Image

സ്വാശ്രയം: പ്രതിപക്ഷം ശക്തമായ സമരത്തിന്‌

Published on 18 June, 2011
സ്വാശ്രയം: പ്രതിപക്ഷം ശക്തമായ സമരത്തിന്‌
കൊച്ചി: മാനേജ്‌മെന്റുകള്‍ക്ക്‌ കീഴടങ്ങുന്ന യു..ഡി.എഫ്‌ സര്‍ക്കാരിന്റെ നീക്കത്തിനെതിരേ പ്രതിപക്ഷം ശക്തമായ സമര പരിപാടിക്ക്‌ നേതൃത്വം നല്‍കുമെന്ന്‌ മുന്‍മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം. നിലവിലെ അവസ്ഥ കേരളത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്‌തവ മാനേജ്‌മെന്റുകള്‍ക്ക്‌ കീഴടങ്ങുന്ന യു.ഡി.എഫ്‌ സര്‍ക്കാറിന്റെ നിലപാട്‌ കേരളത്തിന്റെ മതേതര സ്വഭാവത്തിന്‌ ആഘാതമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളത്ത്‌ കേരള മുനിസിപ്പല്‍ ആന്റ്‌ സ്റ്റാഫ്‌ കോര്‍പറേഷന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കോടിയേരി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക