• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നഴ്‌സസ് വീക്കും മാതൃദിനവും ആഘോഷിച്ചു

nursing ramgam 19-May-2016
പോള്‍ ഡി. പനയ്ക്കല്‍
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റേയും ആരോഗ്യ സംരക്ഷണത്തിനുള്ള പ്രതിജ്ഞാബദ്ധത പുനര്‍ പ്രഖ്യാപിച്ചുകൊണ്ട് നഴ്‌സസ് വീക്കും മാതൃദിനവും ആഘോഷിച്ചു.

ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനും അണുബാധ തടയുന്നതിനും നഴ്‌സുമാര്‍ വഹിക്കുന്ന ഉത്തരവാദിത്വത്തെ മുന്‍നിര്‍ത്തിയാണ് സമ്മേളനം ആരംഭിച്ചത്.

ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ലിലി തോമസ് കള്‍ചള്‍ ഓഫ് ഡേ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ഡോ. തോമസ് ആതുര ശുശ്രൂഷയിലും ആരോഗ്യ സംരക്ഷണത്തിലും റിസര്‍ച്ചിനും തെളിവില്‍ അധിഷ്ഠിതമായ നഴ്‌സിംഗ് പരിപാലനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചു എടുത്തു പറഞ്ഞു.

സാമൂഹിക രംഗത്തും ആരോഗ്യ പരിപാലനരംഗത്തും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചു പ്രസിഡന്റ് ഉഷ ജോര്‍ജ് വിശദീകകരിച്ചു. ഫൊക്കാന, ഫോമ എന്നീ സംഘടനകളുടെ നേതാക്കളായ വിനോദ് കെയാര്‍കെ, ഷാജി എഡ്‌വേര്‍ഡ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ഒരു ഔട്ട്‌പേഷ്യന്റ് കെട്ടിടം നിര്‍മിക്കുന്നതിനു ഫോമ നടത്തുന്ന ധനസമാഹരണത്തിലേക്ക് നഴ്‌സസ് അസോസിയേഷന്‍ ചെയ്ത സംഭാവന കമ്മിറ്റി അംഗങ്ങളില്‍നിന്ന് ഷാജി എഡ്‌വേര്‍ഡ് ഏറ്റുവാങ്ങി.

അസോസിയേഷന്‍ നടത്തിയ ലേഖന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജെസി ജോഷിക്കും സേവനത്തിനുശേഷം റിട്ടയര്‍ ചെയ്യുന്ന സൂസി രാജനും ഏലിയാമ്മ അപ്പുക്കുട്ടനും നഴ്‌സസ് എക്‌സലന്‍സിനു തെരഞ്ഞെടുക്കപ്പെട്ട ജിന്‍സി ജോസഫിനും അവാര്‍ഡുകള്‍ സമ്മാനിച്ചു.

നഴ്‌സുമാര്‍ക്ക് ആവശ്യമായ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് സുക്കര്‍ ഹില്‍സൈഡ് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന പോള്‍ ഡി പനയ്ക്കല്‍ സംസാരിച്ചു. തുടര്‍ന്നു ഷിക്കോഗോയില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ കിക്ക്ഓഫ് ഡോ. റേച്ചല്‍ കോശി നിര്‍വഹിച്ചു.

സെക്രട്ടറി മേരി ഫിലിപ്പ്, ട്രഷറര്‍ ഏലിയാമ്മ അപ്പുക്കുട്ടന്‍, മേരിക്കുട്ടി മൈക്കിള്‍, ദീപ്തി നായര്‍, ആന്‍ഡ്രിയ കാരന്‍, സ്റ്റെഫി ബെന്നി എന്നിവര്‍ സംസാരിച്ചു. ഉജ്വാല മോസസ് മോഡറേറ്ററായിരുന്നു. ­
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഫാമിലി & ഫ്രണ്ട്‌സ് സി.പി.ആര്‍ പരിശീലനം തുടരുന്നു
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ കാര്‍ഡിയോളജി കോണ്‍ഫറന്‍സ് വന്‍വിജയം
കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ആനുവല്‍ ഡിന്നര്‍ & റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 21-ന്
കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ സഹായനിധി വിതരണം ചെയ്തു
നഴ്‌സുമാര്‍ യഥാര്‍ത്ഥ ദൗത്യനിര്‍വാഹകര്‍, അവര്‍ ജീവന്‍ രക്ഷിച്ചതിനു കണക്കില്ല; ഫ്രാന്‍സിസ് മാര്‍പാപ്പ
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ കാര്‍ഡിയോളജി സെമിനാര്‍ നടത്തുന്നു
ഇന്ത്യന്‍ നഴ്‌സസ് അസോസിയഷന്‍ ഹോളിഡേ ആഘോഷങ്ങള്‍ വന്‍ വിജയം
റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ നഴ്‌സിംഗ് അസോസിയേഷന് ആദരം
നൈനയുടെ ഹെയ്തി മെഡിക്കല്‍ മിഷന്‍ സംരംഭം യാഥാര്‍ത്ഥ്യമാകുന്നു
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്- നവവത്സരാഘോഷം വര്‍ണാഭമായി
ഐ.എന്‍.എ.ഐ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 13-ന്
ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് വിദ്യാഭ്യാസ സെമിനാര്‍ വന്‍ വിജയം
ദക്ഷിണേന്ത്യയുടെ ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേല്‍ അന്ന ജേക്കബ് നിര്യാതയായി
ഐ.എന്‍.എ.ഐ നഴ്‌സ് പ്രാക്ടീഷണര്‍ വാരാഘോഷവും ഫാര്‍മക്കോളജി സെമിനാറും നടത്തി
നഴ്‌സ് പ്രാക്ടീഷണര്‍ വാരാഘോഷം: നൈനയുടെ ആശംസകള്‍
നിന്‍പാ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് വീക്ക് സമ്മേളനം ഇന്ന്
നേഴ്‌സിങ് ബോര്‍ഡ് അംഗമായ ബ്രിജിറ്റ് വിന്‍സന്റിനെ പിയാനോ ആദരിച്ചു
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് അഭിമാന നിമിഷം
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ (ഐ.എന്‍.എ.ഐ) ഹെല്‍ത്ത് ഫെയര്‍ നടത്തി
ശമ്പളം വര്‍ധിപ്പിച്ചില്ല, സ്വകാര്യ നേഴ്‌സുമാര്‍ വീണ്ടും സമരപാതയിലേക്ക്
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM