Image

കെ.എം.മാണി എ.കെ.ജി സെന്ററിലെത്തി

Published on 25 May, 2016
കെ.എം.മാണി എ.കെ.ജി സെന്ററിലെത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ശംസയര്‍പ്പിക്കുന്നതിനായി മുന്‍മന്ത്രി കെ.എം.മാണി എ.കെ.ജി സെന്ററിലെത്തി. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ കാരുണ്യ ലോട്ടറി ഉള്‍പ്പെടെയുള്ള ജനക്ഷേമപദ്ധതികള്‍ തുടരണമെന്നും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണമെന്നും മാണി പിണറായിയോട് ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ പരിഗണിക്കാമെന്ന് പിണറായി ഉറപ്പ് നല്‍കിയതായി പിന്നീട് മാണി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും മാണി ചൂണ്ടിക്കാട്ടി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക