Image

ഷാജി പീറ്ററിനു യാത്രയയപ്പു നല്‍കി

Published on 14 May, 2016
ഷാജി പീറ്ററിനു യാത്രയയപ്പു നല്‍കി

 ഗോള്‍ഡ്‌കോസ്റ്റ്: ഒഐസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഗോള്‍ഡ്‌കോസ്റ്റ് മലയാളി അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഷാജി പീറ്ററിനും കുടുംബത്തിനും യാത്രയയപ്പു നല്‍കി.

കഴിഞ്ഞ എട്ടുവര്‍ഷമായി ഓസ്‌ട്രേലിയയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാജി പീറ്ററിന് നിറാങ്കിലെ കുടുംബങ്ങളാണു യാത്രയയപ്പു നല്‍കിയത്. 

സി.പി. സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഏബ്രഹാം കുരുവിള, ജിജോ തോമസ്, അനീഷ് രവി (മനു), ജോഷി ജോസഫ്, ജോസ് ജോസഫ്, അഗസ്റ്റിന്‍ ജോണ്‍, എബി, സിബി ജോര്‍ജ്, റ്റെസ്‌ല ജെസണ്‍, അശ്വതി ജോസ്, നിത്യ ഷാജി എന്നിവര്‍ സംസാരിച്ചു. ഷാജി പീറ്റര്‍ മറുപടി പ്രസംഗം നടത്തി. സ്‌നേഹവിരുന്നോടെ യോഗം സമാപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക