Image

ആദ്യമന്ത്രിസഭ മുതല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ വരെ -9 (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 16 May, 2016
ആദ്യമന്ത്രിസഭ മുതല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ വരെ -9 (ബ്‌ളസന്‍ ഹൂസ്റ്റന്‍)
ഐക്യജനാധിപത്യമുന്നണി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2001 മെയ് 17ന് എ.കെ. ആന്റ ണിയുടെ നേതൃത്വത്തില്‍ ഐ ക്യജനാധിപത്യമുന്നണി സര്‍ ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആന്റണി മുഖ്യമന്ത്രിയാകുന്നത് ഇത് മൂന്നാം തവണയാണ്. ഏറെക്കുറെ അഴിമതി രഹിതമായ ഭരണം കാഴ്ച വയ്ക്കാന്‍ ആന്റണിക്കു കഴി ഞ്ഞുയെന്നുതന്നെ പറയാം. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കികൊണ്ട് ഗ്രാമപ്രദേശങ്ങളുടെ വികസനം ത്വരിത ഗതിയിലാക്കാന്‍ ആന്റണി ശ്രമിച്ചു. സര്‍ക്കാര്‍ ആശുപത്രികളുടെ വികസനവും നിയന്ത്രണവും പോലും അതാത് പ്രദേശത്തെ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കി സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിച്ചുവെന്നു തന്നെ പറയാം.

ആദ്യ ആന്റണി മന്ത്രി സഭ കൊണ്ടുവന്ന തൊഴിലില്ലായ്മ വേതനം വര്‍ദ്ധിപ്പിച്ചത് ഈ സര്‍ക്കാരിന്റെ കാലത്തായിരുന്നുയെന്നത് എടുത്തുപറയേണ്ടതാണ്. സമ്പൂര്‍ണ്ണ മദ്യനിരോധനമെന്നത് ചാരായ നിരോധനമായി മാറ്റിയെടുക്കാനെ ആന്റണിക്ക് കഴിഞ്ഞുയെന്നത് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്കു കോട്ടം തട്ടിയെങ്കിലും കേരളത്തില്‍ സമാ ധാന അന്തരീക്ഷം നിലനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫെസ്റ്റി വല്‍ അലവന്‍സ് ഏര്‍പ്പെടുത്തി യതും ആന്റണി സര്‍ക്കാരായിരു ന്നു.

ഏറെക്കുറെ സമാധാനപരമായ അന്തരീക്ഷമായിരുന്നു ആന്റണി സര്‍ക്കാരിന്റെ തു ടക്കകാലത്തെങ്കിലും അത് അധികകാലം തുടര്‍ന്നില്ലായെന്നതാണ് സത്യം. കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ആന്റണി മന്ത്രിസഭയ്‌ക്കെതിരെ പ്രതിപക്ഷത്തേക്കാള്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചതായി രുന്നു അതിനു കാരണം. കരുണാകരനെ അനുനയിപ്പിക്കാനായി മകന്‍ മുരളീധരനെ നിയമ സഭാംഗമല്ലാതിരുന്നിട്ടുകൂടി തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടു ത്താന്‍ ആന്റണി തയ്യാറായി. അ ന്ന് മുരളീധരന്‍ കെ.പി.സി.സി. അദ്ധ്യക്ഷനായിരുന്നു. അങ്ങനെ കരുണാകരന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രദേശത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായിരുന്ന മു രളീധരനെ ആ സ്ഥാനം രാജി വയ്പ്പിച്ച് ആന്റണി തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തികൊണ്ട് മന്ത്രിസഭ പുന:സംഘടിപ്പിച്ചു. നിയമസഭാംഗമല്ലാതിരുന്ന മുര ളീധരനെ അംഗമാക്കാന്‍ വേണ്ടി വടക്കാഞ്ചേരി സിറ്റിംഗ് എം. എല്‍.എ.യെ രാജി വയ്പ്പിച്ച് ഉപതിരഞ്ഞെടുപ്പ് നടത്തി നോക്കി യെങ്കിലും ആ തിരഞ്ഞെടുപ്പില്‍ മുരളീധരന് പരാജയമേറ്റുവാ ങ്ങേണ്ടിവന്നു. ഉപതിരഞ്ഞെടു പ്പില്‍ ഒരു മന്ത്രി പരാജയപ്പെടുന്നത് അങ്ങനെ സംസ്ഥാനത്ത് ആദ്യസംഭവമായി മാറി. അതോടെ മുരളീധരന് മന്ത്രിസ്ഥാ നം രാജിവയ്‌ക്കേണ്ടിവന്നു. അന്ന് അദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്നു. അതോടെ കരുണാകരനും ആന്റണിയും തമ്മില്‍ കൂടുതല്‍ അകന്നു. കോണ്‍ഗ്രസ്സിലെ തിരുത്തല്‍വാദി ഗ്രൂപ്പും ആന്റ ണിയോട് അടുത്തപ്പോള്‍ കരു ണാകരന്‍ തീര്‍ത്തും കോണ്‍ഗ്രസ്സില്‍ ഒറ്റപ്പെടുകയാണുണ്ടായത്. അത് അദ്ദേഹത്തെ ആന്റണി മ ന്ത്രിസഭയ്‌ക്കെതിരെ കൂടുതല്‍ ആഞ്ഞടിക്കാന്‍ ഇടയാക്കി.

ഇങ്ങനെയിരിക്കുന്ന അവസരത്തിലാണ് എറണാകുളം എം.പി.യും കരുണാകരന്റെ വലംകൈയ്യുമായിരുന്ന ജോര്‍ജ്ജ് ഈഡന്റെ മരണം. അത് കോണ്‍ഗ്രസ്സില്‍ വന്‍ പൊട്ടിത്തെറിക്കു കാരണമായി എന്നുതന്നെ പറയാം. ജോര്‍ജ്ജ് ഈഡന്റെ മ രണത്തെ തുടര്‍ന്ന് നടന്ന ഉപതി രഞ്ഞെടുപ്പില്‍ നിന്ന് കരുണാക രനും കൂട്ടരും മാറി നിന്നു. ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വന്‍ പരാജയമേല്‍ക്കേണ്ടിവന്നു. അതിനുശേഷം നടന്ന ലോകസ ഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്ര സ്സിനെതിരെ ശക്തമായി നില കൊണ്ട് കരുണാകരന്‍ മറ്റൊരു കോണ്‍ഗ്രസ്സിന് രൂപം നല്‍കി. ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്ര സ്സ് ദയനീയമായി പരാജയപ്പെ ടുക മാത്രമല്ല ഒരംഗത്തെ പോലും ലോകസഭയിലേക്ക് കേരള ത്തില്‍ നിന്നയയ്ക്കാന്‍ കഴിഞ്ഞി ല്ല. കേരളത്തിന്റെ ചരിത്രത്തിലാ ദ്യമായി കോണ്‍ഗ്രസ്സിന് ദയനീയ പരാജയം നേരിടേണ്ടിവന്നത് ആന്റണിയുടെ മോശമായ ഭരണവും, കെടുകാര്യസ്ഥതയുമായി ചിത്രീകരിക്കപ്പെട്ടു.

അതുമാത്രമല്ല, ആന്റണി മന്ത്രിസഭയെ അട്ടിമറിക്കാന്‍ കേരളത്തില്‍ വര്‍ഗീയ ലഹളക ള്‍ പോലും വര്‍ഗീയവാദികളും രാഷ്ട്രീയ കുതന്ത്രക്കാരും നട ത്തുകയുണ്ടായി. മാറാടും, കോ ഴിക്കോടും വീണ്ടും വീണ്ടും വര്‍ഗീയ ലഹളകള്‍ ഉണ്ടായതിന്റെ പിന്നാലെ രഹസ്യ മന്ത്രിസഭ അട്ടിമറിക്കുക മാത്രമല്ല സംസ്ഥാനത്ത് ക്രമസമാധാന നില ത കര്‍ത്തു എന്ന് വരുത്തിതീര്‍ ക്കാനും കൂടിയുള്ള ശ്രമമായി രുന്നു. അതിന്റെ മറവില്‍ സാ മൂഹികവിരുദ്ധരും മാഫിയ സംഘവുമുണ്ടായിരുന്നു. അവര്‍ക്ക് രാഷ്ട്രീയ നേതാക്കളില്‍ ചിലരുടെ അനുഗ്രഹാശീര്‍വാദവു മുണ്ടായിരുന്നു. അതില്‍ കൂടി കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും മറ്റും കേരളത്തില്‍ ഒഴുക്കാന്‍ സാധിച്ചുകൊണ്ട് കേരളത്തില്‍ അവര്‍ പിടിമുറുക്കാന്‍ ശ്രമിച്ചു.

അതുമാത്രമല്ല ആന്റണി ഗ്രൂപ്പില്‍ തന്നെ അധികാര മോഹമുണ്ടായിരുന്ന ചിലര്‍ അ ദ്ദേഹത്തിനെതിരെ കരുനീക്കങ്ങ ള്‍ നടത്തുകയും ചെയ്തു. ഇതെല്ലാം കൂടി വന്നപ്പോള്‍ ആന്റ ണിക്ക് അധികാരക്കസേരയില്‍ ഇരിക്കുന്നത് കഠിനമായി മാറി. ആണിത്തുമ്പില്‍ ഇരിക്കുന്നതിനേക്കാള്‍ കഠിനമായിയെന്നതായി പറയാം. പാര്‍ട്ടിക്കു പുറത്തും അകത്തുമുള്ളവര്‍ വേദനി പ്പിച്ചതിനേക്കാള്‍ അദ്ദേഹത്തെ മുറിപ്പെടുത്തിയത് തന്റെ മന: സാക്ഷി സൂക്ഷിപ്പുകാരെന്ന് ക രുതിയവരുടെ പുറകില്‍ നിന്നുള്ള കുത്തായിരുന്നു. തീര്‍ത്തും ഒറ്റപ്പെട്ട ആന്റണി ഒടുവില്‍ രാജി വച്ചു.

ആന്റണിയുടെ രാജിയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. ഭരണം തീര്‍ത്തും ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചു എന്നത് എടുത്തുപറയാവുന്ന ഒന്നാണ്. കേരളത്തിന്റെ വികസ നത്തിന് എടുത്തു പറയാവുന്ന ഒന്നാണ് കേരളത്തിന്റെ വികസനത്തിന് ഒരു പുതിയമുഖം സ് മാര്‍ട്ട് സിറ്റി പോലെയുള്ള പദ്ധ തികള്‍ കേരളത്തിലേക്ക് കൊ ണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു. മുടങ്ങിക്കിടന്ന പല പദ്ധതികളും തിരിച്ചുകൊണ്ടുവന്ന് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രമിച്ചുവെന്നത് എടുത്തു പറയേണ്ടതുതന്നെ. വ ര്‍ഷങ്ങളായി പൂട്ടിക്കിടന്ന പുനലൂര്‍ പേപ്പര്‍ മില്ല് പോലും ചുവ പ്പുനാടയില്‍ നിന്ന് പുറത്തുവ ന്നുയെന്നത് അതിന്റെ ഉദാഹരണമാണ്. കേരളത്തില്‍ ഏറ്റവുമധികം അഴിമതിയാരോപണങ്ങള്‍ ഈ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നെങ്കില്‍ ഏറ്റവും കുറവ് അന്നത്തെ ഉമ്മ ന്‍ചാണ്ടി സര്‍ക്കാരിന്റെ കാല ത്തായിരുന്നുയെന്നതാണ് മറ്റൊ രു പ്രത്യേകത.

ചുരുങ്ങിയ കാലമേയുണ്ടായിരുന്നുള്ളുയെങ്കിലും ഉമ്മ ന്‍ചാണ്ടി സര്‍ക്കാര്‍ കേരള ചരി ത്രത്തില്‍ നിര്‍ണ്ണായക സാന്നിദ്ധ്യമായിരുന്നുയെന്നുതന്നെ പറയാം. കാലാവധി പൂര്‍ത്തീകരിച്ച തിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടത്തുകയുണ്ടായി. ആ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷം കിട്ടി. സി.പി.എം. നേതാവും പുന്നപ്രവയലാര്‍ സ മരനായകരില്‍ ഒരാളുമായ വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപ ത്യമുന്നണി അധികാരമേറ്റു. 2006 മെയ് 18ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധി കാരമേറ്റ വി.എസ്. എന്ന വി. എസ്. അച്യുതാനന്ദന്‍ കേരളച രിത്രത്തില്‍ രാജ്ഭവനു പുറ ത്തുവച്ച് സത്യപ്രതിജ്ഞ ചെയ്ത ആദ്യമുഖ്യമന്ത്രിയെന്ന സ്ഥാനം നേടി. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തി ലായി രുന്നു അദ്ദേഹവും മറ്റ് മന്ത്രി മാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ആറ്റുനോറ്റിരുന്ന് ലഭി ച്ച മുഖ്യമന്ത്രിക്കസേരയില്‍ ഇ രുന്ന അച്യുതാനന്ദന് ആ കസേര നിലനിര്‍ത്താന്‍ ഒട്ടേറെ രാഷ്ട്രീയക്കളികള്‍ നടത്തേണ്ടിവ ന്നിട്ടുണ്ട്. സി.പി.എം.നകത്തെ പല പിണക്കങ്ങള്‍ മറ്റൊരവസ രത്തിലുമില്ലാത്ത രീതിയില്‍ പു റത്തുവന്നു എന്നതാണ് സത്യം. പാര്‍ട്ടിക്കകത്തെ ചേരിപ്പോര് സ്വാഭാവികമായും മന്ത്രിസഭയേയും ബാധിച്ചു. മുഖ്യമന്ത്രിയോട് വിധേയത്വമില്ലാത്ത മന്ത്രിമാരാ യിരുന്നു അച്യുതാനന്ദന്‍ മന്ത്രി സഭയിലെ പല മന്ത്രിമാരും. ഭരണം സുഗമമായി കൊണ്ടുപോ കാന്‍ അച്യുതാനന്ദന് സ്വന്തം പാര്‍ട്ടി നേതാക്കളോടുതന്നെ പൊരുതേണ്ടിവന്നു. പ്രതിപക്ഷ ത്തേക്കാള്‍ ഭരണത്തെയും മു ഖ്യമന്ത്രിയേയും വിമര്‍ശിക്കുന്ന വരായി പാര്‍ട്ടി മാറിയപ്പോള്‍ അതിനെതിരെ ശക്തമായ നിലപാടെടുക്കേണ്ട ഗതികേട് മുഖ്യമ ന്ത്രിയില്‍ വന്നു.

അതുകൊണ്ടുതന്നെ ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരി ക്കാന്‍ മുഖ്യമന്ത്രിയ്ക്കായില്ല. അഴിമതിക്കെതിരെ പോരാടുമെന്ന് തിരഞ്ഞെടുപ്പില്‍ ഗീര്‍വാണം മുഴക്കിയ അച്യുതാനന്ദന്‍ അദ്ദേഹ ത്തിന്റെ മന്ത്രിസഭയിലെ മന്ത്രി മാര്‍ക്കെതിരെ രൂക്ഷമായ അഴിമ തിയാരോപണങ്ങള്‍ ഉന്നയിച്ചിട്ടും മൗനം പാലിക്കുകയാണുണ്ടായത്. ആദര്‍ശധീരന്മാരായ മ ന്ത്രിമാര്‍ എന്ന പരിവേഷവുമായി അധികാരത്തിലെത്തിയവര്‍ അ ഴിമതിക്കാരായി മുദ്രകുത്തപ്പെട്ടു. ഭൂമാഫിയയുടെ കൈകളിലെ ച ട്ടുകങ്ങളായി മാറി പലമന്ത്രിമാ രും. തിരുവനന്തപുരത്തും മൂവാറ്റുപുഴയിലും അനധികൃത ഭൂയി ടപാടുകളില്‍ ഘടകക്ഷികളിലെ പല മന്ത്രിമാര്‍ക്കും പങ്കുള്ളതാ യി ആരോപണ മുണ്ടായി. അതു മാത്രമല്ല ലോട്ടറി മാഫിയ അഴിഞ്ഞാടിയ കാലം കൂടിയായിരു ന്നു അച്യുതാനന്ദന്‍ മന്ത്രിസഭ യുടെ കാലത്ത്. ഇതൊക്കെ കണ്ട് മുഖ്യമന്ത്രി നിശബ്ദതപാലി ക്കുകയായിരുന്നു ചെയ്തത്. അധികാരം കിട്ടിയാല്‍ കരിച്ചന്തക്കാരെയും പൂഴ്ത്തിവയ്പുകാരേയും തുറങ്കിലടയ്ക്കു മെന്ന് പറഞ്ഞത് വെറും പാഴ്‌വാക്കായി രുന്നു. മന്ത്രിസഭയുടെ തുടക്കത്തില്‍ തന്നെ കല്ലുകടിയുണ്ടായത് എടുത്തുപറയുന്ന മറ്റൊരു കാര്യമാണ്.

കിളിരൂര്‍ എന്ന സ്ത്രീ പീഡനത്തില്‍ മരണം വരിച്ച പെണ്‍കുട്ടിയുടെ പേരില്‍ വോട്ടുനേടിയ അച്യുതാനന്ദന്‍ ആ പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ചും അതിനുത്തരവാദികളായ വി. ഐ.പി.യെ പുറത്തുകൊണ്ടു വ രാനോശ്രമിക്കാതെ അത് പൂര്‍ണ്ണമായി മറന്നുകൊണ്ടുള്ള പ്ര വര്‍ത്തി പൊതുജനങ്ങളുടെ ഇട യില്‍ മുഖ്യമന്ത്രിക്കുള്ള പ്രതിച്ഛാ യ നഷ്ടപ്പെടാന്‍ കാരണമാ യി. മന്ത്രിയായിരുന്ന പി. ജെ. ജോസഫ് സ്ത്രീ പീഡനാ രോപണത്തില്‍ രാജി വയ്ക്കുകയുണ്ടായത് മന്ത്രിസഭയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടിയ മറ്റൊരു സംഭവമായിരുന്നു. ജോസഫി നു പകരം വന്ന ടി.യു. കുരുവിളയും ഭൂയിടപാടുകളില്‍ ആരോപണ വിധേയനായി രാജി വച്ച തും മന്ത്രിസഭയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തി. മന്ത്രിപുത്രന്മാ ര്‍പോലും പല ആരോപണങ്ങളി ല്‍പ്പെട്ടപ്പോള്‍ മന്ത്രിസഭയുടെ വി ശ്വാസീയതയെ ചോദ്യം ചെയ് തു.

വിദ്യാഭ്യാസ മേഖല യിലായിരുന്നു ഈ കാലത്ത് ഏ റ്റവുമധികം പ്രതിസന്ധിയു ണ്ടായത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കടി ഞ്ഞാണിടാനായി ശ്രമിച്ച വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ നയം സ്വകാര്യമാനേജ്‌മെ ന്റുകളെ ചൊടിപ്പിച്ചു. പ്രത്യേകിച്ച് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെ. കാരണം കേരളത്തിലെ പകുതി സ്കൂളുകളും അവരുടെ നിയന്ത്രണത്തിലായിരുന്നു എ ന്നതുതന്നെ. സത്യത്തില്‍ കേരള ത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതലും സ്വകാര്യ സ്ഥാപനങ്ങളാണെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ബേബിയുടെ പു തിയ വിദ്യാഭ്യാസ നയത്തിനെ തിരെ സ്വകാര്യ മാനേജ്‌മെന്റു കള്‍ ആഞ്ഞടിച്ചു. 57-ലും സ്വ കാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങ ളെ കടിഞ്ഞാണിടുകയെന്നതിലു പരി സര്‍ക്കാര്‍ ഈ സ്കൂളുകളെ കൈപ്പിടിയിലൊതു ക്കുകയെന്ന ലക്ഷ്യവും ഇതിലുണ്ടായിരുന്നതെന്നാണ് പറയപ്പെടുന്നത്. അതിലുപരി പാര്‍ട്ടിയുടെ നിയന്ത്രണവും പാര്‍ട്ടി പ്രവര്‍ത്തകരെ തിരുകികയറ്റലും ശരിക്കു പറഞ്ഞാ ല്‍ പാര്‍ട്ടി പ്രവര്‍ത്തകരെക്കാള്‍ പാര്‍ട്ടി നേതാക്കളുടെ അടുപ്പക്കാരെ.

ലാവ്‌ലില്‍, പാമോയില്‍, ലോട്ടറി തട്ടിപ്പും വെളിച്ചം കാണുമെന്ന പ്രതീക്ഷ മാത്രമേ ജനത്തിനുണ്ടായുള്ളു. സ്മാര്‍ട്ട് സിറ്റിയും മെട്രോസിറ്റിയും വാക്കുകളില്‍ മാത്രമായി. മൂന്നാറി ലും മറ്റും സര്‍ക്കാര്‍ ഭൂമി കൈയ്യേറിയത് വെളിച്ചത്തുകൊണ്ടു വരാന്‍ സാധിച്ചെങ്കിലും അതില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അച്യുതാനന്ദന് കഴിഞ്ഞില്ല. കാരണം പാര്‍ട്ടി നേതാക്കളും ഘടകകക്ഷികളുടെ നേതാക്കളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു എന്നതുതന്നെ. അവര്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ മുന്‍മുഖ്യമന്ത്രിയായി താന്‍ മാറുമോയെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഇടതുപക്ഷം ഒന്നടങ്കം തിരിഞ്ഞ സംഭവമായിരുന്നു അത്. ഇങ്ങ നെ പ്രതിച്ഛായ തകര്‍ന്നപ്പോഴാ യിരുന്നു പഞ്ചായത്തു തിരഞ്ഞെടുപ്പ് നടന്നത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ദയനീയമായി പരാജയപ്പെട്ടു.

ഇതൊക്കെയാണെങ്കിലും അച്യുതാനന്ദന് അഭിമാനിക്കാന്‍ യാദൃശ്ചികമാണെങ്കിലും ചില തൊക്കെ വന്നുചേര്‍ന്നു. അര നൂറ്റാണ്ട് പിന്നിട്ട നിയമസഭയെ നയിക്കാനും അത് ആഘോഷിക്കാനും അദ്ദേഹത്തിന് അവസരമുണ്ടായി. മന്ത്രിസഭയുടെ പ്രവര്‍ ത്തനങ്ങള്‍കൊണ്ട ല്ലെങ്കിലും കേരളത്തില്‍ സാങ്കേതികവിദ്യ അതിവേഗം ഈ കാലത്ത് വളര്‍ന്നുവെന്നത് എടുത്തു പറയാം. എങ്കിലും അധികാരം നിലനിര്‍ത്താന്‍ ഏതറ്റം വരെയുംപോയ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയെ അനുസരിക്കാത്ത മന്ത്രിമാരും മന്ത്രിസഭയെ കൈവെള്ളയിലിട്ട് അമ്മാനമാടാന്‍ ശ്രമിച്ച സി.പി. എം. അച്യുതാനന്ദന്‍ മന്ത്രിസഭ യെ കേരളത്തിലെ ഏറ്റവും മോശമായ മന്ത്രിസഭയാക്കി മാറ്റി. എങ്കിലും കാലാവധി പൂര്‍ത്തിയാ ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

(തുടരും)

ബ്‌ളസന്‍ ഹൂസ്റ്റന്‍ blessonhouston@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക