Image

ജിഷ വധക്കേസ് സിബിഐക്കു വിടണോയെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് മേനക ഗാന്ധി

Published on 25 May, 2016
ജിഷ വധക്കേസ് സിബിഐക്കു വിടണോയെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് മേനക ഗാന്ധി
ന്യൂഡല്‍ഹി: ജിഷ വധക്കേസ് സിബിഐക്കു വിടണോയെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് കേന്ദ്രമന്ത്രി മേനക ഗാനന്ധി പറഞ്ഞു. ഇക്കാര്യം പുതിയ സര്‍ക്കാര്‍ ഗൌരവത്തോടെയെടുക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ വ്യക്തമാക്കി. കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ സംശയം പ്രകടിപ്പിച്ച സാഹചര്യം പരിശോധിക്കണമെന്നും മേനക ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക