Image

ആശം­സ­കള്‍: പിണറായി വിജ­യനും പുതിയ സര്‍ക്കാ­റിനും (ലേഖ­നം: സാം നില­മ്പ­ള്ളില്‍)

Published on 22 May, 2016
ആശം­സ­കള്‍: പിണറായി  വിജ­യനും പുതിയ സര്‍ക്കാ­റിനും (ലേഖ­നം: സാം നില­മ്പ­ള്ളില്‍)
മിസ്റ്റര്‍ രാജു അഴി­മ­തി­ന­ട­ത്തി­യി­ട്ടു­ണ്ടെന്ന് ഞാന്‍ പറ­ഞ്ഞാല്‍ അത് തെളി­യി­ക്കെ­ണ്ടത് എന്റെ ചുമ­ത­ല­യാ­ണെന്ന് ആര്‍ക്കാണ് അറി­യാ­ത്ത­ത്. അല്ലാതെ രാജു തെളി­വു­ക­ളു­മായി കോട­തിയെ സമീ­പിച്ച് താന്‍ തെറ്റു­ചെ­യ്തി­ട്ടു­ണ്ടെന്ന് പറ­യി­ല്ല­ല്ലോ. ഈയൊരു സാമാ­ന്യ­ബോ­ധ­മി­ല്ലാ­തെ­യാണ് ചിലര്‍ ഉമ്മന്‍ ചാണ്ടിയെ കുറ്റ­പ്പെ­ടു­ത്തു­ന്ന­ത്. തെളി­വി­ല്ലെ­ന്നു­പ­റഞ്ഞ് ഉമ്മന്‍ ചാണ്ടി എല്ലാ ആരോ­പ­ണ­ങ്ങളും തള്ളി­ക്ക­ള­ഞ്ഞെ­ന്നാണ് അവ­രുടെ ആരോ­പ­ണം. യുഡി­എഫ് മന്ത്രി­മാര്‍ക്ക­തിരെ അനേകം ആരോ­പ­ണ­ങ്ങള്‍ ഉന്ന­യി­ച്ച­ത­ല്ലാതെ ഒന്ന­ുപോലും തെളി­യി­ക്കാന്‍ പ്രതി­പ­ക്ഷ­ത്തി­നാ­യി­ല്ല. സരി­തയും ബിജുവും പറഞ്ഞ ആരോ­പ­ണ­ങ്ങള്‍ ഏറ്റെ­ടുത്ത് അവര്‍ സമ­ര­ങ്ങള്‍ നയി­ക്കു­ക­യാ­യി­രു­ന്നു. ഒരാള്‍ കള്ള­നാ­ണെന്ന് തെളി­യു­ന്നത് അവന്‍ പിടി­ക്ക­പ്പെ­ടു­മ്പോ­ളാ­ണ്. ഇവിടെ ഒരാ­ളെ­പ്പോലും കയ്യോടെപിടി­ക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും അച്ചു­താ­ന­ന്ദനും ആയി­ല്ല.

കെ.­എം. മാണിക്ക് പണം­കൊ­ടു­ത്തെന്ന് ബിജു രമേഷ് പറ­ഞ്ഞതിന് കോട­തി­യില്‍ തെളി­വു­നല്‍കാന്‍ അയാള്‍ക്കു­പോലും ആയി­ല്ല. ഒരാള്‍ പണം­നി­റച്ച ബാഗു­മായി മാണി­യുടെ വീട്ടി­ലേക്ക് കയ­റി­പ്പോ­കു­ന്നത് കണ്ടു എന്നാണ് മാധ്യ­മ­ങ്ങള്‍ കണ്ടു­പി­ടി­ച്ചത്. ഇതാണോ തെളി­വ്? ഇതു­പോലെ ബാഗു­മാ­യി­ തന്റെ­വീ­ട്ടി­ലേക്കുവ­രുന്ന അപ­രി­ചി­ത­നില്‍നിന്ന് പണം­വാ­ങ്ങാന്‍ മാണി തയ്യാ­റാ­കു­മെന്ന് വിശ്വസിക്കു­ന്ന­വ­രാണ് യധാര്‍ത്ഥ വിഢി­കള്‍. ബാഗില്‍ പണ­മാണോ ചക്ക­യാ­ണോ­യെന്ന് കണ്ടു­പി­ടി­ക്കാന്‍ വിഢികള്‍ക്ക് സാധി­ച്ചി­ല്ല­ല്ലോ.

ഒരു സര്‍ക്കാര്‍ അധി­കാ­ര­ത്തില്‍ കയ­റി­യാല്‍ അവര്‍ക്ക് ഭരി­ക്കാന്‍ ആറു­മാ­സത്തെ സമ­യം­കൊ­ടു­ക്കണം എന്നു­ള്ള­താണ് രാഷ്ട്രീയമര്യാ­ദ. എന്നാല്‍ യുഡി­എഫ് സര്‍ക്കാര്‍ രൂപീ­ക­രി­ച്ച­തിന്റെ പിറ്റെ­ദി­വ­സം­മു­തല്‍ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി സമരം പ്രഖ്യാ­പി­ക്കു­ക­യാ­യി­രു­ന്നു. സിപിഐ പോലും അവ­രുടെ സമ­ര­ങ്ങളെ അനു­കൂ­ലി­ച്ചി­രു­ന്നി­ല്ല. പിണ­റോയി വിജ­യന്റെ സര്‍ക്കാ­രിന് ഭരി­ക്കാന്‍ യുഡി­എഫ് അവ­സരം നല്‍കു­മെന്ന് പ്രതീ­ക്ഷി­ക്കു­ന്നു. അല്ലാതെ അടുത്ത വ്യാഴാ­ഴ്ച്ച­മു­തല്‍ സമരം പ്രഖ്യാ­പി­ച്ചാല്‍ കേര­ള­ത്തിലെ ജന­ങ്ങള്‍ അതിനെ അനു­കൂ­ലി­ക്കി­ല്ല.

എല്‍ഡി­എഫ് സര്‍ക്കാ­റിന് എല്ലാ ആശം­സ­കളും നേരു­ന്നു. അവര്‍ നല്ല­രീ­തില്‍ ഭരിക്കും എന്ന് പ്രതീ­ക്ഷി­ക്ക­ട്ടെ. കഴി­ഞ്ഞ­ദി­വ­സ­ങ്ങ­ളില്‍ അര­ങ്ങേ­റി­യ­തു­പോലെ അക്ര­മ­രാ­ഷ്ട്രീയം കളി­ക്കാ­നാണ് ഭാവ­മെ­ങ്കില്‍ അവ­രുടെഭാവി ശോഭ­ന­മാ­യി­രി­ക്കി­ല്ല. സമാ­ധാന ജീവി­ത­മാണ് കേര­ള­ത്തിലെ ജന­ങ്ങള്‍ ആഗ്ര­ഹി­ക്കു­ന്ന­ത്. പ്രതി­പ­ക്ഷ­ത്തിന്റെ അണി­ക­ളില്‍നിന്ന് പ്രകോ­പ­ന­ങ്ങള്‍ ഉണ്ടാ­യാലും സംയ­മനം പാലി­ക്കേ­ണ്ടത് ഭര­ണ­ക­ക്ഷി­യുടെ ചുമ­ത­ല­യാ­ണ്. അത് അണി­കളെ ബോധ്യ­പ്പെ­ടു­ത്തേ­ണ്ടത് പാര്‍ട്ടി നേതാ­ക്ക­ന്മാ­രാ­ണ്.

സമ­ര­ത്തിന്റെ ആശാ­ന്മാര്‍ അധി­കാ­ര­ത്തില്‍ കയ­റി­യ­തു­കൊണ്ട് നിത്യ­സ­മ­ര­ങ്ങളും ഹര്‍ത്താ­ലു­ക­ളും­കൊണ്ട് ജന­ങ്ങളെ ബുദ്ധി­മു­ട്ടി­ക്കി­ല്ലെന്ന് പ്രതീ­ക്ഷി­ക്ക­ട്ടെ. ഭര­ണവും സമ­ര­വു­മെന്ന പഴയ മുദ്രാ­വാ­ക്യ­ംമു­ഴക്കി സമ­യം­പാ­ഴാ­ക്കാതെ കേന്ദ്ര ഗവണ്‍മെന്റില്‍നിന്ന് കേര­ള­ത്തിന് അവ­കാ­ശ­പ്പെട്ട ആനു­കൂ­ല്ല്യ­ങ്ങള്‍ നേടി­യെ­ടു­ക്കാന്‍ ശ്രമി­ക്കുകയാണ് വേണ്ട­ത്. യുഡി­എഫ് ഗവണ്‍മെന്റ് വള­രെ­യേറെ നല്ല­കാ­ര്യ­ങ്ങള്‍ ചെയ്തി­ട്ടുണ്ട്. അതി­ന്റെ­യെല്ലാം കട­ക്കല്‍ കത്തി­വെ­യ്ക്കാതെ കേര­ള­ത്തിന്റെ സര്‍വ്വോ­ന്മുഖ പുരോ­ഗ­തി­ക്കു­വേണ്ടി പിണ­റായി  ശ്ര­മി­ക്കു­മെന്ന് വിശ്വ­സി­ക്കാം.

പിണ­റായി  വിജ­യന്‍ നല്ലയൊരു അഡ്മി­നി­ട്രേ­റ്റര്‍ ആണെന്ന് നായ­നാര്‍ സര്‍ക്കാ­റില്‍ വൈദ്യുതിമന്ത്രി ആയി­രു­ന്ന­പ്പോള്‍ തെളി­യി­ച്ചി­ട്ടു­ണ്ട്. ആ ക­ഴിവ് മുഖ്യ­മ­ന്ത്രി­യെന്ന നില­യിലും പ്രക­ടി­പ്പി­ക്കാതി­രിക്കില്ല. അച്ചു­താ­ന­ന്ദ­ന്റെ­കൂട്ട് വിടുവാ സംസാ­രി­ക്കാത്ത ആളാ­യ­തു­കൊണ്ട് നമുക്ക് അദ്ദേ­ഹത്തെ ബഹു­മാ­നി­ക്കാനും സാധി­ക്കും. കേര­ളം­കണ്ട ഏറ്റവും കഴി­വു­കെട്ട മുഖ്യ­മ­ന്ത്രി­യാ­യി­രുന്നു അച്ചു­താ­ന­ന്ദന്‍. അദ്ദേ­ഹ­ത്തിന് റിട്ട­യര്‍മെന്റു­ം പുതി­യൊരു ബഹു­മ­തിയുംകൊടുത്ത് വീട്ടി­ലി­രു­ത്തിയ യെച്ചൂ­രിയും അഭി­ന­ന്ദനം അര്‍ഘി­ക്കു­ന്നു.

അടു­ത്ത­തായി അഭി­ന­ന്ദനം അര്‍ഘി­ക്കു­ന്നത് ശ്രീ. രാജ­ഗോ­പാ­ലാ­ണ്. ബിജെപിയെ നിയ­മ­സ­ഭ­യില്‍ കട­ക്കാന്‍ അനു­വ­ദി­ക്ക­യി­ല്ലെന്ന് പറഞ്ഞ ആന്റ­ണി­ക്കുള്ള മറു­പ­ടി­യാണ് അദ്ദേ­ഹ­ത്തിന്റെ വിജ­യം. അടുത്ത നിയ­മ­സഭാ ഇല­ക്ഷ­നില്‍ ബിജെപി കൂടു­തല്‍ സീറ്റു­കള്‍ നേടു­മെ­ന്നു­ള്ള­തില്‍ സംശ­യ­മി­ല്ല. അവരും വളര്‍ന്നു­വ­ര­ട്ടെ. യുഡി­എഫും എല്‍ഡി­എഫും മാത്രം മാറി­മാറി ഭരിച്ചാല്‍ പോര­ല്ലോ. ബിജെപി ഭരി­ച്ചാല്‍ കേരളം അറ­ബി­ക്ക­ട­ലില്‍ മുങ്ങിപ്പോ­കത്തില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക