Image

'സ്‌നേഹസംഗീതം' ശനിയാഴ്ച ന്യൂജേഴ്‌സിയില്‍ മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും

സജി കീക്കാടന്‍ Published on 19 May, 2016
'സ്‌നേഹസംഗീതം' ശനിയാഴ്ച ന്യൂജേഴ്‌സിയില്‍ മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും
ന്യൂജേഴ്‌സിയിലെ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവക സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത പിന്നണി ഗായകന്‍ എംജി.ശ്രീകുമാര്‍, രഞ്ജിനി ജോസും നയിക്കുന്ന ഭക്തി ഗാനമേള ശനിയാഴ്ച വൈകുന്നേരം 5.30 ന് ഫെലീഷ്യന്‍ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും. മലങ്കര കത്തോലിക്കാ സഭയുടെ അമേരീക്ക- കാനഡാ ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത പരിപാടി ഉദ്ഘാടനം ചെയ്യും. ഭദ്രാസന വികാരി ജനറാള്‍ മോണ്‍.ഡോ.പീറ്റര്‍ കോച്ചേരി ആമുഖ പ്രഭാഷണം നടത്തും. അമേരിക്കയിലാകമാനം പര്യടനം നടത്തുന്ന സ്‌നേഹസംഗീതം ടീമിനൊപ്പം അനൂപ്(കീബോര്‍ഡ്), ജോര്‍ജ് ദേവസ്സി(വയലിന്‍), റോണി കുര്യന്‍(ഡ്രംസ്), സുബാഷ്(തബല) എന്നിവര്‍ ഗാനമേളയക്ക് മാറ്റു കൂട്ടും. ദേവാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു നടത്തുന്ന സ്‌നേഹസംഗീതം' ഫണ്ട് റെയ്‌സിംഗ് ഇവന്റ് വിജയകരമാക്കുവാന്‍ റവ.ഫാ.ജേക്കബ് ജോണ്‍, സജി കീക്കാടന്‍, റെന്‍സ് ജോര്‍ജ്, ഫിലിപ്പ് ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സജി കീക്കാടന്‍-201-341-5334
റെന്‍സ് ജോര്‍ജ്-646-209-2861
ഫിലിപ്പ് ജോണ്‍-201-424-9485

'സ്‌നേഹസംഗീതം' ശനിയാഴ്ച ന്യൂജേഴ്‌സിയില്‍ മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക