Image

സ്മാഷേഴ്‌സ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

ബെന്നി പരിമണം Published on 20 May, 2016
സ്മാഷേഴ്‌സ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്
ഫിലഡല്‍ഫിയ: അസന്‍ഷന്‍ മര്‍ത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ 2016 ഒക്ടോബര്‍ 15ാം തീയതി ശനിയാഴ്ച മൂന്നാമത് സ്മാഷേഴ്‌സ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തപ്പെടുന്നു. ഫിലഡല്‍ഫിയയിലുള്ള Northeast Racquet and Fitness clubല്‍ വച്ചാണ് വാശിയേറിയ ഈ ടൂര്‍ണമെന്റ് അരങ്ങേറുന്നത്.

നോര്‍ത്ത് അമേരിക്കയിലുള്ള വവിധ സംസ്ഥാനങ്ങളില്‍ നിന്നും 24 ഡബിള്‍സ് ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. 750 ഡോളര്‍ ഒന്നാം സമ്മാനവും 350 ഡോളര്‍ രണ്ടാം സമ്മാനവും നല്‍കപ്പെടുന്നു.

മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് ഒരു ടീമിന് 50 ഡോളര്‍ എന്ന നിരക്കിലാണ്. വാശിയേറിയ ഈ ടൂര്‍ണമെന്റ് മികവുറ്റതാക്കാന്‍ അസന്‍ഷന്‍ മാര്‍ത്തോമാ യുവജന സഖ്യം വലിയ തയാറെടുപ്പുകളാണ് നടത്തുന്നത്. കാഴ്ചക്കാര്‍ക്കുള്ള പ്രവേശനം സജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ­ റവ. ബിനു സി. സാമുവല്‍ : 267 312 9755, ബിനു സി. തോമസ് : 215 2526643, ജോബിന്‍ മാത്യു: 125 459 0121, ലിജോ ജോര്‍ജ്: 215 776 7940, ജയ്‌സണ്‍ ഫിലിപ്പ്: 267 259 3488, റോജിഷ് സാമുവല്: 267 808 1064!, സുബിന്‍ എബ്രഹാം: 215 485 8512.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക