Image

ഫോമായുടെ വളര്‍ച്ചക്ക് അനുയോജ്യമായ ഭരണ സമിതി വരണം: വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി റെനി പൗലോസ്

Published on 16 May, 2016
ഫോമായുടെ വളര്‍ച്ചക്ക് അനുയോജ്യമായ ഭരണ സമിതി വരണം: വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി റെനി പൗലോസ്
വിവിധ അംഗ സംഘടനകളുടെ പൂര്‍ണ പിന്തുണയോടെ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റെനി പൗലോസ് എല്ലാവരുടെയും പിന്തുണ അഭര്‍ഥിച്ചു. വിജയിച്ചാല്‍ സംഘടനയുടെയും മലയാളി സമൂഹത്തിന്റെയും ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുമെന്നവര്‍ ഉറപ്പു നല്‍കി. മുന്‍പ് ജോ. സെക്രട്ടറിയായി മത്സരിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ഉജ്വല വിജയം ആവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

'ഫോമയുടെ വളര്‍ച്ചയ്ക്കും, ജനങ്ങളുടെ നന്‍മയ്ക്കും, ഓര്‍ഗനൈസേഷന്റെ നിലനില്‍പ്പിനും വേണ്ട കാര്യങ്ങള്‍ നടപ്പിലാക്കുമെന്നു ഞാന്‍ ഉറപ്പുതരുന്നുഅവര്‍ പ്രസ്ഥാവനയില്‍ വ്യക്തമാക്കി. നിങ്ങളുടെ ഏവരുടെയും വിലയേറിയ വോട്ടു നല്‍കി ഫോമയുടെ വൈസ് പ്രസിഡന്റായി എന്നെ വിജയിപ്പിക്കണമെന്നു വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു.

20162018 ലേക്കു ഫോമയുടെ ഭരണസമിതിയെ തിരഞ്ഞെടുക്കുവാനുള്ള ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ വളരെ ഭംഗിയായി എല്ലായിടങ്ങളിലും നടന്നു വരുന്നു. പാനല്‍ ചേര്‍ന്നുള്ള വിളി, പാനലില്ലാത്ത വിളി, സ്വതന്ത്രമായ വിളി അങ്ങനെ ഫോണ്‍ വിളികളില്‍ക്കൂടെ കാമ്പയിനിംഗ് നടത്തി വരുന്നു. അതോടൊപ്പം ഫേസ്ബുക്കിലും, ടിവി ചാനലുകളിലും, പത്രങ്ങളിലുമെല്ലാം തിരഞ്ഞെടുപ്പു വാര്‍ത്തകള്‍ ഭംഗിയായി നടത്തുന്നുണ്ട്.

ഒരു ഓര്‍ഗനൈസേഷന്റെ ഭാരവാഹികളെ മതത്തിന്റെയോ ജാതിയുടെയോ, പാനലിന്റെയൊ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുക്കേണ്ടത്. ഒരു വ്യക്തിയുടെ കാര്യപ്രാപ്തി, അവരുടെ പ്രവര്‍ത്തനശൈലി, ആത്മവിശ്വാസം, മറ്റുള്ളവരോടുള്ള അവരുടെ പെരുമാറ്റ രീതി, ജനങ്ങളോടുള്ള കാഴ്ചപ്പാട് ഇതൊക്കെ മനസ്സിലാക്കി വേണം ഫോമയുടെ ഭരണസമിതിയെ തിരഞ്ഞെടുക്കുവാന്‍. നല്ല വ്യക്തിത്വത്തിന് ഉടമയായവരെ നിങ്ങള്‍ക്കു തിരിച്ചറിയാന്‍ കഴിയും.

'ജനങ്ങളാണ് ഫോമയുടെ ശക്തി; നിങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ ഫോമയുടെ ഭരണസമിതി; അനുയോജ്യമായ ഭരണസമിതി ഫോമയുടെ വളര്‍ച്ച; ഫോമയുടെ വളര്‍ച്ച നമ്മുടെ വിജയം'

ഫോമയുടെ കമ്മിറ്റിയിലേക്കു ഒരു നല്ല ടീമിനെ നിങ്ങള്‍ തിരഞ്ഞെടുക്കണം. തിരഞ്ഞെടുക്കുന്നവര്‍ ഓര്‍ഗനൈസേഷന്റെ നിലനില്‍പ്പിനും, വളര്‍ച്ചയ്ക്കും വേണ്ടി ജോലി ചെയ്യുവാന്‍ കഴിവുള്ളവരായിരിക്കണം. ഇലക്ഷന്റെ പേരില്‍ എടുക്കുന്ന പ്രതിജ്ഞകള്‍ അതിനുശേഷവും വിജയിക്കുന്ന നേതാക്കള്‍ നടപ്പിലാക്കണം. ഫോമയുടെ ആവശ്യമറിഞ്ഞു പ്രവര്‍ത്തിക്കുന്നവരായിരിക്കണം ഫോമയുടെ നേതൃത്വം വഹിക്കേണ്ടത്.

ഫോമയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരും, നിസ്വാര്‍ത്ഥരുമായ ഭരണസമിതിയെ വിജയിപ്പിക്കണം. നിങ്ങളുടെ ഓരോരുത്തരുടെയും കൈയിലാണ് ഫോമയുടെ ഭാവി, റെനി പൗലോസ് ചൂണ്ടിക്കാട്ടി.

ഫോമായുടെ വളര്‍ച്ചക്ക് അനുയോജ്യമായ ഭരണ സമിതി വരണം: വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി റെനി പൗലോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക