Image

പരസ്യ ധൂര്‍ത്തിനെ ചോദ്യം ചെയ്ത് വി.ടി ബല്‍റാം എം.എല്‍.എ.

Published on 25 May, 2016
പരസ്യ ധൂര്‍ത്തിനെ ചോദ്യം ചെയ്ത് വി.ടി ബല്‍റാം എം.എല്‍.എ.
പിണറായി സര്‍ക്കാറിന്റെ പരസ്യ ധൂര്‍ത്തിനെ ചോദ്യം ചെയ്ത് വി.ടി ബല്‍റാം എം.എല്‍.എ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സര്‍ക്കാരിന്റെ ആദ്യ ദിവസം തൊട്ട് തന്നെ പ്രതിപക്ഷ ധര്‍മ്മം ഞങ്ങളും തുടങ്ങുകയാണ്. നല്ല പ്രവൃത്തികള്‍ക്ക് അകമഴിഞ്ഞ പിന്തുണ, ധൂര്‍ത്തിനും അഴിമതിക്കും ജനദ്രോഹത്തിനും എതിര്‍പ്പ്. അതാണ് നയം.

മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും എണ്ണം കുറച്ച് ചെലവ് ചുരുക്കാനുള്ള നീക്കത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ ഇന്നത്തെ സത്യപ്രതിജ്ഞാച്ചടങ്ങിനോടനുബന്ധിച്ചുള്ള ധൂര്‍ത്തിന് ഒട്ടും ന്യായീകരണമില്ല. അതുപോലെത്തന്നെയാണ് ഇന്നത്തെ പത്രങ്ങളില്‍ നല്‍കിയിരിക്കുന്ന പരസ്യവും. ഇജകങ എന്നോ ഘഉഎ എന്നോ ഒരിക്കല്‍പ്പോലും പറയാതെ 'ഠവല ജശിമൃമ്യശ ഢശഷമ്യമി ഏീ്‌ലൃിാലി'േ എന്ന് പറഞ്ഞുകൊണ്ടുള്ള മുഴുപ്പേജ് വ്യക്തിമാഹാത്മ്യ പരസ്യത്തിലെ രാഷ്ട്രീയ ശരികേട് അവിടെ നില്‍ക്കട്ടെ, എന്നാല്‍ അതിനുവേണ്ടി സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുഖജനാവില്‍ നിന്ന് ചെലഴിക്കുന്ന തുകയേക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശം ഈ നാട്ടിലെ ഓരോ പൗരന്മാര്‍ക്കുമുണ്ട്.

അതുകൊണ്ടുതന്നെ ആദ്യ നിയമസഭാ സമ്മേളനത്തില്‍ ഞാന്‍ ചോദിക്കാനായി ഉദ്ദേശിക്കുന്ന ജനങ്ങളുടെ വക ചോദ്യം (ഡ്രാഫ്റ്റ് ആണ്, പ്രിവിലേജ് പ്രശ്‌നം ഇല്ല) :
1) 25052016ന് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചെലവഴിച്ച ആകെ തുക എത്ര? അതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ?
2) 2505-2016ന് രൂപീകരിക്കപ്പെടാന്‍ പോകുന്ന പുതിയ സര്‍ക്കാരുമായി ബന്ധപ്പെട്ട് പി ആര്‍ ഡി വഴി ആകെ എത്ര ദിനപത്രങ്ങളില്‍ പരസ്യം നല്‍കി?
2എ) ഇതില്‍ കേരളത്തിനു പുറത്തുള്ള എത്ര പത്രങ്ങളിലാണ് പരസ്യം നല്‍കിയത്?
2ബി) ഇതിനായി സര്‍ക്കാര്‍ ആകെ ചെലവഴിച്ച തുക എത്ര?
2സി) കേരളത്തിനു പുറത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് പരസ്യങ്ങള്‍ നല്‍കുന്നതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രയോജനം എന്താണ്?
3) 25052016ന് രാവിലെ പത്രങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്ന വേളയില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ ഫോട്ടോകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന നിലവിലുണ്ടായിരുന്നോ?
3എ) ഉണ്ടെങ്കില്‍ അത്തരം മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയായിരുന്നോ പ്രസ്തുത പരസ്യങ്ങള്‍ നല്‍കിയിരുന്നത്?
3ബി) മുഖ്യമന്ത്രിയായോ എം.എല്‍.എ ആയോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടില്ലാത്ത ഒരു വ്യക്തിയുടെ ഫോട്ടോ അത്തരം പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയത് നിയമപരമായിരുന്നോ?
3സി) ഇക്കാര്യത്തില്‍ നിയമലംഘനങ്ങളോ ചട്ടലംഘനങ്ങളോ ഉണ്ടെങ്കില്‍ ആയതിന് ചെലവഴിച്ച തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കി ഖജനാവിന്റെ നഷ്ടം നികത്താന്‍ നടപടികള്‍ സ്വീകരിക്കുമോ? 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക