Image

ജെയിംസ് ബോണ്ട് ചിത്രം കൊതിച്ച് പ്രിയങ്ക ചോപ്ര

Published on 25 May, 2016
ജെയിംസ് ബോണ്ട് ചിത്രം കൊതിച്ച് പ്രിയങ്ക ചോപ്ര
ജെയിംസ് ബോണ്ട് ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമറിയിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര.  അമേരിക്കന്‍ ടെലിവിഷന്‍ ഷോകളില്‍നിന്ന് ലഭിച്ച ആത്മവിശ്വാസമാണ് ഇതിന് പിന്നില്ലെന്നാണ് സൂചന.  ജെയിംസ് ബോണ്ട് ചിത്രത്തില്‍ പങ്കാളിയാകാന്‍ താല്‍പ്പര്യമുണ്ടെന്നും വേഷം ലഭിച്ചാല്‍ സ്വീകരിക്കുമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. 

അതേസമയം ക്ഷണം ലഭിച്ചെന്നാണ് ബോളിവുഡ് വിശ്വസിക്കുന്നത്. ഒരുവര്‍ഷം പിന്നിട്ട അമേരിക്കന്‍ ടെലിവിഷന്‍ ഷോയിലൂടെ ഇത്തവണ പ്രേക്ഷക പുരസ്‌കാരവും പ്രിയങ്ക സ്വന്തമാക്കിയിരുന്നു. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഏഷ്യന്‍ ചലച്ചിത്രതാരമായിരുന്നു അവര്‍. ഹോളിവുഡില്‍ ചുവട് ഉറപ്പിക്കാന്‍ മികച്ച ചിത്രവും മികച്ചവേഷവുമാണ് പ്രിയങ്ക ലക്ഷ്യമിടുന്നതെന്ന് പ്രതികരണത്തിലൂടെ വ്യക്തം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക