Image

ജിഷവധം: പോലീസ് തെളിവ് നശിപ്പിച്ചുവെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്

Published on 25 May, 2016
 ജിഷവധം: പോലീസ് തെളിവ് നശിപ്പിച്ചുവെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്

കൊച്ചി: ജിഷ വധക്കേസ് അന്വേഷണ സംഘത്തിനെതിരെ പോലീസ് കംപ്ലൈന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. 

അന്വേഷണത്തില്‍ പോലീസ് വീഴ്ച്ചവരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ തെളിവ് നശിപ്പിച്ചതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വീഴ്ച്ചയുണ്ടായതായും അദ്ദേഹം കുറ്റപ്പെടുത്തി. 

ഐ.ജിയും എസ്.പിയും ഉള്‍പ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ആരും ഹാജറായില്ല. 

 എന്നാല്‍, പരാതിയില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അതോറിറ്റിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന വിശദീകരമാണ് ഐ.ജി. മഹപാല്‍ യാദവ് നല്‍കിയത്. എന്നാല്‍, ഈ വിശദീകരണം അതോറിറ്റി തള്ളി. 

അടുത്ത മാസം രണ്ടിന് ഐ.ജി. മുതല്‍ എസ്.ഐ. വരെയുള്ള ഉദ്യോഗസ്ഥര്‍ കമ്മീഷന് മുന്നില്‍ ഹാജരാകണമെന്നും അല്ലാത്തപക്ഷം ഇവര്‍ക്കെരിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണകുറുപ്പ് വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക