Image

മതേതര മന്ത്രിസഭയ്ക്ക് അഭിനന്ദനം അര്‍പ്പിച്ച സ്‌നേഹവിരുന്ന് പുതുമയായി

Published on 24 May, 2016
മതേതര മന്ത്രിസഭയ്ക്ക് അഭിനന്ദനം അര്‍പ്പിച്ച സ്‌നേഹവിരുന്ന് പുതുമയായി
ന്യൂയോര്‍ക്ക്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്ന സന്തോഷകരമായ അനുഭവം പങ്കിടാന്‍ ന്യൂയോര്‍ക്കിലെ പുരോഗമന മതേതര സ്‌നേഹിതര്‍ ഒത്തുകൂടിയത് അവിസ്മരണീയമായ ഒരു ഒത്തുചേരലായി മാറി. എങ്ങനെയും കീശ വീര്‍പ്പിക്കണമെന്ന മനോഭാവമുള്ള സര്‍ക്കാരുകളെ പിന്തുണയ്ക്കാതെ, ഒരു മതത്തിന്റേയോ, സമുദായത്തിന്റേയോ പ്രതിനിധികളല്ലാത്ത, എല്ലാ വിഭാഗം ജനങ്ങളേയും പ്രതിനിധീകരിക്കുന്ന ജനപക്ഷ മന്ത്രിമാര്‍ മാത്രം സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ മന്ത്രിസഭയെ അഭിനന്ദിക്കാനുള്ള ഒരു ഒത്തുചേരലായി ന്യൂയോര്‍ക്കിലെ കേരളാ സെന്ററില്‍ നടന്ന ഈ സംഗമം മാറി.

കേരളത്തിന്റെ നന്മയ്ക്കും പ്രവാസികളോടുള്ള സമീപനത്തിലും, വികസന നയത്തിലുമെല്ലാം പ്രതീക്ഷയര്‍പ്പിക്കുന്ന ഗവണ്‍മെന്റായിരിക്കുമെന്ന ഉറച്ച വിശ്വാസം ചടങ്ങില്‍ സംബന്ധിച്ച എല്ലാവരും പ്രകടിപ്പിച്ചു. ഇ.എം. സ്റ്റീഫന്‍, ഡോ. ഫിലിപ്പ് ജോര്‍ജ് (കുഞ്ഞ്), ടറന്‍സണ്‍ തോമസ്, ഷോളി കുമ്പിളുവേലി, തമ്പി തലപ്പള്ളില്‍, ഡോ. ഷീല, ആന്റോ വര്‍ക്കി എന്നിവര്‍ സന്നിഹിതരാകുകയും അഭിനന്ദനം അര്‍പ്പിക്കുകയും ചെയ്തു. 25-നു ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എല്ലാ പ്രവാസികളേയും ക്ഷണിക്കുന്ന, നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ അറിയിപ്പ് മാധ്യമ പ്രവര്‍ത്തകനായ ജോസ് കാടാപ്പുറം സദസിനെ അറിയിച്ചു.

ഈ സൗഹൃദ കൂട്ടായ്മയുടെ ഭാവി പരിപാടികളുടെ കോര്‍ഡിനേറ്ററായി ഇ.എം. സ്റ്റീഫനെ ചുമതലപ്പെടുത്തി.
മതേതര മന്ത്രിസഭയ്ക്ക് അഭിനന്ദനം അര്‍പ്പിച്ച സ്‌നേഹവിരുന്ന് പുതുമയായിമതേതര മന്ത്രിസഭയ്ക്ക് അഭിനന്ദനം അര്‍പ്പിച്ച സ്‌നേഹവിരുന്ന് പുതുമയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക