Image

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Published on 25 May, 2016
 പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിനിര്‍ത്തി പിണറായി വിജയന്‍ കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രിക്കും പിന്നാലെ മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു.

പിണറായിക്കൊപ്പം മന്ത്രിസഭയില്‍ അംഗങ്ങളായി 18 പേരും അധികാരമേറ്റു. ഗവര്‍ണര്‍ പി.സദാശിവം ചൊല്ലിക്കൊടുത്ത സത്യവാചകം എംഎല്‍എമാര്‍ ഏറ്റുചൊല്ലിയപ്പോള്‍ അധികാരത്തിലെത്തിയത് പതിന്നാലാം മന്ത്രിസഭ. 

മുഖ്യമന്ത്രിക്കൊപ്പം സി.പി.എമ്മിന്റെ പതിനൊന്നംഗങ്ങളും സി.പി.ഐ.യുടെ നാലും കോണ്‍ഗ്രസ് എസ്, ജനതാദള്‍ എസ്, എന്‍.സി.പി. എന്നിവയുടെ ഓരോ പ്രതിനിധികളുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

പൊതുഭരണവും ആഭ്യന്തരവും വിജിലന്‍സും ഐടിയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക