Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയയന്‍ ബയനിയല്‍ കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി

നിബു വെള്ളവന്താനം Published on 25 May, 2016
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയയന്‍ ബയനിയല്‍ കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
ന്യുയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ജൂണ്‍ 25നു ഫിലാഡല്‍ഫിയായില്‍ നടത്തുവാനിരിക്കുന്ന ബയനിയല്‍ കോണ്‍ഫ്രന്‍സിന്റെ പ്രോവിന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് ന്യുജേഴ്‌സി പ്രോവിന്‍സ് അംഗങ്ങളുടെയും റീജിയന്‍ ഭാരവാഹികളുടെയും നിറഞ്ഞ സദസ്സില്‍ എഡിസണിലെ ഹോട്ടല്‍ എഡിസണില്‍ വെച്ച് നടത്തി. ഡോ. ശ്രീധര്‍ കാവില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ ഏറ്റുവാങ്ങിക്കൊണ്ട് ജനറല്‍ കണ്‍വീനര്‍ സാബു ജോസഫ് സി.പി.എ ഉത്ഘാടനം നിര്‍വ്വഹിച്ചു.

തദവസരത്തില്‍ സംഘടനകളുടെ ആവശ്യകതകളെപറ്റിയും കാലോചിതമായി മാറ്റം വരുത്തേണ്ട ലക്ഷ്യങ്ങളെപറ്റിയും സാബു ജോസഫ് പ്രസംഗിച്ചു. അമേരിക്കന്‍ മലയാളി സമൂഹം മൂന്നാം തലമുറ യില്‍ എത്തിനില്ക്കുന്ന ഈ കാലഘട്ടത്തില്‍ അവരുടെ ആവശ്യങ്ങള്‍ക്ക് പൂരകമാകുവാന്‍ അവസ രോചിതമായി സംഘടനകള്‍ക്ക് ഉയരാന്‍ കഴിയാത്തതാണ് പലസംഘടനകളുടെയും അപചയത്തിനു കാരണമെന്ന് അദ്ധേഹം പറഞ്ഞു. ബയനിയല്‍ കോണ്‍ഫ്രന്‍സ് പുതുമയുളള്ളതാക്കിതീര്‍ക്കുവാന്‍ 51 പേരടങ്ങുന്ന കമ്മറ്റികളും സബ്കമ്മറ്റികളും രൂപികരിച്ചതായി അദ്ധേഹം അറിയിച്ചു.
യുവജനങ്ങളെ ഉള്‍പ്പെടുത്തി ഡബ്ല്യു.എം.സിക്ക് പുതിയമാനം കൈവരിക്കുന്നവിധം നൂതനമായ പ്രവര്‍ത്തന രേഖയ്ക്ക് രൂപം കൊടുക്കുമെന്ന് കോണ്‍ഫ്രന്‍സ് കമ്മറ്റി ടീം കോര്‍ഡിനേറ്ററും മുന്‍ റീജിയന്‍ വൈസ്പ്രസിഡന്റുമായ പി.സി മാത്യൂ പറഞ്ഞു.

ങ്കോബല്‍ പ്രസിഡന്റ് ഐസക് പട്ടാണിപറമ്പില്‍ മുഖ്യാതിഥിയായി എത്തിച്ചേര്‍ന്നത് പരിപാടികള്‍ക്ക് ആകര്‍ഷണത പകര്‍ന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂണിഫിക്കേഷന്‍ എന്ന സ്വപ്നം യാഥാര്‍ത്വ്യമായതായും അദ്ധേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ ഫിലാദല്‍ഫിയ പ്രോവിന്‍ സിന്റെ ചെയര്‍പേഴ്‌സണ്‍ മേരി ജോസഫ്, ഹൂസ്റ്റണ്‍ പ്രോവിന്‍സ് പ്രസിഡന്റ് എസ്.കെ ചെറിയാന്‍, ന്യൂയോര്‍ക്ക് പ്രോവിന്‍സ് പ്രസിഡന്റ് ചാക്കോ കോയിക്കലേത്ത്, ഡബ്ലു.എം.സി സ്ഥാപക നേതാക്ക ന്മാരായ വര്‍ഗീസ് തെക്കേക്കര, ഡോ.ജോര്‍ജ് ജേക്കബ്, റീജിയന്‍ ട്രഷറാര്‍ ഫിലിപ്പ് മാരേട്ട്, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജോണ്‍ ഷെറി എന്നിവര്‍ പഗ്ലെടുത്ത് പ്രസംഗിച്ചു.

ന്യൂജേഴ്‌സ് പ്രോവിന്‍സ് ആതിഥേയത്വമരുളിയ പരിപാടികള്‍ക്ക് പ്രോവിന്‍സ് പ്രസിഡന്റും സഹ കണ്‍ വീനറുമായ തഗ്ലമണി അരവിന്ദ്, രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ രുഗ്മണി പത്മകുമാര്‍, കോണ്‍ഫ്രന്‍സ് കമ്മറ്റി സെക്രട്ടറി പിന്റോ ചാക്കോ, പ്രോവിന്‍സ് ചെയര്‍മാന്‍ തോമസ് മട്ടയ്ക്കല്‍, ശോഭാ ജേക്കബ് തുടങ്ങിയവര്‍ നേത്ര്യുത്വം നല്‍കി. ഡോ. ക്രിഷ്ണ കിഷോര്‍ (ഏഷ്യാനെറ്റ്), ജോ പണിക്കര്‍, ജിബി തോമസ് (ഫോമ), രാജു വടക്കേമണ്ണില്‍, ചഋഇ ജോണ്‍ തോമസ്, ഡോ.എലിസബത്ത് മാമ്മന്‍ തുടങ്ങിയവര്‍ രജിസ്‌ട്രേഷന്‍ കിക്കോഫില്‍ പഗ്ലെടുത്ത് സമ്മേളനത്തിന് മാറ്റുകൂ­ട്ടി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയയന്‍ ബയനിയല്‍ കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തിവേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയയന്‍ ബയനിയല്‍ കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തിവേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയയന്‍ ബയനിയല്‍ കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തിവേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയയന്‍ ബയനിയല്‍ കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തിവേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയയന്‍ ബയനിയല്‍ കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തിവേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയയന്‍ ബയനിയല്‍ കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തിവേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയയന്‍ ബയനിയല്‍ കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക