Image

നിയമസഭ ജൂണ്‍ രണ്്ടിനു തുടങ്ങും; എസ്. ശര്‍മ പ്രോ-ടേം സ്പീക്കര്‍

Published on 25 May, 2016
നിയമസഭ ജൂണ്‍ രണ്്ടിനു തുടങ്ങും; എസ്. ശര്‍മ പ്രോ-ടേം സ്പീക്കര്‍

  തിരുവനന്തപുരം: പതിനാലാം നിയമസഭുടെ പ്രഥമ സമ്മേളനം ജൂണ്‍ രണ്ടിന് നിയമസഭയില്‍ നിയുക്ത എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രണ്്ടിനു നടത്താന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. ഗവര്‍ണറുടെ അനുമതിയോടെയാകും ഇക്കാര്യം അന്തിമമായി അംഗീകരിക്കുക. ജൂണ്‍ മൂന്നിനു സ്പീക്കര്‍ തെരഞ്ഞെടുപ്പു നടത്തും.

ഗവര്‍ണറുടെ നയപ്രഖ്യാപനം ജൂണ്‍ 24നു നടക്കും. മൂന്നിനു ശേഷം 24 മാത്രമേ നിയമസഭ ചേരുകയുള്ളുവെന്നാണു സൂചന. പുതിയ സര്‍ക്കാരിന്റെ ബജറ്റ് അവതരണം ജൂലൈ എട്ടിനും നടക്കും. ജൂലൈ അവസാനം വരെ നിയമസഭാ സമ്മേളനം ചേര്‍ന്നേക്കും. വി.എസ്. ഗ്രൂപ്പു നേതാവ് എസ്. ശര്‍മ്മയെ പ്രോ- ടേം സ്പീക്കറായി നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. പി. ശ്രീരാമകൃഷ്ണനാണു പുതിയ സ്പീക്കര്‍.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക