Image

തിരുകേശ തെളിവിന്‌ ഞാന്‍ ക്ഷണിച്ചു അവര്‍ വന്നില്ല: ഡോ. ഷെയ്‌ഖ്‌ അഹ്മദ്‌ ഖസ്‌റജി

Published on 01 February, 2012
തിരുകേശ തെളിവിന്‌ ഞാന്‍ ക്ഷണിച്ചു അവര്‍ വന്നില്ല: ഡോ. ഷെയ്‌ഖ്‌ അഹ്മദ്‌ ഖസ്‌റജി
കോഴിക്കോട്‌: വിശുദ്ധ തിരുശേഷിപ്പുകളെ വിമര്‍ശിക്കുകയും പുഛിക്കുകയും ചെയ്യുന്നവര്‍ക്ക്‌ ഇസ്‌ലാമില്‍ ഒരു സ്ഥാനവുമില്ലെന്ന്‌ സുന്നി മര്‍ക്കസില്‍ കാന്തപുരത്തിന്‌ പ്രവാചകനായ മുഹമ്മദ്‌ നബിയുടെ തിരുകേശം നല്‍കിയ ഡോ. ഷെയ്‌ഖ്‌ അഹ്മദ്‌ ഖസ്‌റജി പ്രസ്‌താവിച്ചു. കോഴിക്കോട്‌ മസ്‌ജിദ്‌ ആസാറിനു ശില പാകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചക തിരുകേശത്തെ വിമര്‍ശിക്കുന്ന കേരളത്തിലെ ഒരു വിഭാഗം ആളുകളെ കുറിച്ച്‌ എനിക്കറിയാന്‍ സാധിച്ചു. ഞാന്‍ അവരുടെ നോതാവിനെ ഇമെയില്‍ വഴി ഞാന്‍ നിരവധി തവണ ബന്ധപ്പെടുകയും അവര്‍ക്ക്‌ ഏത്‌ തെളിവു വേണമെങ്കിലും നല്‍കാമെന്ന്‌ അറിയിക്കുകയും ചെയ്‌തു. തെളിവുകള്‍ നല്‍കാന്‍ വേണ്‌ടി ഞാന്‍ അവരെ അബുദാബിയിലെ വസതിയിലേക്ക്‌ ക്ഷണിച്ചു പക്ഷെ അവര്‍ വന്നില്ല അതിനു അനുകൂല നിലപാട്‌ സ്വീകരിക്കാത്തത്‌ ഖേദകരമാണെന്നും ഡോ അഹ്മദ്‌ ഖസ്‌റജി സഹസ്രങ്ങളെ സാക്ഷി നിര്‍ത്തി പറഞ്ഞു.
തിരുകേശ തെളിവിന്‌ ഞാന്‍ ക്ഷണിച്ചു അവര്‍ വന്നില്ല: ഡോ. ഷെയ്‌ഖ്‌ അഹ്മദ്‌ ഖസ്‌റജി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക