Image

സൈബീരിയന്‍ തണുപ്പ്‌ ജര്‍മനിയെ വിറപ്പിക്കുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 01 February, 2012
സൈബീരിയന്‍ തണുപ്പ്‌ ജര്‍മനിയെ വിറപ്പിക്കുന്നു
ബര്‍ലിന്‍: ജര്‍മനിയില്‍ വിന്റര്‍ പിടിമുറുക്കുന്നു. സൈബീരിയന്‍ തണുപ്പാണ്‌ വരും ദിനങ്ങളില്‍ ജര്‍മനിയെ വിറപ്പിക്കുന്നത്‌. അന്തരീക്ഷ താപനില മൈനസ്‌ ഇരുപത്‌ ഡിഗ്രിയോ അതിനു മുകളിലേയ്‌ക്കോ ഉയരുമെന്നാണ്‌ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഈയാഴ്‌ചയിലെ ഏറ്റവും കൂടിയ തണുപ്പ്‌ അടുത്ത വെള്ളിയാഴ്‌ച അനുഭവപ്പെടുമെന്നാണ്‌ പ്രവചനം.

ജര്‍മനിയുടെ കിഴക്കന്‍ മേഖലകളില്‍ തിങ്കളാഴ്‌ചതന്നെ കൊടും തണുപ്പ്‌ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്‌ട്‌. ഭൂമി തണുത്തുറയുന്ന പ്രതീതിയില്‍ മൈനസ്‌ 10 ഡിഗ്രി മുതല്‍ മുകളിലേയ്‌ക്കുയരുകയാണ്‌. നദികളിലെയും ജലാശയങ്ങളിലെയും വെള്ളത്തിന്റെ മുകള്‍ഭാഗം മഞ്ഞുകട്ടിയായി രൂപപ്പെട്ടിട്ടുണ്‌ട്‌.

ചിലസ്ഥലങ്ങളില്‍ സൂര്യനെ കാണാന്‍ കഴിയുമെങ്കിലും പ്രകാശരശ്‌മികള്‍ ചൂടിന്‌ പകരം തണുപ്പാണ്‌ നല്‍കുന്നത്‌. രാത്രിയിലെ താപനില മൈനസ്‌ ഏഴു മുതല്‍ 15 ഡിഗ്രി വരെ എത്തുമെന്നും മുന്നറിയിപ്പുണ്‌ട്‌. മഞ്ഞുവീഴ്‌ചയ്‌ക്കൊപ്പം കാറ്റും ഉണ്‌ടാവുമെന്നും അന്തരീക്ഷത്തിലെ ഊഷ്‌മാവ്‌ മൈനസ്‌ 35 ഡിഗ്രി വരെയും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

സാധാരണ നിലയില്‍ ജനുവരി ആദ്യവാരം മുതല്‍ മഞ്ഞുവീഴ്‌ചയും തണുപ്പം മൂര്‍ച്ചിക്കേണ്‌ട ജര്‍മനിയില്‍ ഇതുവരെയും ശരിയായ തണുപ്പും മഞ്ഞും ഉണ്‌ടായില്ല എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. ബവേറിയന്‍ മേഖലകളില്‍ തണുപ്പും മഞ്ഞു വീഴ്‌ചയും അനുഭപ്പെടുന്നുണ്‌ടെങ്കിലും ശൈത്യകാലത്തുണ്‌ടാവുന്ന ശക്തിയില്‍ ഇതുരണ്‌ടും സംഭവിച്ചിട്ടില്ല എന്നതും ഇത്തവണത്തെ വിന്റര്‍ സീസന്റെ ഒരപവാദമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക