Image

കേര­ള­ത്തിന്റെ കാസ്‌ട്രോ­യല്ല, കാവ­ലാ­ളെന്നു വി.എസ്; പിണ­റാ­യി­യുടെ തുടക്കം ഗംഭീരം, 19 അംഗ മന്ത്രി­സഭ (കുര്യന്‍ പാമ്പാടി)

Published on 21 May, 2016
കേര­ള­ത്തിന്റെ കാസ്‌ട്രോ­യല്ല, കാവ­ലാ­ളെന്നു വി.എസ്; പിണ­റാ­യി­യുടെ തുടക്കം ഗംഭീരം, 19 അംഗ മന്ത്രി­സഭ (കുര്യന്‍ പാമ്പാടി)
""ആല­പ്പു­ഴയ്ക്കു പോവില്ല ഞാന്‍; തിരു­വ­ന­ന്ത­പു­രത്തു തന്നെ തുടരും. എന്നും കേര­ള­ജ­ന­ത­യുടെ കാവ­ലാ­ളാ­യി­രിക്കും'' -വാര്‍ത്താ­സ­മ്മേ­ള­ന­ത്തില്‍ വി.എസ് പ്രഖ്യാ­പിച്ചു. ചരി­ത്ര­ത്തി­ലാ­ദ്യ­മായി കന്റോണ്‍മെന്റ് ഹൗസില്‍ പോയി വി.എസിനെ കണ്ട നിയുക്ത മുഖ്യ­മന്ത്രി പിണ­റായി വിജ­യന്‍, മുന്‍ മുഖ്യ­മന്ത്രി എന്ന നില­യിലും പ്രതി­പക്ഷ നേതാവ് എന്ന നില­യിലും അനു­ഭ­വ­പ­രി­ജ്ഞാ­ന­മുള്ള അദ്ദേ­ഹ­ത്തില്‍നിന്ന് പഠി­ക്കാന്‍വേ­ണ്ടി­യാണ് തന്റെ സന്ദര്‍ശ­ന­മെന്ന് മാധ്യ­മ­ങ്ങ­ളോടു പ്രതി­ക­രിച്ചു. പുതിയ ഗവണ്‍മെന്റ് ഭൂമി­യി­ട­പാട് ഉള്‍പ്പെ­ടെ­യുള്ള കുംഭ­കോ­ണ­ങ്ങള്‍ക്കെ­തിരേ കര്‍ശന നില­പാടു സ്വീക­രി­ക്ക­ണ­മെന്ന്, അതിന്റെ ചുമ­ത­ല­കള്‍ അക്ക­മിട്ടു നിരത്തി അഞ്ചു മിനി­റ്റു­കൊണ്ട് ""ഗുഡ്‌ബൈ... ഗുഡ്‌ബൈ... ഗുഡ്‌ബൈ...'' പറഞ്ഞ് പത്ര­സ­മ്മേ­ളനം അവ­സാ­നി­പ്പിച്ച് വി.എസ് മട­ങ്ങു­കയും ചെയ്തു.

മുഖ്യ­മ­ന്ത്രി­യായി ബുധ­നാഴ്ച വൈകു­ന്നേരം സെന്‍ട്രല്‍ സ്റ്റേഡി­യ­ത്തില്‍ സത്യ­പ്ര­തിജ്ഞ ചെയ്യുന്ന പിണ­റായി വിജ­യന്‍ ഈ സന്ദര്‍ശ­നം­കൊണ്ട് ഉജ്വ­ല­മാ­യൊരു തുട­ക്ക­മാണു കുറി­ച്ചത്. അദ്ദേഹം തുടര്‍ന്ന് എം.എന്‍ സ്മാര­ക­ത്തി­ലെത്തി സിപിഐ നേതാ­ക്ക­ളെയും, ക്ലിഫ് ഹൗസി­ലെത്തി ഉമ്മന്‍ചാ­ണ്ടി­യെയും, ഇന്ദിരാ ഭവ­നി­ലെത്തി വി.എം. സുധീ­ര­നെയും കണ്ട് സഹ­ക­രണം തേടി. വൈകു­ന്നേരം ബി.ജെ.പിയില്‍നിന്ന് ആദ്യ­മായി അങ്കം ജയിച്ച ഒ. രാജ­ഗോ­പാല്‍ എ.കെ.ജി ഭവ­നി­ലെത്തി പിണ­റാ­യിക്ക് ആശം­സ­ക­ളര്‍പ്പിച്ചു.

മന്ത്രി­സ­ഭ­യില്‍ 19 പേരു­ണ്ടാവും. 13 പേരും സി.പി.എമ്മില്‍നിന്ന്. നാലു പേര്‍ സി.പി.ഐയെ പ്രതി­നി­ധീ­ക­രിക്കും. ഏകാം­ഗ­മായി ജയി­ച്ചു­വന്ന ഘട­ക­ക­ക്ഷി­കള്‍ക്കും മന്ത്രി­സ­ഭ­യില്‍ പ്രാതി­നി­ധ്യ­മു­ണ്ടാ­കു­മെ­ന്നാണ് തീരു­മാനം.

കന്റോണ്‍മെന്റ് ഹൗസില്‍ വി.എസിന്റെ പത്ര­സ­മ്മേ­ളനം വെറും എട്ടു മിനി­റ്റു­കൊണ്ട് അവ­സാ­നിച്ചു. വലിയ പൊട്ടി­ത്തെ­റി­കള്‍ ഉണ്ടാ­കു­മെന്നു പ്രതീ­ക്ഷിച്ച് മാധ്യ­മ­ങ്ങ­ളുടെ വന്‍ പട­തന്നെ അവിടെ തമ്പ­ടി­ച്ചി­രുന്നു. പക്ഷേ, ഒന്നും സംഭ­വി­ച്ചില്ല. അഞ്ചു മിനി­റ്റു­കൊണ്ട് വി.എസ് മുമ്പേ തയാ­റാ­ക്കിയ പ്രസ്താ­വന വായി­ച്ചു­തീര്‍ന്ന­തോടെ ചോദ്യ­ശ­ര­ങ്ങ­ളായി. പക്ഷേ, അതെല്ലാം ചിരി­ച്ചു­കൊണ്ടും സ്വാഭാ­വി­ക­മായ ശരീ­ര­ഭാ­ഷ­കൊണ്ടും തടഞ്ഞ വി.എസ്, താനൊ­രി­ക്കലും അധി­കാ­ര­ത്തിന്റെ പോയി­ട്ടുള്ള ആള­ല്ലെന്ന് നിങ്ങള്‍ക്ക­റി­യാ­മല്ലോ എന്നു മറു­പടി നല്‍കി. പാര്‍ട്ടി ഘട­ന­യില്‍ ഇനി താങ്ക­ളുടെ സ്ഥാന­മെ­ന്താ­യി­രിക്കും എന്ന ചോദ്യ­ത്തിന്, താന്‍ കേന്ദ്ര കമ്മി­റ്റി­യി­ലു­ണ്ടല്ലോ എന്നാ­യി­രുന്നു മറു­പടി (പാര്‍ട്ടി­വി­രുദ്ധ നില­പാ­ടു­ക­ളുടെ പേരില്‍ പോളിറ്റ് ബ്യൂറോ­യില്‍നിന്നു പുറ­ത്താ­ക്ക­പ്പെട്ട വി.എസ് തിരി­ച്ചു­വി­രുമോ എന്ന­താ­യി­രുന്നു ചോദ്യ­ത്തിന്റെ വ്യംഗ്യം). വി.എസിനെ ഫിഡല്‍ കാസ്‌ട്രോ­യോട് ഉപ­മിച്ച പാര്‍ട്ടി ജന­റല്‍ സെക്ര­ട്ടറി സീതാറാം യെച്ചൂരി, കാസ്‌ട്രോ ഇപ്പോള്‍ ചെയ്യു­ന്ന­തു­പോലെ ഉപ­ദേശ- നിര്‍ദേ­ശ­ങ്ങള്‍ നല്‍കി പാര്‍ട്ടിയെ സഹാ­യി­ക്കു­മെന്നു പ്രത്യാ­ശിച്ചു. ഇതു കേട്ട­പാതി മുഖം കറു­പ്പിച്ച് നിര്‍വി­കാ­ര­നായി ഇരുന്ന വി.എസ്, പാര്‍ട്ടി­യുടെ തീരു­മാ­ന­മ­റി­യി­ക്കാന്‍ തന്നെ എ.കെ.ജി ഭവ­നി­ലേക്കു വിളി­ച്ചു­വ­രു­ത്തി­യ­തി­ലുള്ള അമര്‍ഷവും മൂടി­വച്ചു. പാര്‍ട്ടി ഉജ്വ­ല­വി­ജയം നേടിയ ഈ അവ­സ­ര­ത്തില്‍ ഒരു­വര്‍ഷ­ത്തേ­ക്കെ­ങ്കിലും തന്നെ മുഖ്യ­മ­ന്ത്രി­യായി അവ­രോ­ധി­ക്ക­ണ­മെന്ന് അദ്ദേഹം അഭ്യര്‍ത്ഥി­ച്ചെ­ങ്കിലും അതൊന്നും പാര്‍ട്ടി മേലാ­ള­ന്മാര്‍ക്കും സ്വീകാ­ര്യ­മാ­യി­രു­ന്നില്ല. വി.എസ്, കാസ്‌ട്രോ­യല്ല; വെറു­മൊരു "സ്‌ട്രോ' ആയി കലാ­ശി­ച്ചല്ലോ എന്നാ­ക്ഷേ­പി­ക്കുന്ന കാര്‍ട്ടൂ­ണു­കള്‍ ശനി­യാ­ഴ്ചത്തെ പത്ര­ങ്ങ­ളില്‍ നിറ­ഞ്ഞി­രുന്നു.

വ്യാഴാഴ്ച തെര­ഞ്ഞെ­ടു­പ്പു­ഫലം വന്ന­യു­ടന്‍ എല്ലാ പാര്‍ട്ടി ഓഫീ­സു­ക­ളിലും വില­യി­രു­ത്ത­ലു­കള്‍ തകൃ­തി­യായി നടന്നു. ഏറ്റ­വു­മ­ധികം നേട്ടം കൊയ്ത ബി.ജെ.പിയുടെ പ്രസ്താ­വ­ന­യാണ് ആദ്യം വന്നത്. മുപ്പതു ലക്ഷം വോട്ടു­കള്‍ കൂടു­ത­ലായി നേടിയ തങ്ങള്‍ കേര­ള­ത്തിലെ മൂന്നാം ശക്തി­യായി ഉയര്‍ന്നു­വ­ന്ന­തില്‍ അതീ­വ­സ­ന്തോ­ഷ­മു­ണ്ടെന്ന് പാര്‍ട്ടി അധ്യ­ക്ഷന്‍ കുമ്മനം രാജ­ശേ­ഖ­രന്‍ കണ­ക്കു­കള്‍ ഉദ്ധ­രിച്ചു സമര്‍ഥിച്ചു. എല്‍.ഡി.എഫിന് 87 ലക്ഷവും യു.ഡി.എഫിന് 78 ലക്ഷവും വോട്ടു ലഭിച്ചു. ഇല­ക്ഷന്‍ കമ്മീ­ഷന്റെ കണ­ക്ക­നു­സ­രിച്ച് സി.പി.എമ്മിനു മാത്ര­മായി 53,65,462 വോട്ടും കോണ്‍ഗ്ര­സിന് 47,94,793 വോട്ടും ബി.ജെ.പിക്ക് 29,72,600 വോട്ടു­മാണു ലഭി­ച്ചത്. സി.പി.എമ്മിന് കോണ്‍ഗ്ര­സി­നേ­ക്കാള്‍ 5.7 ലക്ഷം വോട്ടാണ് കൂടു­തല്‍.

വെള്ളാ­പ്പള്ളി നയിച്ച ബി.ജെ.ഡി.എസിന് ഈഴ­വ­കേ­ന്ദ്ര­ങ്ങ­ളില്‍ കാര്യ­മായ ചല­ന­മു­ണ്ടാ­ക്കാന്‍ കഴി­ഞ്ഞി­ല്ലെ­ങ്കിലും ബി.ജെ.പിക്ക് കഴിഞ്ഞ തവ­ണ­ത്തേ­ക്കാള്‍ 20 ലക്ഷം വോട്ടു­കള്‍ കൂടു­തല്‍ കിട്ടി­യെ­ന്നാണ് കുമ്മനം അവ­കാ­ശ­പ്പെ­ടു­ന്നത്. ഇതി­നര്‍ഥം അവര്‍ക്ക­നു­കൂ­ല­മായി വോട്ടു­ചോര്‍ച്ച ഉണ്ടാ­യെ­ന്നാണ്. എവി­ടെ­നി­ന്നു­ണ്ടായി ഈ ചോര്‍ച്ച? തങ്ങ­ളുടെ കോട്ട­കള്‍ ഭദ്ര­മാ­ണെന്നു സി.പി.എം അവ­കാ­ശ­പ്പെ­ടു­മ്പോള്‍ ചോര്‍ച്ച ഏറെ­യു­ണ്ടാ­യത് കോണ്‍ഗ്ര­സില്‍നി­ന്നാ­ണെന്ന് അര്‍ഥം വരുന്നു. മഞ്ചേ­രി­യിലും വട്ടി­യൂര്‍ക്കാ­വിലും കഴ­ക്കൂ­ട്ടത്തും ബി.ജെ.പി വോട്ടു­നില ഉയര്‍ന്നത് ഇതിന് ദൃഷ്ടാ­ന്ത­മായി അവര്‍ ചൂണ്ടി­ക്കാ­ട്ടുന്നു.

മഞ്ചേ­ശ്വ­രത്ത് ബി.ജെ.പിയുടെ കെ. സുരേ­ന്ദ്രന്‍ വെറും 89 വോട്ടു­കള്‍ക്കാണ് മുസ്ലിം ലീഗിന്റെ പി.ബി. അബ്ദുള്‍ റസാ­ഖി­നോടു തോറ്റത്. അവിടെ ലീഡ് മാറി­മ­റി­ഞ്ഞു­കൊ­ണ്ടി­രുന്നു. നേരിയ മാര്‍ജിനു തോറ്റെ­ങ്കിലും സുരേ­ന്ദ്രന്‍ കേര­ള­ത്തിലെ ബി.ജെ.പിയുടെ "ജയന്റ് കില്ലര്‍' ആയി മാറു­ക­യാ­യി­രുന്നു. വട്ടി­യൂര്‍ക്കാ­വി­ലാ­കട്ടെ കുമ്മ­ന­ത്തിനു മേല്‍ കെ. മുര­ളീ­ധ­രന് 7,622 വോട്ടിന്റെ ലീഡ് മാത്രം. കഴ­ക്കൂ­ട്ടത്ത് കട­കം­പള്ളി സുരേ­ന്ദ്രന് ബി.ജെ.പിയിലെ ബി. മുര­ളീ­ധ­ര­നു­മേല്‍ 7,347 വോട്ട് കൂടു­തല്‍ ലഭിച്ചു. തിരു­വ­ന­ന്ത­പു­ര­ത്താ­കട്ടെ വിജയം നേടിയ വി.എസ്. ശിവ­കു­മാ­റിന് 47,474 വോട്ട് ലഭി­ച്ച­പ്പോള്‍ പ്രചാ­ര­ണ­ത്തേ­ക്കാള്‍ കൂടു­തല്‍ ക്രിക്കറ്റ് കളിക്കു മുന്‍തൂക്കം കൊടുത്ത ശ്രീശാ­ന്തിന് 34,704 വോട്ട് നേടി മൂന്നാം സ്ഥാന­ത്തെ­ത്താന്‍ കഴിഞ്ഞു. രാഷ്ട്രീ­യ­ത്തില്‍ തുട­രു­മെന്ന് ശ്രീശാന്ത് പ്രഖ്യാ­പി­ക്കു­കയും ചെയ്തു.

തെര­ഞ്ഞെ­ടു­പ്പില്‍ സി.പി.എമ്മിനു ശേഷം ഏറ്റവും മികച്ച പ്രക­ടനം കാഴ്ച­വ­ച്ചത് സി.പി.ഐ ആണ്. അവര്‍ മത്സ­രിച്ച 27 സീറ്റില്‍ 19ലും വിജയം കണ്ടു; ഇത് 70 ശത­മാനം വരും. തൃശൂ­രില്‍ പത്മ­ജയെ 6,987 വോട്ടിനു തോല്പിച്ച സി.പി.ഐയുടെ വി.എസ്. സുനില്‍കു­മാര്‍ മറ്റൊരു "ജയന്റ് കില്ലറാ'യി.

ഏറ്റവും കൂടു­തല്‍ ഭൂരി­പ­ക്ഷ­മെന്ന ബഹു­മതി തൊടു­പു­ഴ­യില്‍ പി.ജെ. ജോസ­ഫി­നാണ് - 45,587. സ്വന്തം മണ്ഡലം അദ്ദേ­ഹത്തെ നെഞ്ചി­ലേ­റ്റി­യെന്നു പറ­ഞ്ഞാല്‍ മതി­യല്ലോ. മട്ട­ന്നൂ­രില്‍ 433,811 വോട്ട് കൂടു­തല്‍ നേടിയ ഇ.പി. ജയ­രാ­ജനും, കല്യാ­ശേ­രി­യില്‍ 42,891 വോട്ടിന്റെ ഭൂരി­പക്ഷം നേടിയ ടി.വി. രാജേഷും, കൊട്ടാ­ര­ക്ക­ര­യില്‍ 42,832 വോട്ട് കൂടു­തല്‍ സമ്പാ­ദിച്ച ഐഷ പോറ്റിയും തൊട്ട­ടുത്തു നില്‍ക്കുന്നു. പട്ടാ­മ്പി­യില്‍നിന്നു തെര­ഞ്ഞെ­ടു­ക്ക­പ്പെട്ട സി.പി.ഐയുടെ മുഹ­മ്മദ് മുഹ്‌സിന്‍ (30) ആണ് പതി­ന്നാലാം അസം­ബ്ലി­യിലെ ഏറ്റവും പ്രായം­കു­റ­ഞ്ഞ­യാള്‍.

ഉമ്മന്‍ ചാണ്ടി­യുടെ ഭര­ണ­കാ­ലത്ത് കോട്ട­യ­ത്തിന് ഒരു മിനി കാബി­ന­റ്റിന്റെ പരി­വേ­ഷ­മു­ണ്ടാ­യി­രുന്നു. അദ്ദേ­ഹ­ത്തോ­ടൊപ്പം തിരു­വ­ഞ്ചൂരും കെ.സി. ജോസഫും കെ.എം. മാണിയും കോട്ട­യ­ത്തു­കാ­ര­നായ ചീഫ് വിപ്പ് തോമസ് ഉണ്ണി­യാ­ടനും "കോട്ടയം കാബി­ന­റ്റില്‍' അംഗ­ങ്ങ­ളായി തിള­ങ്ങി­യി­രുന്നു. പകരം, കോട്ട­യ­ത്തിന് ഇത്ത­വണ ഒരു മന്ത്രി­യു­ണ്ടാ­കു­ന്ന­പക്ഷം അത് ഏറ്റു­മാ­നൂ­രില്‍ ജയിച്ച സുരേഷ് കുറു­പ്പാ­യി­രിക്കും. മികച്ച പാര്‍ല­മെ­ന്റേ­റി­യ­നായി ശോഭിച്ച അദ്ദേഹം മന്ത്രിയോ സ്പീക്കറോ ആകാം.

ന്യൂ മീഡി­യയെ ഇത്ര­യ­ധികം പ്രയോ­ജ­ന­പ്പെ­ടു­ത്തിയ ഒരു ഇല­ക്ഷന്‍ ഉണ്ടാ­യി­ട്ടില്ല. പത്ര­ങ്ങ­ളിലും ടെലി­വി­ഷ­നിലും റേഡി­യോ­യിലും ഇന്റര്‍നെ­റ്റി­ലു­മായി പ്രചാ­രണം പൊടി­പൊ­ടിച്ചു. ""എല്‍.ഡി.എഫ് വരും, എല്ലാം ശരി­യാകും'' എന്ന മുദ്രാ­വാക്യം കൊച്ചു­വെ­ളു­പ്പാന്‍കാലം മുതല്‍ കേര­ള­ത്തി­ലു­ട­നീളം റെയില്‍വേ സ്റ്റേഷ­നു­ക­ളില്‍ പോലും മുഴ­ങ്ങി­ക്കേട്ടു. വോട്ടിം­ഗിന്റെ തലേ­ന്നാള്‍ എല്ലാ പ്രമുഖ പത്ര­ങ്ങ­ളിലും എല്‍.ഡി.എഫിന്റെ ഫുള്‍പേജ് പരസ്യം വന്നു. ഈ സാമര്‍ഥ്യം യു.ഡി.എഫി­നു­ണ്ടാ­യി­രു­ന്നില്ല. ""ഇത്രയും പണം മുട­ക്കാന്‍ ഇവര്‍ക്കു കാശു കൊടു­ത്ത­താ­രാണ്? ബാര്‍ മുത­ലാ­ളി­മാ­ര­ല്ലാതെ മറ്റാര്?'' ബാര്‍ പ്രശ്‌ന­ത്തില്‍ കാലി­ടറി വീണ കെ. ബാബു കൊച്ചി­യില്‍ ചോദിച്ചു (പുതിയ സര്‍ക്കാര്‍ മദ്യ­നയം തിരു­ത്തി­ക്കു­റി­ക്കു­മെന്ന് സി.പി.ഐ ജന­റല്‍ സെക്ര­ട്ടറി കാനം രാജേ­ന്ദ്രന്‍ ശനി­യാഴ്ച ആവര്‍ത്തിച്ചു പ്രഖ്യാ­പിച്ചിട്ടുമുണ്ട്).
കേര­ള­ത്തിന്റെ കാസ്‌ട്രോ­യല്ല, കാവ­ലാ­ളെന്നു വി.എസ്; പിണ­റാ­യി­യുടെ തുടക്കം ഗംഭീരം, 19 അംഗ മന്ത്രി­സഭ (കുര്യന്‍ പാമ്പാടി)കേര­ള­ത്തിന്റെ കാസ്‌ട്രോ­യല്ല, കാവ­ലാ­ളെന്നു വി.എസ്; പിണ­റാ­യി­യുടെ തുടക്കം ഗംഭീരം, 19 അംഗ മന്ത്രി­സഭ (കുര്യന്‍ പാമ്പാടി)കേര­ള­ത്തിന്റെ കാസ്‌ട്രോ­യല്ല, കാവ­ലാ­ളെന്നു വി.എസ്; പിണ­റാ­യി­യുടെ തുടക്കം ഗംഭീരം, 19 അംഗ മന്ത്രി­സഭ (കുര്യന്‍ പാമ്പാടി)കേര­ള­ത്തിന്റെ കാസ്‌ട്രോ­യല്ല, കാവ­ലാ­ളെന്നു വി.എസ്; പിണ­റാ­യി­യുടെ തുടക്കം ഗംഭീരം, 19 അംഗ മന്ത്രി­സഭ (കുര്യന്‍ പാമ്പാടി)കേര­ള­ത്തിന്റെ കാസ്‌ട്രോ­യല്ല, കാവ­ലാ­ളെന്നു വി.എസ്; പിണ­റാ­യി­യുടെ തുടക്കം ഗംഭീരം, 19 അംഗ മന്ത്രി­സഭ (കുര്യന്‍ പാമ്പാടി)കേര­ള­ത്തിന്റെ കാസ്‌ട്രോ­യല്ല, കാവ­ലാ­ളെന്നു വി.എസ്; പിണ­റാ­യി­യുടെ തുടക്കം ഗംഭീരം, 19 അംഗ മന്ത്രി­സഭ (കുര്യന്‍ പാമ്പാടി)കേര­ള­ത്തിന്റെ കാസ്‌ട്രോ­യല്ല, കാവ­ലാ­ളെന്നു വി.എസ്; പിണ­റാ­യി­യുടെ തുടക്കം ഗംഭീരം, 19 അംഗ മന്ത്രി­സഭ (കുര്യന്‍ പാമ്പാടി)കേര­ള­ത്തിന്റെ കാസ്‌ട്രോ­യല്ല, കാവ­ലാ­ളെന്നു വി.എസ്; പിണ­റാ­യി­യുടെ തുടക്കം ഗംഭീരം, 19 അംഗ മന്ത്രി­സഭ (കുര്യന്‍ പാമ്പാടി)കേര­ള­ത്തിന്റെ കാസ്‌ട്രോ­യല്ല, കാവ­ലാ­ളെന്നു വി.എസ്; പിണ­റാ­യി­യുടെ തുടക്കം ഗംഭീരം, 19 അംഗ മന്ത്രി­സഭ (കുര്യന്‍ പാമ്പാടി)കേര­ള­ത്തിന്റെ കാസ്‌ട്രോ­യല്ല, കാവ­ലാ­ളെന്നു വി.എസ്; പിണ­റാ­യി­യുടെ തുടക്കം ഗംഭീരം, 19 അംഗ മന്ത്രി­സഭ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക