Image

തുറമുഖ വകുപ്പ് കടന്നപ്പള്ളിക്ക്; ജലവിഭവം മാത്യു ടി തോമസിന്; ശശീന്ദ്രന് ഗതാഗതം

Published on 24 May, 2016
തുറമുഖ വകുപ്പ് കടന്നപ്പള്ളിക്ക്; ജലവിഭവം മാത്യു ടി തോമസിന്; ശശീന്ദ്രന് ഗതാഗതം
തിരുവനന്തപുരം: എല്‍.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കുന്ന ഉഭയകക്ഷി പൂര്‍ത്തിയായി. സത്യപ്രതിജ്ഞയ്ക്ക് ശേഷം വകുപ്പുകള്‍ പ്രഖ്യാപിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേസമയം വകുപ്പുകളുടെ കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ജെ.ഡി.എസിന് ജലസേചനവും എന്‍.സി.പിക്ക് ഗതാഗതവും ലഭിക്കുമെന്നാണ് അറിയുന്നത്.

തുറമുഖ വകുപ്പ് കടന്നപ്പള്ളി  രാമചന്ദ്രന് നല്‍കും. ഇതിനൊപ്പം പുരാവസ്തു വകുപ്പും അദ്ദേഹത്തിന് നല്‍കും. ജലവിഭവ വകുപ്പ് മാത്യുടി തോസിനും എ. കെ ശശീന്ദ്രന് ഗതാഗത വകുപ്പും നല്‍കുമെന്നാണ് അറിയുന്നത്. അതേസമയം ചര്‍ച്ചയില്‍ വി.എസ് അച്യുതാനന്ദന്‍ പങ്കെടുത്തില്ല. ചര്‍ച്ചയില്‍ തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് പോകാത്തതെന്നും വി.എസ് അറിയിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക