Image

ജിഷ വധക്കേസ് വനിതാ എഡിജിപിക്ക്; മന്ത്രിസഭയുടെ ആദ്യ തീരുമാനം

Published on 25 May, 2016
ജിഷ വധക്കേസ് വനിതാ എഡിജിപിക്ക്; മന്ത്രിസഭയുടെ ആദ്യ തീരുമാനം

   തിരുവനന്തപുരം: പഞ്ചവത്സര പദ്ധതികള്‍ തിരികെയെത്തിക്കാനും ജിഷ വധക്കേസ് പുതിയ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാനും ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മദ്യനയത്തിന്റെ കാര്യം മന്ത്രിസഭാ ാേയഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്നും ഇതു വഴിയേ പരിശോധിക്കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മന്ത്രിമാര്‍ക്കു സ്വീകരണം നല്‍കുന്ന ചടങ്ങുകളില്‍ കുട്ടികളെയും സത്രീകളെയും ഒഴിവാക്കാണമെന്ന നിര്‍ദേശമുയര്‍ന്നതിനെത്തുടര്‍ന്ന് ഇത് നടപ്പാക്കാനും പ്രഥമ യോഗത്തില്‍ തീരുമാനമായി.

ജിഷ വധക്കേസാണു മന്ത്രിസഭാ യോഗം ആദ്യം പരിഗണിച്ചത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഗുരുരമായ വീഴ്ചകളുണ്്ടായതായി ആരോപണമുയര്‍ന്നതില്‍ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മഹസര്‍ എഴുതിയതു മുതല്‍ മൃതദേഹം ദഹിപ്പിച്ചതുവരെ അസാധാരണ സംഭവങ്ങളാണ് ഉണ്്ടായത്. അന്വേഷണ സംവിധാനത്തില്‍ മാറ്റം വേണമെന്ന് കാബിനറ്റില്‍ നിര്‍ദേശമുയര്‍ന്നു. ഇതേത്തുടര്‍ന്നാണു പുതിയ സംഘത്തെ അന്വേഷണ ചുമതലയേല്‍പ്പിച്ചതെന്നു പിണറായി പറഞ്ഞു. ജിഷയുടെ കുടുംബത്തിന്റെ വീട് നിര്‍മാണം 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന്റെ ചുമതല ജില്ലാ കളക്ടറെ ഏല്‍പ്പിച്ചു. ജിഷയുടെ സഹോദരിക്കു ജോലി നല്‍കും. മുന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വാഗ്ദാനം നല്‍കിയെങ്കിലും നടപ്പായില്ല. ജിഷയുടെ അമ്മയ്ക്ക് മാസം 5000 രൂപ വീതം പെന്‍ഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുമെന്നും ഇതിനായി എ.കെ. ബാലന്റെ നേതൃത്വത്തില്‍ മന്ത്രിസഭാ സബ് കമ്മിറ്റിയെ ചുതലപ്പെടുത്തിയതായും പിണറായി പറഞ്ഞു. മന്ത്രിമാരായ തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍ എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളാണ്. 

ഇന്ത്യയില്‍ പഞ്ചവത്സരപദ്ധതി ഉപേക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഇതില്‍നിന്നു വ്യത്യസ്തമായി കേരളത്തില്‍ 13-ാം പഞ്ചവത്സരപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കും. തദ്ദേശഭരണ തലത്തിലും പഞ്ചവത്സരപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വീണ്്ടും ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും പ്ലാനിംഗ് കമ്മീഷന്റെയും നിലപാടുകളെ പിണറായി തള്ളി. 

അപ്രഖ്യാപിത നിയമന നിരോധനം നിലനില്‍ക്കുന്നുവെന്ന് പരാതി നിലനില്‍ക്കുന്നു. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ഇത് മാറ്റി 10 ദിവസത്തിനുള്ളില്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് ദിവസവും ചീഫ് സെക്രട്ടറി തലത്തില്‍ മോണിറ്ററിംഗ് നടക്കണം. പിഎസ്‌സി ലിസ്റ്റ് ഇല്ലാത്ത ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തിട്ടപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക വിഷയങ്ങള്‍ പിഎസ്‌സിയുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നു. വില പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കും. സിവില്‍ സപ്ലൈസ് വഴിയുള്ള വിതരണം ശക്തിപ്പെടുത്തും. 75 കോടിയാണ് ഇതിനായി മുന്‍കാലത്ത് അനുവദിച്ചിരുന്നത്. ഇത് ഇരട്ടിയാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. പിന്നീട് ആവശ്യമാണെങ്കില്‍ വീണ്്ടും കൂടുതല്‍ തുക അനുവദിക്കുമെന്നും സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ കെടുകാര്യസ്ഥതയോ അഴിമതിയോ ഉണ്്ടങ്കില്‍ ഒഴിവാക്കുമെന്നും പിണറായി പറഞ്ഞു.

ക്ഷേമപെന്‍ഷന്‍ കുടിശിഖകള്‍ നല്‍കിതീര്‍ക്കും. ക്ഷേമപെന്‍ഷന്‍ 1000 രൂപയാക്കുന്നതിനുള്ള നടപടികള്‍ ബജറ്റില്‍ സ്വീകരിക്കും. പ്രായമായവര്‍ക്കു വീടുകളില്‍ പെന്‍ഷന്‍ എത്തിക്കുന്നതിനു നടപടി സ്വീകരിക്കും. ഇതിനായി റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 27നു രാവിലെ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചിട്ടുണ്്ട്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക