Image

വി.എസിനെ ഉപദേഷ്ടാവായി നിയമിച്ചേക്കും

Published on 25 May, 2016
വി.എസിനെ ഉപദേഷ്ടാവായി നിയമിച്ചേക്കും

   തിരുവനന്തപുരം. എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപദേഷ്ടാവായി മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ നിയമിച്ചേക്കും. കാബിനറ്റ് റാങ്കോടെയാകും വിഎസിന്റെ നിയമനം. പദവി നല്‍കാനുള്ള സന്നദ്ധത പാര്‍ട്ടി വിഎസിനെ അറിയിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപദേഷ്ടാവാകാന്‍ വിഎസിനോട് ആവശ്യപ്പെട്ടതായാണു സൂചന. പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുന്നു യെച്ചൂരി ആവശ്യമുന്നയിച്ചത്. എന്നാല്‍, പാര്‍ട്ടി നിര്‍ദേശത്തില്‍ വിഎസിന്റെ പ്രതികരണം അറിവായിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്്ടാകുമെന്നാണു സൂചന.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക