Image

മിന്നല്‍പ്പി­ണ­റായി തുടക്കം; ജിഷ­ക്കേസിന് പുതിയ ടീം, 60­-ാം പിറ­ന്നാ­ളില്‍ സുരേ­ഷ് കുറുപ്പ് സംപൂ­ജ്യന്‍ (കുര്യന്‍ പാമ്പാടി)

Published on 25 May, 2016
മിന്നല്‍പ്പി­ണ­റായി തുടക്കം; ജിഷ­ക്കേസിന് പുതിയ ടീം, 60­-ാം പിറ­ന്നാ­ളില്‍ സുരേ­ഷ്  കുറുപ്പ് സംപൂ­ജ്യന്‍ (കുര്യന്‍ പാമ്പാടി)
കമ്യൂ­ണി­സ­ത്തിന്റെ കാല­ഹ­ര­ണ­പ്പെട്ട വര­ട്ടു­ത­ത്ത്വ­ങ്ങള്‍ കാറ്റില്‍ പറ­ത്തിയും കടല്‍ക്കി­ഴ­വ­ന്മാരെ മൂല­യ്ക്കി­രു­ത്തിയും ദേശാ­ഭി­മാ­നി­യുടെ ഭാഷ­യില്‍ "നവ­കേ­രള നായ­കന്‍' പിണ­റായി വിജ­യന്‍ 12-ാമത് മുഖ്യ­മ­ന്ത്രി­യായി സത്യ­പ്ര­തിജ്ഞ ചെയ്തു; ഒപ്പം 18 മന്ത്രി­മാരും. 

ആദ്യത്തെ മന്ത്രി­സഭാ യോഗം, ജിഷാ വധ­ക്കേ­സില്‍ പുതിയ അന്വേ­ഷണം നട­ത്താനും മുന്‍ ഗവണ്‍മെന്റിന്റെ വിവാദ ഉത്ത­ര­വു­കള്‍ റദ്ദാ­ക്കാനും തീരു­മാ­നിച്ചു. എഡിജി­പി ബി. സന്ധ്യ  അന്വേ­ഷിക്കും.­

ഒട്ടേറെ പ്രതീ­ക്ഷ­കള്‍ നല്‍കി­ക്കൊണ്ട് പുതിയ ഗവണ്‍മെന്റിലെ പുതിയ മന്ത്രി­മാര്‍ "സഗൗ­രവം'' പ്രതിജ്ഞ ചെയ്ത­പ്പോള്‍ തിരു­വി­താം­കൂര്‍-കൊച്ചിയെ ചരി­ത്ര­ത്തിന്റെ ചവ­റ്റു­കൊ­ട്ട­യി­ലേക്ക് അവ­ര­റി­യാതെ വലി­ച്ചെ­റി­യു­ക­യാ­യി­രുന്നു. കോട്ടയം, ഇടുക്കി, എറ­ണാ­കുളം, വയ­നാട്, പാല­ക്കാട് ജില്ല­കള്‍ക്ക് ഒരു മന്ത്രി­യെ­പ്പോലും കിട്ടി­യില്ല. നാലു തവണ ലോക്‌സ­ഭാം­ഗ­മാ­യി­രുന്ന, സര്‍വര്‍ക്കും പ്രിയ­ങ്ക­ര­നായ കോട്ട­യത്തെ സുരേഷ്  കു
റു­പ്പി­നോ­ടുള്ള അവ­ഗ­ണ­നയ്ക്ക് യാതൊരു യുക്തി­ഭ­ദ്ര­ത­യു­മില്ല. ഏറ്റു­മാ­നൂ­രില്‍ ബി.ഡി.ജെ.എസിനെ കെട്ടു­കെ­ട്ടിച്ച സുരേ­ഷിന്റെ 60-ാം പിറ­ന്നാ­ളി­ലാ­യി­രുന്നു സത്യ­പ്ര­തിജ്ഞ എന്നത് ചരി­ത്ര­ത്തിലെ ഒരു വിരോ­ധാ­ഭാ­സ­മെന്നേ പറ­യാ­നാവൂ.

പത്തൊന്‍പ­തംഗ മന്ത്രി­സ­ഭ­യിലെ മല­ബാ­റു­കാര്‍ (തുശൂരുൾപ്പടെ) 
ഇവര്‍: സി.പി.എം- പിണ­റായി വിജ­യന്‍ (ധര്‍മടം), ഇ.പി. ജയ­രാ­ജന്‍ (മട്ട­ന്നൂര്‍), കെ.കെ. ശൈലജ (കൂത്തു­പ­റമ്പ്), രാമ­ച­ന്ദ്രന്‍ കട­ന്ന­പ്പള്ളി (കോണ്‍-എസ്, കണ്ണൂര്‍), എ.കെ. ബാലന്‍ (കുഴല്‍മന്ദം), കെ.ടി. ജലീല്‍ (തവ­നൂര്‍), സി. രവീ­ന്ദ്ര­നാഥ് (പുതു­ക്കാട്), ടി.പി. രാമ­കൃ­ഷ്ണന്‍ (പേരാമ്പ്ര), എ.സി. മൊയ്തീന്‍ (കുന്ദം­കുളം). സി.പി.ഐ- ഇ. ചന്ദ്ര­ശേ­ഖ­രന്‍ (കാഞ്ഞ­ങ്ങാട്), വി.എസ്. സുനില്‍കു­മാര്‍ (തൃശൂര്‍), എ.കെ. ശശീ­ന്ദ്രന്‍ (എല­ത്തൂര്‍). പട്ടാ­മ്പി­ക്കാ­ര­നായ പി. ശ്രീരാ­മ­കൃ­ഷ്ണ­നെ­ക്കൂടി കൂട്ടി­യാല്‍ മല­ബാ­റു­കാര്‍ ആകെ പന്ത്ര­ണ്ടാകും. ഇവ­രില്‍ ആദ്യത്തെ നാലു പേര്‍ കണ്ണൂര്‍ ജില്ല­ക്കാര്‍.

പിറ­ന്നാ­ളിനു തലേ­ന്നാ
ള്‍  മാധ്യ­മ­പ്ര­വര്‍ത്ത­കര്‍ക്കു മധുരം പങ്കു­വ­ച്ചു­കൊണ്ടു ചെയ്ത പ്രസ്താ­വ­ന­യില്‍ ജാതി-മത-വര്‍ഗ ഭേദ­മെന്യേ ആക­മാന കേര­ളീ­യ­രുടെ മുഖ്യ­മ­ന്ത്രി­യാ­യി­രിക്കും താനെന്ന് പിണ­റായി അര്‍ഥ­ശ­ങ്ക­യ്ക്കി­ട­യി­ല്ലാതെ പ്രഖ്യാ­പിച്ചു എന്നത് നല്ല­കാര്യം. 

 രേഖ­ക­ളില്‍ നിന്നു വ്യത്യ­സ്ത­മായി 1945 മെയ് 24നാണ് ജനനം. ചൊവ്വാഴ്ച 71-ാം പിറ­ന്നാള്‍. സത്യ­പ്ര­തി­ജ്ഞ­യില്‍ നിയ­മ­സ­ഭ­യിലെ ആദ്യത്തെ ബി.ജെ.പി അംഗം ഒ. രാജ­ഗോ­പാല്‍ മുന്‍നി­ര­യി­ലി­രുന്നു പങ്കെ­ടു­ത്തെ­ങ്കിലും "ഈ ഗവണ്‍മെന്റില്‍ ഞങ്ങള്‍ക്ക് യാതൊരു പ്രതീ­ക്ഷ­യു­മില്ല'' എന്ന് തുറ­ന്ന­ടി­ക്കാന്‍ പാര്‍ട്ടി അധ്യ­ക്ഷന്‍ കുമ്മനം രാജ­ശേ­ഖ­രന്‍ മടി­ച്ചില്ല.

ഗവണ്‍മെന്റിന്റെ തുടക്കം ഗംഭീരം. മന്ത്രി­സഭാ രൂപ­വ­ത്ക­രണം ക്ഷിപ്ര­വേ­ഗ­ത്തില്‍ പൂര്‍ത്തി­യാ­ക്കാന്‍ കഴിഞ്ഞു. ഒരു മത, ന്യൂന­പ­ക്ഷ­ങ്ങ­ളു­ടെയും വിളി വന്നില്ല. വന്നാല്‍ തന്നെ ചെവി­കൊ­ടു­ക്കില്ല എന്നി­രു­ന്നിട്ടും സെന്‍ട്രല്‍ സ്റ്റേഡി­യ­ത്തില്‍ തിങ്ങി­നി­റഞ്ഞ മുപ്പ­തി­നാ­യി­ര­ത്തി­ലേ­റെ സദ­സ്യ­രില്‍ മത­മേ­ല­ധ്യ­ക്ഷ­ന്മാരും സാംസ്കാ­രിക നേതാ­ക്ക­ളു­മായി നിര­വധി പേരു­ണ്ടാ­യി­രുന്നു. മന്ത്രി­മ­ന്ദി­ര­ങ്ങള്‍ മോടി­പി­ടി­പ്പി­ക്കു­ന്ന­തിന് ലക്ഷ­ങ്ങള്‍ വാരി­ക്കോരി ചെല­വ­ഴി­ക്കാന്‍ പാടി­ല്ലെന്നു നിഷ്കര്‍ഷി­ച്ചതും, പേഴ്‌സ­ണല്‍ സ്റ്റാഫിന്റെ എണ്ണം 25 ആയി കുറ­ച്ച­തു­മൊക്കെ ആരും സ്വാഗതം ചെയ്യും. അതോ­ടൊപ്പം, സത്യ­പ്ര­തിജ്ഞാ ചട­ങ്ങിന് അര­ക്കോടി രൂപ വാരി­ച്ചെ­ല­വ­ഴി­ച്ചു­വെന്ന് പരാ­തിയ ഉയര്‍ന്നി­ട്ടുണ്ട്.

മന്ത്രി­സ­ഭ­യില്‍ മുന്‍ മന്ത്രി­മാ­രേ­ക്കാള്‍ കൂടു­തല്‍ തുട­ക്ക­ക്കാ­രാണ് എന്നതും ശ്രദ്ധേയം. മുന്‍ മന്ത്രി­മാ­രില്‍, തിരു­വ­ല്ല­യില്‍നിന്നു ജയി­ച്ചു­വന്ന മാത്യു ടി. തോമസും മട്ട­ന്നൂ­രില്‍നിന്ന് ജയിച്ച് ആദ്യം മന്ത്രി­യായ ഇ.പി. ജയ­രാ­ജനും ഈ ലേഖ­കന്റെ സുഹൃ­ത്തു­ക്ക­ളാ­ണെന്ന കാര്യ­ത്തില്‍ അഭി­മാ­ന­മുണ്ട്. നിയ­മ­സ­ഭ­യുടെ ചരി­ത്ര­ത്തില്‍ രണ്ടു വനി­ത­കള്‍ അധി­കാ­ര­മേ­റു­ന്നത് ഇതാ­ദ്യ­മാണ് എന്നതും ശ്രദ്ധി­ക്കണം. വള­രെ­ക്കാലം കെ.ആര്‍. ഗൗരി­യമ്മ മാത്ര­മാ­യി­രുന്നു ഉണ്ടാ­യി­രു­ന്നത്. പിന്നീട് എം. കമലം, എം.ടി. പത്മ, സുശീല ഗോപാ­ലന്‍, പി.കെ. ശ്രീമതി, പി.കെ. ജയ­ലക്ഷ്മി എന്നി­വ­രൊക്കെ ഓരോ കാലത്തെ വനിതാ പ്രാതി­നി­ധ്യ­മാ­യി­രുന്നു.

പുതിയ മന്ത്രി­സ­ഭ­യില്‍ സ്ഥാനം ലഭി­ക്കാ­തെ­പോയ ഏറ്റു­മാ­നൂ­രിന്റെ സൗമ്യനും അജാ­ത­ശ­ത്രു­വു­മായ സുരേ­ഷ്കു­റു­പ്പിന്റെ അഭാവം പരക്കെ അപ­ല­പി­ക്ക­പ്പെട്ടു. നാലു തവണ ലോക്‌സ­ഭ­യി­ലേക്കു തെര­ഞ്ഞെ­ടു­ക്ക­പ്പെട്ട അദ്ദേഹം 1984ല്‍ കന്നി­ക്കാ­ര­നായി മത്സ­രി­ച്ച­പ്പോള്‍ കേര­ള­ത്തില്‍നിന്നു പാര്‍ല­മെന്റി­ലെ­ത്തിയ ഏക സി.പി.എമ്മു­കാ­ര­നാ­യി­രുന്നു; ഇന്ദിരാ തരം­ഗ­ത്തിന്റെ കാലം. സുരേ­ഷിനെ സ്പീക്കര്‍പ­ദ­വി­യി­ലേക്കു പരി­ഗ­ണി­ക്കു­ന്ന­തായി കേട്ടി­രു­ന്നെ­ങ്കിലും അവ­സാന നിമിഷം തഴ­യ­പ്പെ­ടാന്‍ അദ്ദേ­ഹ­ത്തി­നുള്ള അയോ­ഗ്യത എന്താ­ണന്നു സി.പി.എം തുറ­ന്നു­പ­റ­യണം. എന്നിട്ടു വേണം അടുത്ത തവണ ആലോ­ചി­ക്കാന്‍.

വെള്ളാ­പ്പള്ളി നടേ­ശന്‍ കരി­ങ്കു­ര­ങ്ങന്‍ എന്നും, പൂര­പ്പാ­ട്ടിനു പറ­ഞ്ഞ­യ­യ്‌ക്കേണ്ട കരിം­ഭൂ­ത­മന്നും പ്രചാ­ര­ണ­വേ­ള­യില്‍ വിളി­ച്ചാ­ക്ഷേ­പിച്ച ഉടു­മ്പന്‍ചോ­ല­യിലെ എം.എം. മണിക്ക് എന്തു സംഭ­വിച്ചു? കൂടു­തല്‍ ഈഴ­വ­രുടെ വോട്ടു നേടി ആദ്യ­മായി അസം­ബ്ലി­യി­ലെത്തി. മന്ത്രി­സ­ഭ­യില്‍ അദ്ദേഹം ഇടുക്കി ജില്ലയെ പ്രതി­നി­ധീ­ക­രി­ക്കു­മെന്ന് വലിയ പ്രതീ­ക്ഷ­യു­ണ്ടാ­യി­രുന്നു. പക്ഷേ, കാബി­നറ്റ് റാങ്കി­ല്ലാത്ത വെറു­മൊരു ചീഫ് വിപ്പായി സമാ­ശ്വാസം നേടി. ഒരു മുറി കിട്ടും, നാലു സ്റ്റാഫി­നെയും - അത്ര­തന്നെ. അഞ്ചാം­ക്ലാസ് വരെയേ പഠി­ച്ചി­ട്ടുള്ളൂ. നാക്കാണ് അദ്ദേ­ഹ­ത്തിന്റെ ശത്രു. പക്ഷേ, ഒരു കാര്യ­ത്തില്‍ അഭി­മാ­നിക്കാം. നാലു പെണ്‍മ­ക്ക­ളില്‍ രണ്ടു പേര്‍ പഞ്ചാ­യത്ത് പ്രസി­ഡന്റു­മാ­രാണ്, സുമയും സ­തിയും - രാജ­കു­മാ­രി­യിലും രാജ­ാക്കാടും.

ആറാം തവണ നിയ­മ­സ­ഭ­യി­ലെ­ത്തിയ എസ്. ശര്‍മയ്ക്കും ഈ ഗതി­കേ­ടു­ണ്ടായി. വട­ക്കേ­ക്കര മണ്ഡ­ല­ത്തി­ലാ­യി­രു­ന്ന­പ്പോള്‍ നെടു­മ്പാ­ശേരി അദ്ദേ­ഹ­ത്തിന്റെ അധി­കാ­ര­സീ­മ­ല­യി­ലാ­യി­രുന്നു. അന്ന് എയര്‍പോര്‍ട്ടിന്റെ വിക­സ­ന­ത്തിന് വള­രെ­യൊക്കെ ചെയ്യാന്‍ കഴിഞ്ഞ അദ്ദേഹം ഇപ്പോള്‍ മെട്രോയും സ്മാര്‍ട്‌സി­റ്റിയും അടക്കം കേര­ള­ത്തിലെ ഏറ്റം വലിയ മെട്രോ­പ്പോ­ലീസ് ആയി കുതി­ക്കുന്ന കൊച്ചി­ക്കു­വേണ്ടി ശബ്ദ­മു­യര്‍ത്താന്‍ മന്ത്രി­സ­ഭ­യില്‍ ഇല്ലാ­തെ­പോയി. അദ്ദേ­ഹ­ത്തിനും കിട്ടി പേരി­നൊരു സ്ഥാനം. നിയ­മ­സ­ഭാ­ക­ക്ഷി­യുടെ സെക്ര­ട്ട­റി­സ്ഥാനം.

""ഗ്രാസ്‌റൂട്ട് ലെവ­ലി­ലുള്ള ജന­നാ­യ­കന്‍, പ്രശ്‌ന­ങ്ങള്‍ ശരിക്കും കണ്ട­റിഞ്ഞ് കൈകാര്യം ചെയ്യാ­നുള്ള കഴിവ് എന്നി­വ­യൊക്കെ ശര്‍മ­യുടെ കൈമു­ത­ലു­ക­ളാണ്'' -പ്രചാ­ര­ണ­ത്തില്‍ അദ്ദേ­ഹ­ത്തിന്റെ വലം­കൈ­യാ­യി­രുന്ന മാല്യ­ങ്കര കോളജ് റിട്ട. പ്രൊഫ­സര്‍ ഡോ. കെ.കെ. ജോഷി പരി­ത­പിച്ചു. വൈപ്പിന്‍ ബ്ലോക്ക് പഞ്ചാ­യത്ത് പ്രസി­ഡന്റാണ് ജോഷി ഇപ്പോള്‍. അവി­ടെ­നി­ന്നാണ് ശര്‍മ ജയി­ച്ചി­രി­ക്കു­ന്നതും.

പുതിയ മന്ത്രി­സ­ഭ­യുടെ മുമ്പില്‍ നിര­വധി പ്രശ്‌ന­ങ്ങള്‍ ഉയര്‍ന്നു­നില്‍ക്കുന്നു. സാമ്പ­ത്തി­ക­മാണ് ഏറ്റം പ്രധാനം. കാലി­യായ ഖജ­നാ­വി­നെ­പ്പറ്റി ധവ­ള­പത്രം ഇറ­ക്കു­മെന്ന ധന­മന്ത്രി തോമസ് ഐസക് പറ­യു­മ്പോള്‍ അതൊന്ന് തെളി­യി­ച്ചു­തരൂ എന്ന് ഉമ്മന്‍ ചാണ്ടി വെല്ലു­വി­ളി­ക്കുന്നു. എണ്ണ­വില തകര്‍ച്ച മൂലം ഗള്‍ഫിലെ ലക്ഷ­ക്ക­ണ­ക്കിനു മല­യാ­ളി­കള്‍ മട­ങ്ങി­വ­രു­മെന്ന ആശങ്ക, റബ­റിന്റെ വില­ത്ത­കര്‍ച്ച, 114 എന്‍ജി­നീ­യ­റിംഗ് കോള­ജു­ക­ളില്‍ 20,000 സീറ്റു­കള്‍ ഒഴി­ഞ്ഞു­കി­ട­ക്കുന്നു എന്ന യാഥാര്‍ഥ്യം, ടൂറി­സ്റ്റു­ക­ളൊ­ഴിഞ്ഞ ആല­പ്പുഴ... ഇതൊക്കെ ഈ പ്രശ്‌ന­ങ്ങ­ളില്‍ വരും.

(­പ്ര­ധാന ചിത്ര­ങ്ങള്‍: പബ്ലിക് റിലേ­ഷന്‍സ് വകു­പ്പിനു നന്ദി)
മിന്നല്‍പ്പി­ണ­റായി തുടക്കം; ജിഷ­ക്കേസിന് പുതിയ ടീം, 60­-ാം പിറ­ന്നാ­ളില്‍ സുരേ­ഷ്  കുറുപ്പ് സംപൂ­ജ്യന്‍ (കുര്യന്‍ പാമ്പാടി)മിന്നല്‍പ്പി­ണ­റായി തുടക്കം; ജിഷ­ക്കേസിന് പുതിയ ടീം, 60­-ാം പിറ­ന്നാ­ളില്‍ സുരേ­ഷ്  കുറുപ്പ് സംപൂ­ജ്യന്‍ (കുര്യന്‍ പാമ്പാടി)മിന്നല്‍പ്പി­ണ­റായി തുടക്കം; ജിഷ­ക്കേസിന് പുതിയ ടീം, 60­-ാം പിറ­ന്നാ­ളില്‍ സുരേ­ഷ്  കുറുപ്പ് സംപൂ­ജ്യന്‍ (കുര്യന്‍ പാമ്പാടി)മിന്നല്‍പ്പി­ണ­റായി തുടക്കം; ജിഷ­ക്കേസിന് പുതിയ ടീം, 60­-ാം പിറ­ന്നാ­ളില്‍ സുരേ­ഷ്  കുറുപ്പ് സംപൂ­ജ്യന്‍ (കുര്യന്‍ പാമ്പാടി)മിന്നല്‍പ്പി­ണ­റായി തുടക്കം; ജിഷ­ക്കേസിന് പുതിയ ടീം, 60­-ാം പിറ­ന്നാ­ളില്‍ സുരേ­ഷ്  കുറുപ്പ് സംപൂ­ജ്യന്‍ (കുര്യന്‍ പാമ്പാടി)മിന്നല്‍പ്പി­ണ­റായി തുടക്കം; ജിഷ­ക്കേസിന് പുതിയ ടീം, 60­-ാം പിറ­ന്നാ­ളില്‍ സുരേ­ഷ്  കുറുപ്പ് സംപൂ­ജ്യന്‍ (കുര്യന്‍ പാമ്പാടി)മിന്നല്‍പ്പി­ണ­റായി തുടക്കം; ജിഷ­ക്കേസിന് പുതിയ ടീം, 60­-ാം പിറ­ന്നാ­ളില്‍ സുരേ­ഷ്  കുറുപ്പ് സംപൂ­ജ്യന്‍ (കുര്യന്‍ പാമ്പാടി)മിന്നല്‍പ്പി­ണ­റായി തുടക്കം; ജിഷ­ക്കേസിന് പുതിയ ടീം, 60­-ാം പിറ­ന്നാ­ളില്‍ സുരേ­ഷ്  കുറുപ്പ് സംപൂ­ജ്യന്‍ (കുര്യന്‍ പാമ്പാടി)മിന്നല്‍പ്പി­ണ­റായി തുടക്കം; ജിഷ­ക്കേസിന് പുതിയ ടീം, 60­-ാം പിറ­ന്നാ­ളില്‍ സുരേ­ഷ്  കുറുപ്പ് സംപൂ­ജ്യന്‍ (കുര്യന്‍ പാമ്പാടി)മിന്നല്‍പ്പി­ണ­റായി തുടക്കം; ജിഷ­ക്കേസിന് പുതിയ ടീം, 60­-ാം പിറ­ന്നാ­ളില്‍ സുരേ­ഷ്  കുറുപ്പ് സംപൂ­ജ്യന്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക