Image

ഫോമാ തെരഞ്ഞെടുപ്പ്: ബെന്നി വാച്ചാച്ചിറ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 16 May, 2016
ഫോമാ തെരഞ്ഞെടുപ്പ്: ബെന്നി വാച്ചാച്ചിറ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഷിക്കാഗോ: ജൂലൈ മാസത്തില്‍ മയാമിയില്‍ വച്ചു നടക്കുന്ന ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബെന്നി വാച്ചാച്ചിറ തന്റെ നാമനിര്‍ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സ്റ്റാന്‍ലി കളരിക്കമുറിക്ക് സമര്‍പ്പിച്ചു.

മൗണ്ട് പ്രോസ്‌പെക്ടസിലെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോസി കുരിശിങ്കലും, ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന ജോണ്‍സണ്‍ കണ്ണൂക്കാടനും തങ്ങളുടെ പത്രികകള്‍ തദവസരത്തില്‍ സമര്‍പ്പിച്ചു.

ഷിക്കാഗോ മലയാളി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫോമാ തെരഞ്ഞെടുപ്പ്: ബെന്നി വാച്ചാച്ചിറ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുഫോമാ തെരഞ്ഞെടുപ്പ്: ബെന്നി വാച്ചാച്ചിറ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുഫോമാ തെരഞ്ഞെടുപ്പ്: ബെന്നി വാച്ചാച്ചിറ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക