Image

രാംജത് മലാനി ആര്‍ജെഡി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

Published on 25 May, 2016
രാംജത് മലാനി ആര്‍ജെഡി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്
ന്യൂഡല്‍ഹി: മുന്‍ ബിജെപി നേതാവ് രാംജത് മലാനി ആര്‍ജെഡി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്. ഒഴിവുവന്ന രണ്്ടു സീറ്റുകളില്‍ ഒന്നിലേക്കാണ് ആര്‍ജെഡി മലാനിയെ നിര്‍ദേശിച്ചിരിക്കുന്നത്. അടുത്തമാസം 10, 11 തീയതികളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മലാനിക്കു പുറമേ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ യുപി മുഖ്യമന്ത്രിയുമായ റാബ്റി ദേവിയും രാജ്യസഭയില്‍ എത്തും. 

രാജ്യസഭയിലേക്ക് അടുത്തിടെ ബിജെപി ടിക്കറ്റില്‍ എത്തിയ സുബ്രഹ്മണ്യന്‍ സ്വാമിയെ പ്രതിരോധിക്കുന്നതിനായാണ് മലാനിക്ക് എംപി സ്ഥാനം നല്‍കുന്നതെന്നാണു കരുതപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക