Image

റവന്യൂ, ഭക്ഷ്യം, കൃഷി, വനം വകുപ്പുകള്‍ സിപിഐക്ക്

Published on 25 May, 2016
റവന്യൂ, ഭക്ഷ്യം, കൃഷി, വനം വകുപ്പുകള്‍ സിപിഐക്ക്
തിരുവനന്തപുരം: സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. റവന്യൂ, ഭക്ഷ്യം, വനം, കൃഷി വകുപ്പുകളാകും സിപിഐ മന്ത്രിമാര്‍ കൈകാര്യം ചെയ്യുക. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും ഇതേ വകുപ്പുകളായിരുന്നു സിപിഐ ഭരിച്ചിരുന്നത്. സിപിഐ നിയമസഭാ കക്ഷി നേതാവായ ഇ.ചന്ദ്രശേഖരന്‍ റവന്യൂ വകുപ്പ് മന്ത്രിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. വി.എസ്.സുനില്‍കുമാര്‍ വനംവകുപ്പും കെ.രാജു ഭക്ഷ്യവകുപ്പും പി.തിലോത്തമന്‍ കൃഷിവകുപ്പും കൈകാര്യം ചെയ്യുമെന്നാണ് സിപിഐ നേതൃത്വം നല്‍കുന്ന സൂചന. ഇക്കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്തിയിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക