Image

സ്റ്റാലിന്‍ പ്രതിപക്ഷ നേതാവ്

Published on 25 May, 2016
സ്റ്റാലിന്‍ പ്രതിപക്ഷ നേതാവ്
ചെന്നൈ: ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട എം.കെ. സ്റ്റാലിന്‍ 15ാം നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. 

പാര്‍ട്ടി ആസ്ഥാനമായ ചെന്നൈയിലെ അണ്ണാഅറിവാളയത്തില്‍ ചേര്‍ന്ന 89 എം.എല്‍.എമാരുടെ യോഗത്തിലാണ് സ്റ്റാലിനെ ഐകകണ്‌ഠ്യേന നേതാവായി തെരഞ്ഞെടുത്തത്.

പിതാവും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയും ജനറല്‍ സെക്രട്ടറി കെ. അന്‍പഴകനും ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. എ. ചക്രപാണി പാര്‍ട്ടവിപ്പും കെ. പിച്ചാണ്ടിയെ ഉപവിപ്പുമണ്.

89 എം.എല്‍.എമാരുള്ള ഡി.എം.കെയാണ് നിയമസഭയിലെ പ്രധാന പ്രതിപക്ഷം. കഴിഞ്ഞ നിയമസഭയില്‍ ഡി.എം.കെയുടെ നിയമസഭാ കക്ഷി നേതാവ് സ്റ്റാലിനായിരുന്നു.

 23 എം.എല്‍.എമാര്‍ മാത്രമുണ്ടായിരുന്ന ഡി.എം.കെക്ക് പ്രതിപക്ഷ സ്ഥാനം കിട്ടിയിരുന്നില്ല. 29 അംഗങ്ങളുണ്ടായിരുന്ന ഡി.എം.ഡി.കെ നേതാവ് വിജയകാന്തായിരുന്നു പ്രതിപക്ഷ നേതാവ്.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക