Image

മണിയുടെ കുടുംബം ഒരു ദിവസത്തെ സൂചന സമരം നടത്തുന്നു

Published on 25 May, 2016
മണിയുടെ കുടുംബം ഒരു ദിവസത്തെ സൂചന സമരം നടത്തുന്നു
ചാലക്കുടി: അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് നടത്തിയ അന്വേഷണം ശരിയായ ദിശയിലല്ലെന്നു ചൂണ്ടിക്കാട്ടി മണിയുടെ കുടുംബം നിരാഹാര സമരത്തിനൊരുങ്ങുന്നു. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആര്‍.എല്‍.വി രാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.

പ്രിയ സൂഹൃത്തുക്കളെ എന്റെ സഹോദരന്‍ അല്ല നമ്മുടെ സഹോദരന്‍ മരിച്ച് 3 മാസം തികയാന്‍ പോകുകയാണ് നാളിതുവരെയായി അന്വേഷണത്തിന്റെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഹൈദരാബാദിലേക്ക് അയച്ചിട്ട് റിസള്‍ട്ട് ഇതുവരെയും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ കുടുംബാഗങ്ങള്‍ ഒരു ദിവസത്തെ സൂചന സമരം നടത്തുന്നു. 

ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന്റെ താഴെ ഈ വരുന്ന ശനിയാഴ്ച 28/5/2016 ന് രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ നടത്തുന്ന ഉപവാസ സമരത്തിന് മണിച്ചേട്ടനെ ജീവനു തുല്യം സ്‌നേഹിച്ച നിങ്ങളുടെ സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക