Image

ഓര്‍ത്ത­ഡോക്‌സ് ഫാമിലി കോണ്‍ഫ­റന്‍സ് -രജി­സ്‌ട്രേ­ഷന്‍ കിക്ക് ഓഫു­കള്‍ സജീവം

ജോര്‍ജ് തുമ്പ­യില്‍ Published on 25 May, 2016
ഓര്‍ത്ത­ഡോക്‌സ് ഫാമിലി കോണ്‍ഫ­റന്‍സ് -രജി­സ്‌ട്രേ­ഷന്‍ കിക്ക് ഓഫു­കള്‍ സജീവം
ന്യൂയോര്‍ക്ക്: ജൂലൈ 13 മുതല്‍ 16 വരെ എലന്‍വില്‍ ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടില്‍ വച്ച് നട­ക്കുന്ന മല­ങ്കര ഓര്‍ത്ത­ഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേ­രി­ക്കന്‍ ഭദ്രാ­സന ഫാമിലി കോണ്‍ഫറന്‍സിന്റെ രജി­സ്‌ട്രേ­ഷന്‍ കിക്ക് ഓഫ് യോഗ­ങ്ങള്‍ വിവിധ ഇട­വ­ക­കളി­ലായി നട­ന്നു­വ­രു­ന്നു.

ന്യൂ­യോര്‍ക്ക് വെസ്റ്റ് സേയ്‌വില്‍ സെന്റ് മേരീസ്, ന്യൂജേഴ്‌സി മിഡ്‌ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ്, പെന്‍സില്‍വേ­നിയ ബന്‍സേലം സെന്റ് ഗ്രിഗോ­റി­യോസ് എന്നീ ദേവാ­ല­യ­ങ്ങ­ളില്‍ നടന്ന രജി­സ്‌ട്രേ­ഷന്‍ കിക്ക് ഓഫു­കള്‍ക്ക്‌ശേഷം ന്യൂജേഴ്‌സി നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ് സെന്‍റ്് ബസേ­ലി­യോസ് സെന്റ് ഗ്രിഗോ­റി­യോസ് ദേവാ­ല­യ­ത്തില്‍ കോണ്‍ഫ­റന്‍സ് കമ്മി­റ്റിയും കൂടി. ഭദ്രാ­സന മെത്രാ­പ്പൊ­ലീത്ത സഖ­റിയാ മാര്‍ നിക്കോ­ളോ­വോസ് അധ്യ­ക്ഷ­നാ­യി­രു­ന്നു.

ഏപ്രില്‍ 10­-ന് ന്യൂയോര്‍ക്ക് പോര്‍ട്ട്‌ചെ­സ്റ്റര്‍ സെന്റ് ജോര്‍ജ് ദേവാ­ല­യ­ത്തില്‍ നടന്ന കിക്ക്­ഓ­ഫിലും മാര്‍ നിക്കോ­ളോ­വോ­സിന്റെ സാന്നിധ്യം ഉണ്ടാ­യി­രു­ന്നു. വികാരി റവ. ഡോ. ജോര്‍ജ് കോശി അധ്യ­ക്ഷ­നാ­യി­രു­ന്നു.

ഏപ്രില്‍ 17­-ന് ഫില­ഡല്‍ഫിയ സെന്റ് തോമസ് ദേവാ­ല­യ­ത്തില്‍ മാര്‍ നിക്കോ­ളോ­വോ­സിന്റെ അധ്യ­ക്ഷ­ത­യില്‍ രജി­സ്‌ട്രേ­ഷന്‍ കിക്ക് ഓഫ് നട­ന്നു. ഫാ. എം കെ കുറിയാ­ക്കോ­സ്, ഫാ. ഗീവറുഗീസ് ജോണ്‍ എന്നി­വര്‍ സന്നി­ഹി­ത­രാ­യി­രു­ന്നു.

ഏപ്രില്‍ 24­-ന് കോണ്‍ഫ­റന്‍സ് കമ്മിറ്റി വീണ്ടും ഓറ­ഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ദേവാ­ല­യ­ത്തില്‍ സമ്മേ­ളി­ച്ചു. മാര്‍ നിക്കോ­ളോ­വോ­സിന്റെ അധ്യ­ക്ഷ­ത­യില്‍ കൂടിയ യോഗ­ത്തില്‍ വിവിധ കമ്മി­റ്റി­കള്‍ക്ക് നേതൃത്വം കൊടു­ക്കു­ന്ന­വര്‍ റിപ്പോര്‍ട്ട് അവ­ത­രി­പ്പി­ച്ചു. വികാരി ഫാ. വറു­ഗീസ് എം ഡാനി­യേ­ലിന്റെ നേതൃ­ത്വ­ത്തില്‍ ഇട­വ­കാം­ഗ­ങ്ങള്‍ വേണ്ടതായ സഹ­ക­രണം നല്‍കി.

മെയ് 8-ന് സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ഗ്രിഗോ­റി­യോസ് ദേവാ­ല­യ­ത്തില്‍ രജി­സ്‌ട്രേ­ഷന്‍ കിക്ക് ഓഫും സുവ­നീര്‍ പരസ്യം സ്വീക­രി­ക്കു­ന്ന­തിന്റെ ഉദ്ഘാ­ട­നവും നട­ന്നു. വികാരി ഫാ. അലക്‌സ് കെ ജോയി അധ്യക്ഷ­നാ­യി­രു­ന്നു. ഫാ. അജു മാത്യൂസും സന്നി­ഹി­ത­നാ­യി­രു­ന്നു.

വിവിധ ദേവാ­ല­യ­ങ്ങ­ളില്‍ നടന്ന യോഗ­ങ്ങ­ളില്‍ കോണ്‍ഫ­റന്‍സ് കോഓര്‍ഡി­നേ­റ്റര്‍ ഫാ. വിജയ് തോമ­സ്, ജന­റല്‍ സെക്ര­ട്ടറി ഡോ.. ജോളി തോമസ്, ട്രഷ­റാര്‍ ജീമോന്‍ വറു­ഗീ­സ്, സുവ­നീര്‍ ചീഫ് എഡി­റ്റര്‍ ലിന്‍സി തോമ­സ്, സുവ­നീര്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സാഖ് സഖ­റി­യ, കമ്മിറ്റി അംഗ­ങ്ങ­ളായ ആനി ലിബു, ഫിലി­പ്പോസ് ഫിലി­പ്പ്, അജിത് വട്ട­ശേ­രില്‍, ഷാജി വറു­ഗീ­സ്, പോള്‍ കറു­ക­പ്പി­ള്ളില്‍, സജി എം പോത്തന്‍, സാറാ രാജ­ന്‍, വറു­ഗീസ് ഐ­സ­ക്, ബിനു മാത്യു, മുന്‍ ജന­റല്‍ സെക്ര­ട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ് തുട­ങ്ങി­യ­വര്‍ പങ്കെ­ടു­ത്തു.

മെയ് 29ന് സില്‍വര്‍ സ്പ്രിം­ഗ്‌സി­ലുള്ള സെന്‍റ് തോമസ് ഇന്ത്യന്‍ ഓര്‍ത്ത­ഡോക്‌സ് ദേവാ­ല­യ­ത്തില്‍ രജി­സ്‌ട്രേ­ഷന്‍ കിക്ക് ഓഫ് നട­ക്കും. ഭദ്രാ­സന മെത്രാ­പ്പൊ­ലീത്താ സഖ­റിയാ മാര്‍ നിക്കോ­ളോ­വോസ് അധ്യ­ക്ഷത വഹി­ക്കും. വികാരി ഫാ. ജോണ്‍സണ്‍ സി ജോണിന്റെ നേതൃ­ത്വ­ത്തില്‍ ഇട­വ­കാം­ഗ­ങ്ങള്‍ പങ്കെ­ടു­ക്കും.
ഓര്‍ത്ത­ഡോക്‌സ് ഫാമിലി കോണ്‍ഫ­റന്‍സ് -രജി­സ്‌ട്രേ­ഷന്‍ കിക്ക് ഓഫു­കള്‍ സജീവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക