Image

അസ്സമില്‍ സര്‍വ്വാനന്ദ സോണോവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Published on 24 May, 2016
അസ്സമില്‍ സര്‍വ്വാനന്ദ സോണോവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഗുവാഹത്തി: സര്‍വ്വാനന്ദ സോണോവാള്‍ അസ്സമിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തിയിലെ വെറ്റിനറി കോളേജിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ഗോഗോയും ചടങ്ങില്‍ പങ്കെടുത്തു.

ബി.ജെ.പിയില്‍ നിന്ന് നാലുമന്ത്രിമാരും, സഖ്യകക്ഷികളായ എ.ജി.പി(അസം ഗണ പരിഷത്ത്)യില്‍നിന്നും, ബി.പി.എഫി (ബോഡോലാന്റ് പീപ്പിള്‍സ് ഫ്രന്റ്)ല്‍ നിന്നും രണ്ടുമന്ത്രിമാര്‍ വീതവും സോണാവാളിനൊപ്പം അധികാരമേറ്റു.

അസമില്‍ ആദ്യമായാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ്, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, എല്‍.കെ അദ്വാനി തുടങ്ങി നൂറ് കണക്കിന് ബി.ജെ.പി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക