Image

സ്‌മാര്‍ട്ട്‌ സിറ്റി നിശ്ചിത സമയത്ത്‌ യാഥാര്‍ഥ്യമാകും: അബ്ദുല്ലത്തീഫ്‌ അല്‍മുല്ല

Published on 01 February, 2012
സ്‌മാര്‍ട്ട്‌ സിറ്റി നിശ്ചിത സമയത്ത്‌ യാഥാര്‍ഥ്യമാകും: അബ്ദുല്ലത്തീഫ്‌ അല്‍മുല്ല
ദുബൈ: കേരളത്തിന്‍െറ വികസന ചരിത്രത്തില്‍ പുതുയുഗം കുറിക്കുന്ന, 5000 കോടിയുടെ നിര്‍ദിഷ്ട കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ യാഥാര്‍ഥ്യമാകുമെന്ന്‌ ടീകോം ഇന്‍വെസ്റ്റ്‌മെന്‍റ്‌സ്‌ ഗ്രൂപ്പ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫിസറും കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റി വൈസ്‌ ചെയര്‍മാനുമായ അബ്ദുല്ലത്തീഫ്‌ അല്‍മുല്ല പറഞ്ഞു.

അഞ്ചര വര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാകുന്ന രീതിയിലാണ്‌ കാര്യങ്ങള്‍ പുരോഗമിക്കുന്നത്‌. ഒന്നാംഘട്ടത്തിലെ കെട്ടിടങ്ങളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. 20 മാസം കൊണ്ട്‌ അത്‌ പൂര്‍ത്തിയാക്കും. ഇന്ത്യയിലെയും ആഗോള തലത്തിലെയും പ്രമുഖ ഐ.ടി കമ്പനികളില്‍ നിന്ന്‌ മികച്ച പ്രതികരണമാണ്‌ സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ ലഭിച്ചിരിക്കുന്നതെന്നും അല്‍മുല്ല പറഞ്ഞു.

അദ്ദേഹത്തെയും യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷിനെയും ഇന്ത്യ പവലിയന്‍ സി.ഇ.ഒ സുനില്‍ ഭാട്ടിയയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഗ്‌ളോബല്‍ വില്‌ളേജ്‌ ഡയറക്ടര്‍ (ലീസിങ്‌) ഖാലിദ്‌ മുഹമ്മദ്‌ കര്‍മസ്‌തജി, ഫസ ആന്‍ഡ്‌ ശൈഖ്‌ ഹംദാന്‍ ചാമ്പ്യന്‍ഷിപ്പ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ അബ്ദുല്ല ഹംദാന്‍ ബിന്‍ ദല്‍മൂഖ്‌ എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു. ഇന്ത്യ പവലയനിലെ സ്റ്റാളുകളും മറ്റ്‌ സൗകര്യങ്ങളും സംഘം നോക്കിക്കണ്ടു. മികച്ച ഷോപ്പിങ്‌ അനുഭവം പകരുന്ന രീതിയിലാണ്‌ ഇന്ത്യ പവലിയന്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന്‌ അബ്ദുല്ലത്തീഫ്‌ അല്‍മുല്ല അഭിപ്രായപ്പെട്ടു. ഓരോ വര്‍ഷവും ഇന്ത്യന്‍ പവലിയന്‍ വ്യത്യസ്‌തത കൊണ്ട്‌ മികച്ചതാകുന്നുണ്ടെന്ന്‌ അംബാസഡര്‍ എം.കെ. ലോകേഷ്‌ പറഞ്ഞു.
സ്‌മാര്‍ട്ട്‌ സിറ്റി നിശ്ചിത സമയത്ത്‌ യാഥാര്‍ഥ്യമാകും: അബ്ദുല്ലത്തീഫ്‌ അല്‍മുല്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക