Image

വിദ്യഭ്യാസ മന്ത്രി രവീന്ദ്രന്‍ മാഷിന് ഒരു സല്യുട്ട്

അനില്‍ പെണ്ണുക്കര Published on 24 May, 2016
വിദ്യഭ്യാസ മന്ത്രി  രവീന്ദ്രന്‍ മാഷിന് ഒരു സല്യുട്ട്
സി. രവീന്ദ്രനാഥ് മാഷിനെ ഈയുള്ളവന്‍ പരിചയപ്പെടുന്നത് ശാസ്ത്ര സാഹിത്യ പരിഷത്തിലൂടെയാണ്. പക്ഷെ ആ ബന്ധം തുടരാന്‍ സാധിക്കാതെ പോയതിലെ ദുഃഖം ഇപ്പോള്‍ അവസാനിച്ചു. സാര്‍ ഞങ്ങള്‍ അധ്യാപകരുടെയും കുട്ടികളുടെയും മന്ത്രി ആയി. കേരളം കാണാന്‍ പോകുന്ന ഏറ്റവും നല്ല വിദ്യഭ്യാസ മന്ത്രി ആയിരിക്കും മാഷ്. അത് നമുക്ക് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്ന ഉറപ്പാണ്. ഒരു പത്രപ്രതിനിധിയോടു ഇന്നലെ അദ്ദേഹം വിദ്യഭ്യാസ മേഖലയെകുറിച്ച് പറഞ്ഞ വാക്കുകള്‍ മാത്രം മതി അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മനസിലാക്കുവാന്‍ .

സംസ്ഥാനത്തിന്റെ വിദ്യഭ്യാസ മേഖലയെ മതനിരപേക്ഷമാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ജനാധിപത്യ മതനിരപേക്ഷ വിദ്യഭ്യാസമാണ് നാടിനാവശ്യം, ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള മാറ്റങ്ങളായിരിക്കും സര്‍വകലാശാല ഉള്‍പ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകുക.

വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റം വേണം. പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തും. കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. കൂടാതെ വിദ്യാഭ്യാസ രംഗത്ത് വര്‍ഗീയതയും അഴിമതിയും അനുവദിക്കില്ല. പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് നല്‍കുന്നതിനാണ് ആദ്യപരിഗണന നല്‍കുക. പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ പ്രസില്‍ തന്നെ അച്ചടിക്കും. ഇതിനായി പ്രസുകളിലെ സൗകര്യം വര്‍ധിപ്പിക്കും. ഗ്രേഡിങ് സമ്പ്രദായം തുടരും

പുതുക്കാട് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ രവീന്ദ്രനാഥ് തൃശൂര്‍ സെന്റ് തോമസ് കോളേജിലെ മുന്‍ കെമിസ്ട്രി പ്രൊഫസറും, ഗവേഷകനുമായിരുന്നു. കേരളത്തിന്റെ ആദ്യ വിദ്യഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയും സെന്റ് തോമസ് കോളേജിലെ അധ്യാപകനായിരുന്നു. സംസ്ഥാനത്ത് അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത തരത്തില്‍ ഓരോ തെരഞ്ഞടുപ്പിലും ഗണ്യമായി ഭൂരിപക്ഷം ഉയര്‍ത്തി ജനപിന്തുണ വര്‍ധിപ്പിച്ച ജനപ്രതിനിധി എന്ന വിശേഷണവും മാഷിനു സ്വന്തം.

2006ല്‍ ആദ്യമായി കൊടകര മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ 19000 ത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച രവീന്ദ്രന്‍ മാഷ് 211 ല്‍ ഭൂരിപക്ഷം 26000 ത്തിലേറെയാക്കി വര്‍ധിപ്പിച്ചു. മൂന്നാമൂഴത്തില്‍ 38000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടി സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട പത്തുപേരിലൊരാളായി അദ്ദേഹം മാറി.

കൊടകര പഞ്ചായത്തിനെ കയ്യൊഴിഞ്ഞ് പറപ്പൂക്കര, വല്ലച്ചിറ പഞ്ചായത്തുകളെ സ്വീകരിച്ച് പുതുക്കാട് എന്ന് പേരുമാറ്റിയ പഴയ കൊടകര മണ്ഡലത്തില്‍ നിന്ന് നേരത്തെ മൂന്നുപേര്‍ മന്ത്രിസഭയിലെത്തിയിട്ടുണ്ട്.1970 ഒക്ടോബര്‍ 4 മുതല്‍ 1977 വരെ മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്‍ കൊടകരയെയാണ് പ്രതനിധീകരിച്ചത്. 1980 ജൂണ്‍ 25 മുതല്‍ 81 ഒക്ടോബര്‍ 20 വരെ ഗതാഗത മന്ത്രിയായിരുന്ന ലോനപ്പന്‍ നമ്പാടനും കൊടകര മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. 1991 ജൂലയ് 2 മുതല്‍ 1994 നവംബര്‍ 16 വരെയും 2004 സെപ്തംബര്‍ 5 മുതല്‍ 2005 ഫെബ്രുവരി 10 വരെയും വനം മന്ത്രിയായിരുന്ന കെ.പി. വിശ്വനാഥനും കൊടകരയെയാണ് പ്രതിനിധാനം ചെയ്തിരുന്നത്.

തൃശൂര്‍ ജില്ലയില്‍ നെല്ലായിക്കടുത്ത് പന്തല്ലൂരില്‍ സ്‌കൂള്‍ അധ്യാപകനായ കുന്നത്തേരി തെക്കേമഠത്തില്‍ പീതാംബരന്‍ കര്‍ത്തയുടെയും ചേരാനെല്ലൂര്‍ ലക്ഷ്മിക്കുട്ടി കുഞ്ഞമ്മയുടെയും മകനായി 1955 നവംബര്‍ 22ന് ചേരാനല്ലൂരില്‍ ജനനം. ജെ.യു.പി.എസ്. പന്തല്ലൂര്‍. ജി.എന്‍.ബി.എച്ച്.എസ്. കൊടകര, സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ പുതുക്കാട്, സെന്റ് തോമസ് കോളേജ് തൃശൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ കെമിസ്ട്രി വിഭാഗം അധ്യാപകനായിരുന്നു. 2006 ലും 2011 ലും 2016 ലും കേരള നിയമ സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സമ്പൂര്‍ണ സാക്ഷരതാ പ്രസ്ഥാനം, സ്വാശ്രയ സമിതി, കോളേജ് അധ്യാപകരുടെ സംഘടനയായ എകെപിസിടിഎ, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സജീവ പ്രവര്‍ത്തകനാണ്. എം.കെ. വിജയമാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്.
മൂന്ന് ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമസഭാപ്രസംഗങ്ങള്‍, നവ ലിബറല്‍ അഥവാ ദുരിതങ്ങളുടെ നയം, ആസിയാന്‍ കാരറിന്റെ യഥാര്‍ത്ഥ്യങ്ങള്‍, എത്ര നല്ല സുന്ദര സുരഭില സ്വപ്നങ്ങള്‍..

മാഷെ ..സ്‌നേഹര്‌ത്തോടെ ഒരു വാക്ക് കൂടി. മുണ്ടശ്ശേരി മാഷിനേയും അതിന് ശേഷം വന്ന ബേബി സാറിനെയും പുകച്ചു വിട്ട വകുപ്പാണ് മാഷെ വിദ്യാഭ്യാസ വകുപ്പ്. കൂടെ പാര വക്കാന്‍ വിദഗ്ദരായ ഉദ്യോഗവൃന്ദവും. മാഷിന്റെ കെമിസ്ട്രി ഇവിടെ വിജയിക്കട്ടെയെന്ന് ആശംസിക്കുന്നു
Join WhatsApp News
indian 2016-05-24 06:46:26
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ യോഗ്യത പന്ത്രണ്ടാം ക്ലാസ്. സ്മ്രിതി ഇറാനി ആര്‍.എസ്.എസ്. അജന്‍ഡ വിദ്യാഭ്യാസ മേഖലയില്‍ ത്വരിതഗതിയില്‍ നടത്തുന്നു. മോഡി വീരസ്യം പറഞ്ഞു നടക്കുമ്പോള്‍ വിദ്യാഭ്യാസ മേഖലയിലൂടെ ഇന്ത്യയെ പിന്നോട്ടടിക്കാന്‍ നിശബ്ദമായ മുന്നേറ്റം. ഇതാണു ഇന്ത്യക്കു കൂടുതല്‍ ദോഷം ചെയ്യാന്‍ പോകുന്നത്‌ 
pappachi 2016-05-24 19:45:03
why Indian is going behind Mr. Modi and Smithi. What Abdul Rahab done in  Kerala Education. changed according to his/muslim league choice. Everything green. no words to say against aht
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക