Image

ഡ്രൈവിംഗ്‌ ലൈസന്‍സില്ലാതെ പോലീസുകാരന്‍ പട്രോളിംഗ്‌ നടത്തിയത്‌ 22 വര്‍ഷം

ജോസ്‌ കുമ്പിളുവേലില്‍ Published on 01 February, 2012
ഡ്രൈവിംഗ്‌ ലൈസന്‍സില്ലാതെ പോലീസുകാരന്‍ പട്രോളിംഗ്‌ നടത്തിയത്‌ 22 വര്‍ഷം
ബര്‍ലിന്‍: ജര്‍മനിയിലെ കിഴക്കന്‍ സംസ്ഥാനമായ സാക്‌സണിയില്‍ ഒരു പോലീസുകാരന്‍ ഡ്രൈവിംഗ്‌ ലൈസന്‍ സില്ലാതെ പട്രോളിംഗ്‌ ജോലി ചെയ്‌തത്‌ നീണ്‌ട 22 വര്‍ഷം. സംഭവം പുറത്തുവന്നതോടെ ഇയാള്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്‌ട്‌.

ട്രാക്‌റ്ററും മോട്ടോര്‍ സൈക്കിളും ഓടിക്കാനുള്ള ലൈസന്‍സ്‌ ഇയാള്‍ക്കുണ്‌ടായിരുന്നു. പട്രോള്‍ കാര്‍ ഓടിക്കുന്നതിനും ഇതുതന്നെ മതിയെന്നാണ്‌ ഇതുവരെ പോലീസുകാരന്‍ കരുതിയിരുന്നതത്രെ. ലൈസന്‍സ്‌ പുതുക്കാന്‍ പോയപ്പോഴാണ്‌ ഇത്രയുംകാലം നിയമലംഘനം നടത്തിയിരുന്നതായി തെളിഞ്ഞത്‌.

1990ല്‍ ജര്‍മന്‍ ഏകീകരണത്തിനു തൊട്ടു മുമ്പാണ്‌ ഇയാള്‍ പോലീസില്‍ ചേരുന്നത്‌. കിഴക്കന്‍ ജര്‍മനിയില്‍ പോലീസ്‌ പട്രോള്‍ നടത്തിയിരുന്നത്‌ കാല്‍നടയായി ആയിരുന്നു. അങ്ങനെയുള്ളവര്‍ ഡ്രൈവ്‌ ചെയ്യാന്‍ തുടങ്ങിയപ്പോഴും ലൈസന്‍സ്‌ ഉണ്‌ടോ എന്നു പരിശോധിച്ചിരുന്നില്ലെന്നാണ്‌ പോലീസിന്റെ വിശദീകരണം.
ഡ്രൈവിംഗ്‌ ലൈസന്‍സില്ലാതെ പോലീസുകാരന്‍ പട്രോളിംഗ്‌ നടത്തിയത്‌ 22 വര്‍ഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക