Image

ഫൊക്കാന ട്രസ്റ്റി ബോര്‍ഡിലേക്ക് രാജു സക്കറിയായും, നാഷ്ണല്‍ കമ്മറ്റിയിലേക്ക് എം.കെ.മാത്യുവും സ്ഥാനാര്‍ത്ഥികള്‍

ജോര്‍ജ് ഓലിക്കല്‍ Published on 11 May, 2016
ഫൊക്കാന ട്രസ്റ്റി ബോര്‍ഡിലേക്ക് രാജു സക്കറിയായും, നാഷ്ണല്‍ കമ്മറ്റിയിലേക്ക് എം.കെ.മാത്യുവും സ്ഥാനാര്‍ത്ഥികള്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനയായ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സില്‍ നിന്ന് ട്രസ്റ്റി ബോര്‍ഡിലേക്ക് രാജു സക്കറിയായും, നാഷ്ണല്‍ കമ്മറ്റിയിലേയ്ക്ക് എം.കെ.മാത്യുവും മത്സരിക്കുന്നു.

ഐ.എ.എം.എ.യുടെ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന രാജു സക്കറിയ ഫൊക്കാനയുടെ നാഷ്ണല്‍ ട്രഷറാര്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. ഫൊക്കാനയുടെ നാഷ്ണല്‍ കമ്മറ്റിയിലേയ്ക്ക് മത്സരിയ്ക്കുന്ന എം.കെ.മാത്യു ഇപ്പോള്‍ ഐ.എ.എം.എ.യുടെ വൈസ് പ്രസിഡന്റും ഫൊക്കാന നാഷ്ണല്‍ കമ്മറ്റി മെമ്പറുമാണ്.

തമ്പി ചാക്കോ നേതൃത്വം കൊടുക്കുന്ന ടീമിന് പിന്തുണയും വിജയാശംസകളും നേര്‍ന്ന ഐ.എ.എം.എ. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് ഉമ്മന്‍ രാജു സക്കറിയായുടെയും, എം.കെ.മാത്യുവിന്റെയും സ്ഥാനാര്‍ത്ഥിത്വം തമ്പി ചാക്കോ ടീംമിനും ഫൊക്കാനക്കും  ശക്തി പകരുമെന്ന് പറഞ്ഞു.

ഫൊക്കാന ട്രസ്റ്റി ബോര്‍ഡിലേക്ക് രാജു സക്കറിയായും, നാഷ്ണല്‍ കമ്മറ്റിയിലേക്ക് എം.കെ.മാത്യുവും സ്ഥാനാര്‍ത്ഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക