Image

എന്മയുടെ ജോളി ഏബ്രഹാമിനോടൊപ്പമൊരു സന്ധ്യ- എന്‍ഫീല്‍ഡില്‍ നടന്നു

Published on 31 January, 2012
എന്മയുടെ ജോളി ഏബ്രഹാമിനോടൊപ്പമൊരു സന്ധ്യ- എന്‍ഫീല്‍ഡില്‍ നടന്നു
എന്‍ഫീല്‍ഡ്: എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ (എന്‍മ) സംഘടിപ്പിച്ച പ്രശസ്ത ഗായകന്‍ ജോളി ഏബ്രഹാമിനോടൊപ്പമുള്ള സന്ധ്യ എന്ന പരിപാടി അവതരണ മികവില്‍ ശ്രദ്ധേയമായിരുന്നു. 

ജനുവരി 27ന് പാമേഴ്‌സ് ഗ്രീന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ വൈകുന്നേരം 6.30ന് ആരംഭിച്ച ചടങ്ങില്‍ റെജി നന്തികാട്ട് ജോളി ഏബ്രഹാമിനെ സ്വാഗതം ചെയ്തു. ജോളി ഏബ്രഹാം തന്റെ സിനിമ ഗായകനായുള്ള കാലത്തെ ചരിത്രം വിശദീകരിച്ചു. 1975 മുതല്‍ 1997 വരെ മലയാള, തമിഴ് സിനിമാ സംഗീത രംഗങ്ങളെ മുന്‍നിരയിലുണ്ടായിരുന്ന ജോളി ഏബ്രഹാം ഇന്നു ക്രൈസ്തവ ഗായകനായി ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ തന്റെ സംഗീതയാത്ര നടത്തുന്നു. ജോളി ഏബ്രഹാം ആലപിച്ച ഗാനങ്ങള്‍ സദസ് സംഗീതത്തിന്റെ മാസ്മരികതയില്‍ ലയിച്ചിരുന്നു. 

എന്‍മയുടെ അംഗമായ സിജു തോമസ് വെട്ടിത്തിട്ടയും സുഹൃത്തായ ഷാജി അഗസ്റ്റിനും നിര്‍മിച്ച അധിപന്‍ എന്ന സംഗീത ആല്‍ബത്തിന്റെ സിഡിയുടെ പ്രകാശനം ജോളി ഏബ്രഹാം സിഡിയുടെ കോപ്പി പാസ്റ്റര്‍ കുമാറിന് നല്‍കി നിര്‍വഹിച്ചു. എന്‍മയുടെ ഉപഹാരം ജോര്‍ജ് പാറ്റിയാല്‍ നല്‍കി. ജിജോ ജോസഫ് നന്ദി പറഞ്ഞു. തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും നടത്തി.

എന്മയുടെ ജോളി ഏബ്രഹാമിനോടൊപ്പമൊരു സന്ധ്യ- എന്‍ഫീല്‍ഡില്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക