ങ് ഐലന്റ് മലയാളി അസ്സോസിയേഷന്‍, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, ദി കേരളാ സെന്റര്‍, കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, മലയാളി സമാജം ഓഫ് ന്യൂയോര്‍ക്ക് എന്നീ സംഘടനകളാണ്. ഫോമാ മെട്രോ റീജിയനെ പ്രതിനിധാനം ചെയ്യുന്നത്. 

ബെന്നി വാച്ചാച്ചിറയോടൊപ്പം, സെക്രട്ടറി സ്ഥാനാര്‍ത്ഥി ജിബി തോമസ്, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോസി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലാലി കളപ്പുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി വിനോദ് കൊണ്ടൂര്‍, ജോയിന്റ് ട്രഷറാര്‍ സ്ഥാനാര്‍ത്ഥി ഷിനു ജോസഫ് എന്നിവര്‍ പങ്കെടുത്തു. 2018ല്‍ ഷിക്കാഗോയില്‍ വച്ചു കണ്‍വന്‍ഷന്‍ നടത്തുവാന്‍ ഫോമാ മെട്രോ റീജിയന്റെ പൂര്‍ണ്ണ പിന്‍തുണ ബെന്നി അഭ്യര്‍ത്ഥിച്ചു.
ലോങ്ങ് ഐലന്റ് മലയാളി അസോസിയേഷനില്‍ നിന്നും ബെഞ്ചമിന്‍ ജോര്‍ജ്, സാബു മാര്‍ക്കോസ്, ബാബു കുരിയാക്കോസ്, ജോര്‍ജ് തോമസ്, ജോര്‍ജ് കുട്ടി എന്നിവരും; മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കില്‍ നിന്നും ചാക്കോ കോയിക്കലേത്ത്, സജി എബ്രഹാം, ജയ്‌സണ്‍, ജോണ്‍സണ്‍ എന്നിവരും; കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയില്‍ നിന്നും സജി മാത്യൂ, വര്‍ഗ്ഗീസ് ചുങ്കത്തില്‍, ഫിലിപ്പ് മഠത്തില്‍ എന്നിവരും; ലോങ്ങ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷനില്‍ നിന്നും റജി മാര്‍ക്കോസ്, ബോബന്‍ തോട്ടം, തോമസ് ടി. ഉമ്മന്‍, ജോസഫ് കളപ്പുരയ്ക്കല്‍, മോഹന്‍ ചിറമണ്ണില്‍ എന്നിവരും; കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കില്‍ നിന്നും കുഞ്ഞു മാലിയില്‍, ബേബി ജോസ്, സജി എബ്രഹാം, സക്കറിയാസ് കരുവേലിയില്‍, പ്രിന്‍സ് മാര്‍ക്കോസ്, റോയ്, അനിയന്‍ മൂലയില്‍, ജോസ് തെക്കേടം എന്നിവരും; മലയാളി സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും മാണി ചാക്കോ എന്നീ നേതാക്കള്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു പങ്കെടുത്തു തങ്ങളുടെ പിന്‍തുണയും അറിയിച്ചു. 

ചുരുങ്ങിയ സമയത്തിനുള്ളല്‍ കൂടിക്കാഴ്ച്ച സംഘടിപ്പിച്ച ലാലി കളപ്പുരയ്ക്കലിന് പരിപാടിയില്‍ പങ്കെടുത്തവര്‍ നന്ദി അറിയിച്ചു. 
ഇലക്ഷന്‍ പ്രചരണത്തിന് തിരികൊളുത്തി ബെന്നി വാച്ചാച്ചിറയും സംഘവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക