Image

മുസ്ലിം-ക്രിസ്ത്യന്‍ വോട്ടും ചാണ്ടിച്ചന്റെ കണക്കു കൂട്ടലും (ജാങ്കോ, ഞാന്‍ പെ­ട്ടു.. പകല്‍ക്കിനാവ്- 3: ജോര്‍­ജ് തു­മ്പ­യില്‍)

Published on 19 May, 2016
മുസ്ലിം-ക്രിസ്ത്യന്‍ വോട്ടും  ചാണ്ടിച്ചന്റെ കണക്കു കൂട്ടലും  (ജാങ്കോ, ഞാന്‍ പെ­ട്ടു.. പകല്‍ക്കിനാവ്- 3: ജോര്‍­ജ് തു­മ്പ­യില്‍)
കേ­ര­ള­ത്തി­ലാ­ണ് തെ­ര­ഞ്ഞെ­ടു­പ്പു ന­ട­ന്ന­തെ­ങ്കി­ലും അ­മേ­രി­ക്കന്‍ മ­ല­യാ­ൡക­ള്‍­ക്കാ­യി­രു­ന്നു ഇ­രി­ക്ക­പ്പൊ­റു­തി ഇല്ലാ­തി­രു­ന്നത്. അ­വര്‍ രാവും പ­കലും ഇ­രു­ന്നും കി­ടന്നും നിന്നും ന­ടന്നും സം­ഘ­ടിച്ചും അല്ലാ­തെയും തി­യ­റിയും മ­റു­തി­യ­റിയും ഉ­ണ്ടാക്കി. ആരും ജ­യി­ക്കും. യു­ഡിഎ­ഫ് തന്നെ. ഒ­രു മാ­റ്റ­വു­മില്ല. ക­ണ്ണൂര്‍ വി­മാ­ന­ത്താ­വളം, കൊ­ച്ചി മെ­ട്രൊ, കേ­ര­ള­മാ­കെ ഇ­രു­നൂ­റി­ലേ­റെ റോ­ഡ്, സ­ഞ്ച­രി­ക്കാന്‍ നല്ല മ­ണിമ­ണി പോ­ലെ­യു­ള്ള റോ­ഡ്... അങ്ങ­നെ കേ­രള­ത്തെ സ്വര്‍­ഗ്ഗ­മാ­ക്കി­യ എന്റെ സ്വന്തം എംഎല്‍­എ­യായ ഉ­മ്മന്‍­ചാ­ണ്ടി സര്‍­ക്കാ­രി­നെ പ്രതി­രോ­ധി­ക്കാന്‍ യാ­തൊ­രു മാര്‍­ഗ്ഗ­വു­മില്ലാ­തി­രു­ന്ന എല്‍­ഡിഎ­ഫ് ഇത്ത­വ­ണ നാ­ലു നി­ല­യില്‍ പൊട്ടി, കേ­ര­ള­ത്തില്‍ നിന്നല്ല, ക­ള­ത്തില്‍ നി­ന്നു ത­ന്നെ ഇ­ല്ലാ­താ­കു­മെ­ന്നു ധൈ­ര്യ­പൂര്‍­വ്വം കാസി­നോ­ക­ളി­ലെന്ന­തു പോ­ലെ ചൂ­താ­ട്ടം ന­ടത്തി. ബെ­റ്റ് വച്ചു. ഒ­ടു­വില്‍ കര്‍­ട്ടന്‍ നീ­ക്കി­യ­പ്പോള്‍ ശ­രിക്കും ഞെട്ടി, ഉ­മ്മന്‍ ചാ­ണ്ടി ദി­ലീ­പ് ചി­ത്ര­ത്തി­ലെന്ന­തു പോ­ലെ പ­റ­യുന്നു, "ഒ­ടു­വില്‍ ജാ­ങ്കോ ഞാന്‍ ശ­രിക്കും പെട്ടു കേ­ട്ടോ...'

ബുധ­നാഴ്ച രാത്രി പത്തു മണി­മു­തല്‍ കേരള രാഷ്ട്രീ­യ­ത്തെയും കേര­ള­ത്തെയും ഇഷ്ട­പ്പെ­ടുന്ന അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ ഉ­റ­ക്ക­മൊ­ഴി­യാന്‍ തീരു­മാ­നി­ക്കു­കാ­യി­രു­ന്നു. കട്ടന്‍ കാപ്പിയും സ്‌നാക്‌സും സംഘ­ടി­പ്പി­ച്ച്, വാട്‌സ് ആപ്പിലും മറ്റും പോസ്റ്റ് ചെയ്യേണ്ട ഫോട്ടോ കമന്റ്‌സ് ഒക്കെ വെട്ടി­മാറ്റി സേവ് ചെയ്ത് ടിവിക്കു മുന്നില്‍ സോഫ കട്ടി­ലാക്കി റെഡി ! ഏഷ്യാ­നെ­റ്റും, മനോ­ര­മയും റിപ്പോര്‍ട്ടറും പ്രവാസി ചാന­ലു­മെല്ലാം മാറി മാറി എല്ലാ വേര്‍ഷന്‍സും കേട്ടു കൊണ്ടി­രു­ന്നു. പ്രവാസി ചാന­ലില്‍ മധുവും അനി­യനും അനിലും സജിയും അവ­ലോ­ക­ന­ത്തി­നായി മല­യാ­ളി­ക­ളു­മായി ടെലി­ഫോ­ണില്‍ ബന്ധ­പ്പെട്ടു കൊണ്ടു­മി­രു­ന്നു.

അതി­നി­ട­യില്‍ കേര­ള­രാ­ഷ്ട്രീ­യത്തെ അരച്ചു കലക്കി ഗുണിച്ച് ഹരിച്ച് എടു­ത്ത­പ്പോള്‍ ഈയു­ള്ള­വനു തോന്നിയ കാര്യ­ങ്ങ­ളാണ് ഇനി പറ­യാന്‍ പോകു­ന്ന­ത്. ഈ­ഴവ വോ­ട്ടു­കള്‍ ചോര്‍­ത്തി എല്‍­ഡി­എ­ഫി­നെ ദുര്‍­ബ­ല­പ്പെ­ടു­ത്തി സു­ഖ­മാ­യി ഭര­ണം തു­ടരാം എ­ന്നാ­യി­രു­ന്നു ഉ­മ്മന്‍ ചാണ്ടി കണ­ക്കു കൂ­ട്ടി­യത്. എ­ന്നാല്‍ വി­ക­സ­നവും ക­രു­തലും അ­ഴി­മ­തി­യും പീ­ഡ­നവു­മൊ­ന്നും തെ­ര­ഞ്ഞെ­ടു­പ്പില്‍ പ്ര­ശ്‌­ന­മാ­കി­ല്ലെ­ന്നു നേര­ത്തെ തി­രി­ച്ച­റിഞ്ഞ­ത് ഉ­മ്മന്‍ ചാ­ണ്ടി­യാണ്. അ­തു ത­ന്നെ­യാ­ണ് സം­ഭ­വി­ച്ച­തും. പക്ഷേ, ഉ­മ്മന്‍ ചാ­ണ്ടി­യു­ടെ കി­ളി കാര്‍­ഡില്‍ കൊ­ത്തി­യി­ല്ലെ­ന്നു മാ­ത്രം. വര്‍­ഗീ­യ­തയും ജാ­തിയും ത­ന്നെ ഇ­ത്ത­വ­ണയും ക­ളം നിറ­ഞ്ഞു ക­ളി­ച്ചു. ഉ­മ്മന്‍ ചാ­ണ്ടി പറ­ഞ്ഞു കൊ­ടു­ത്ത തന്ത്രം അ­നു­സ­രി­ച്ചു ബി­ഡി­ജെഎ­സ് എ­ന്ന പാര്‍­ട്ടി­യു­ണ്ടാ­ക്കി ഉ­ഗ്രമാ­യ വര്‍­ഗീ­യ­ത വി­തറി­യ വെ­ള്ളാപ്പ­ള്ളി ന­ടേ­ശ­നാ­യി­രു­ന്നു ഇത്ത­വ­ണ കേ­ര­ള­ത്തി­ലെ രാ­ഷ്ട്രീ­യ ഹി­ജ­ഡ­യാ­യി മാ­റി­യത്. വെ­ള്ളാപ്പ­ള്ളി പ­റഞ്ഞ­ത് കേ­ട്ട് ക്രി­സ്­ത്യാ­നിയും മു­സ്ലീ­ങ്ങളും ഒ­ന്നി­ച്ചു എ­തിര്‍ ചേ­രി­യു­ണ്ടാ­ക്കി എല്‍­ഡി­എഫി­നൊ­പ്പം നിന്നു. ഫ­ലം എല്‍­ഡി­എ­ഫ് 91, യു­ഡി­എ­ഫ് 46, എന്‍­ഡി­എ 1, പി.സി ജോര്‍ജ് 1.

ഇ­തെങ്ങ­നെ സം­ഭ­വിച്ചു ? ഇ­താ പു­റ്റി­ങ്ങല്‍ വെ­ടി­ക്കെ­ട്ടി­നെ തോല്‍­പ്പി­ക്കു­ന്ന രാ­ഷ്ട്രീ­യ വെ­ടി­ക്കെട്ട്. ക­ഥ, തി­രക്ക­ഥ, സം­വി­ധാ­നം സാ­ക്ഷാല്‍ സര്‍വ്വശ്രീ ഉ­മ്മന്‍ ചാ­ണ്ടി. ഈ മള്‍­ട്ടി­സ്റ്റാര്‍ കഥ വി­ജ­യി­ച്ചി­രു­ന്നു­വെ­ങ്കില്‍ എ­ഐ­സി­സി നേ­രി­ട്ട് വ­ന്ന് ഡല്‍­ഹി­യി­ലേ­ക്ക് ഉ­മ്മച്ച­നെ കൊ­ണ്ടു പോ­യി രാഹുല്‍ മോന്റെ രാ­ഷ്ട്രീ­യ­ഗു­രു ആ­ക്കി മാ­റ്റി­യേനെ. കുറേ കാല­മായി കേര­ള­രാ­ഷ്ട്രീയം സസൂക്ഷ്മം നിരീ­ക്ഷി­ക്കുന്ന ഒരു പ്രവാസി മല­യാളി എന്ന നില­യിലും കഴിഞ്ഞ മാസം നാട്ടില്‍ പോയി ഈ ഇല­ക്ഷന്റെ ഹൃദ്‌സ്പ­ന്ദ­ന­ങ്ങള്‍ ഒപ്പി­യെ­ടുത്ത ആളെന്ന നില­യിലും എനിക്ക് പറ­യാ­നു­ളള സം­ഗ­തി കേ­ട്ടോ­ളൂ..

സി­പി­എ­മ്മി­ന്റെ അ­ടി­ത്ത­റ­യാ­യി­രു­ന്ന ഈ­ഴ­വ വോ­ട്ടു­കള്‍ അ­ടര്‍­ത്തി എന്‍­ഡി­എ­യില്‍ എ­ത്തി­ക്കാന്‍ ഉ­മ്മന്‍ ചാ­ണ്ടി നി­യോ­ഗിച്ച­ത് പൊളി­റ്റി­ക്കല്‍-ബി­സി­നസ് അധി­പ­നായ സാ­ക്ഷാല്‍ വെ­ള്ളാ­പ്പ­ള്ളിയെ. ഒ­രു മ­ണ്ഡ­ല­ത്തില്‍ 5000 വോ­ട്ട് മ­റി­ച്ചാല്‍ സി­പി­ഐ(എം) പ­രാ­ജ­യം ഉ­റ­പ്പെ­ന്ന ക­ണ­ക്കു കൂ­ട്ടലില്‍ കച്ച­വടം ഉറ­പ്പി­ച്ചു. അത് ഒ­രു പ­രി­ധി വ­രെ ശ­രി­യാ­യി­രു­ന്നു. ബി­ഡി­ജെ­എ­സ് സ്ഥാ­നാര്‍­ത്ഥി ഒ­ട്ടേ­റെ മ­ണ്ഡ­ല­ങ്ങ­ളില്‍ ത്രി­കോ­ണ മ­ത്സ­ര പ്ര­തീ­തി സൃ­ഷ്ടി­ച്ചു. ശ­രാ­ശ­രി 3000 വോ­ട്ട് മാ­ത്രം നേ­ടി­യി­രു­ന്ന ബി­ജെ­പി മ­ണ്ഡ­ല­ങ്ങ­ളില്‍ ഇ­ക്കു­റി അ­ത് 15,000 ആ­യി ഉ­യര്‍­ന്നു. 

എ­ന്നാല്‍ തിയ­റി പാ­ളി­യത് ര­ണ്ട് കാ­ര­ണ­ങ്ങള്‍ കൊ­ണ്ടാ­യി­രു­ന്നു. ഈ­ഴ­വ വോ­ട്ടി­നൊ­പ്പം ബി­ജെ­പി­യി­ലേ­ക്ക് ഒ­ഴു­കി­യ നാ­യര്‍ വോ­ട്ടു­കള്‍ ന­ഷ്ട­മാ­യ­ത് കോണ്‍­ഗ്ര­സ്സി­നാ­യി­രു­ന്നു. അ­തി­നേ­ക്കാള്‍ പ്ര­ധാ­നം ബി­ഡി­ജെ­എ­സ് ­ ബി­ജെ­പി സം­ഖ്യം ഉ­ണ്ടാ­ക്കി­യ ആ­ശ­ങ്ക മു­സ്ലിം സ­മു­ദാ­യ­ത്തില്‍ ഉ­ണ്ടാ­ക്കി­യ പ്ര­തി­കാ­രം ആ­യി­രു­ന്നു. ക്രി­സ്­ത്യന്‍ ന്യൂ­ന­പ­ക്ഷ­ത്തെ പോ­ലെ­യ­ല്ല യഥാര്‍ത്ഥ മു­സ്ലി­ങ്ങള്‍. ക്രി­സ്­ത്യാ­നി­കള്‍ ബി­ജെ­പി­യു­മാ­യി വോ­ട്ടു ക­ച്ച­വ­ടം ന­ട­ത്തു­ക­യും സ്ഥാ­ന­മാ­ന­ങ്ങള്‍ ഉ­റ­പ്പി­ക്കു­ക­യും ചെ­യ്യു­ന്നതിന് എത്രയോ തെളി­വു­ക­ളു­ണ്ട്. കേരളത്തെ സൊമാ­ലിയ ആക്കിയ മോ­ദി­യെ കാ­ണാന്‍ മെ­ത്രാ­ന്മാര്‍ ക്യൂ നി­ന്നു ക­ളി­ക്കു­ന്നു. അ­വര്‍­ക്ക് അ­ധി­കാ­ര­മാ­ണ് വ­ലു­ത്. എ­ന്നാല്‍ കേ­ര­ള­ത്തി­ലെ മു­സ്ലീ­മു­കള്‍ അ­ങ്ങ­നെ­യ­ല്ല, അ­വര്‍ മോ­ദി­യെ വി­ശ്വ­സി­ക്കി­ല്ല. അ­വര്‍­ക്ക് ബി­ജെ­പി­യെ ഭ­യ­മാ­ണ്. ഹി­ന്ദു­ക്കള്‍ ബി­ജെ­പി­യു­ടെ കീ­ഴില്‍ ഒ­രു­മി­ക്കു­ന്ന­ത് ത­ങ്ങ­ളു­ടെ നി­ല­നില്‍­പ്പി­ന് ഹാ­നീ­ക­രം ആ­ണന്ന­വര്‍ ക­ണ­ക്ക് കൂ­ട്ടി­. മു­ഖ്യമ­ന്ത്രി­യു­ടെ ആ­ശിര്‍­വാ­ദ­ത്തോ­ടെ ഹൈ­ന്ദ­വ ധ്രു­വീ­ക­ര­ണം ന­ട­ന്ന­പ്പോള്‍ ആ­ശ­ങ്ക­പ്പെ­ട്ട മു­സ്ലീ­മു­കള്‍ ഒ­റ്റ­ക്കെ­ട്ടാ­യി ഇ­ട­തി­നൊ­പ്പം നി­ന്നു. അ­താ­യി­രു­ന്നു ഈ തെ­ര­ഞ്ഞെ­ടു­പ്പി­ന്റെ പ്ര­തി­ഫ­ല­നം. സം­ഘ­പ­രി­വാ­റി­നെ ഭ­യ­പ്പെ­ടു­ന്ന കേ­ര­ള മു­സ്ലീ­മു­കള്‍­ക്ക് കോണ്‍­ഗ്ര­സ്സി­നോ­ടു­ള്ള വി­ശ്വാ­സം ന­ഷ്ട­പ്പെ­ടാ­നും സി­പി­എ­മ്മി­നെ ഇ­ഷ്ട­പ്പെ­ടാ­നും മ­റ്റൊ­രു കാ­ര­ണ­വും വേ­ണ്ടാ­യി­രു­ന്നു. ലീ­ഗ് ശ­ക്ത­മാ­യ സ്ഥ­ല­ങ്ങ­ളില്‍ ലീ­ഗി­നെ­യും അ­ല്ലാ­ത്തി­ട­ങ്ങ­ളില്‍ സി­പി­എ­മ്മി­നെ­യും എ­ന്ന ന­യം അ­വര്‍ സ്വീ­ക­രി­ച്ചു.

കേ­ര­ള­ത്തി­ലെ മു­സ്ലീ­ങ്ങള്‍ 17 സീ­റ്റ് നേ­രി­ട്ട് പി­ടി­ച്ച­പ്പോള്‍ കോണ്‍­ഗ്ര­സ് പി­ടിച്ച­ത് വെ­റും 21 എ­ണ്ണ­മാ­യി­രുന്നു. ഇ­തു ത­ന്നെ മേല്‍­വി­വ­രി­ച്ച തിയ­റി ശ­രി­യാ­ണെ­ന്നു തെ­ളി­യി­ക്കു­ന്നു. ഇ­തോടെ, ഒ­രു കാ­ര്യം വ്യ­ക്ത­മാ­യി. ഉ­മ്മന്‍ ചാ­ണ്ടിയും കൂ­ട്ടരും തോ­റ്റ­ത് വെറു­മൊ­രു തോല്‍­വി അല്ല. അ­ത് ഗം­ഭീര തോല്‍­വി ത­ന്നെ­യാ­യി­രുന്നു. പണ്ട്, ഇ­വി­ടെ തോ­റ്റാല്‍ അ­ങ്ങ് ഡല്‍­ഹി­യു­ണ്ടാ­യി­രുന്നു. എ­ന്നാല്‍ ഇ­ന്ന് ഡല്‍­ഹി­യു­മില്ല. അ­തു കൊ­ണ്ട് ത­ന്നെ അ­ടുത്ത 5 വര്‍­ഷം ഖ­ദ­റി­ന് കാ­ര്യമാ­യ വില്‍­പ്പ­ന­യു­ണ്ടാ­വി­ല്ലെ­ന്നു ചു­രുക്കം. മ­റ്റു കാ­ര്യ­ങ്ങള്‍ മാ­റ്റി­നിര്‍­ത്താം- രാ­ഷ്ട്രീ­യ ബു­ദ്ധി­രാ­ക്ഷ­സ­നാ­യ സര്‍­വ്വശ്രീ ഉ­മ്മന്‍­ചാ­ണ്ടി അ­വര്‍­ക­ളു­ടെ ഗു­ണ­പ­ര­മാ­യ മ­റ്റു കാ­ര്യ­ങ്ങള്‍ ഇ­നി കാ­ണാം. ചെയ്ത ജോ­ലി­ക്ക് കൂ­ലി വാ­ങ്ങാന്‍ വെ­ള്ളാപ്പ­ള്ളി വ­രുമ്പോ എ­ന്തോ കാ­ണി­ച്ച് ക­ണി­ച്ചു­കു­ള­ങ്ങ­ര­യ്­ക്ക് വി­ടു­മെ­ന്നു ക­ണ്ട­റി­യണം. അ­തുക്കും മേ­ലെ, വി­എം സു­ധീ­ര­നോടും ഡല്‍­ഹി മാ­ഡ­ത്തോടും "അ­ടി­ച്ചു­പി­രി­ഞ്ച്' വാ­ങ്ങി­ച്ചെ­ടു­ത്ത സീറ്റി­ലൊ­ന്നും ജ­യി­ക്കാ­തി­രു­ന്നവ­രെ എ­വി­ടെ കൊ­ള്ളി­ച്ച് കൂ­ടെ­നിര്‍­ത്തു­മെന്നും ക­ണ്ട­റി­യണം. ഒ­രു കാ­ര്യം ഉ­റപ്പ്, ഇ­നി അ­ഞ്ചു കൊല്ലം കേ­ര­ള­രാ­ഷ്ട്രീ­യ­ത്തില്‍ കാ­ണാന്‍ ക­ളി­കള്‍ പ­ല­തും കി­ട­ക്കുന്നു. അ­തൊ­ക്കെയും വി­ക­സ­നവി­രോ­ധി­കളാ­യ കേ­ര­ള­മ­ക്കള്‍ അ­നു­ഭ­വി­ക്കാന്‍ കി­ട­ക്കു­ന്ന­തേ­യു­ള്ളുൂൂൂ.... ഇതൊക്കെ കാണാന്‍ ആയുസും ആരോ­ഗ്യവും തരണേ തമ്പു­രാനെ എന്നു മാത്ര­മാണ് പ്രാര്‍­ത്ഥ­ന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക