Image

ഓടിയെത്തി കുഞ്ചാക്കോ ബോബന്റെ 'സ്‌കൂള്‍ബസ്'

Published on 25 May, 2016
ഓടിയെത്തി കുഞ്ചാക്കോ ബോബന്റെ 'സ്‌കൂള്‍ബസ്'
കൊച്ചി: കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സ്‌കൂള്‍ബസ് വരുന്നു. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. അപര്‍ണ ജോസഫ് ദമ്പതികളെ ജയസുര്യയും അപര്‍ണ്ണ ഗോപിനാഥും അവതരിപ്പിക്കുന്നു. മാസ്റ്റര്‍ ആകാശ് ബേബി അഞ്ജലീന എന്നിവര്‍ അജോയ് അഞ്ജലീന എന്നിവരെ അവതരിപ്പിക്കുന്നു. സുധീര്‍ കരമന, നന്ദു, എ വി അനൂപ്, ജെനി എന്നിവര്‍ ആണ് മറ്റു പ്രധാന താരങ്ങള്‍. ബോബി സഞ്ജയുടെതാണ് തിരകഥ. ഗോപി സുന്ദര്‍.

ആണ് സംഗീതം. ക്യാമറ സി കെ മുരളീധരന്‍, എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, കലാസംവിധാനം സിറില്‍ കുരുവിള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍. എ വി അനൂപ് നിര്‍മിക്കുന്ന ചിത്രം 27നു പ്രദര്‍ശനത്തിനെത്തും. സെന്‍ട്രല്‍ പിക്‌ചേര്‍സ് ആണ് വിതരണം.

കരിയറില്‍ ആദ്യമായി കാക്കി അണിയുന്ന കുഞ്ചാക്കോ ബോബന്‍ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ഗോപകുമാര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കുട്ടികളുടെയും സ്‌കൂളിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം. വിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ വി അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

ത്രീ ഇഡിയറ്റ്, പി കെ തുടങ്ങിയ ബോളിവുഡിലെ ചിത്രങ്ങളുടെ ഛായാഗ്രാഹകനും മലയാളിയുമായ സി കെ മുരളീധരന്‍ ആണ് സ്‌കൂള്‍ ബസിനായി കാമറ ചലിപ്പിക്കുന്നത്. സ്‌കൂള്‍ ബസിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ കുട്ടികള്‍ക്കായി സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ സമ്മാനാര്‍ഹരായ 3000ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗുകളും മെഡിമിക്‌സ്–മേളം ഉല്‍പ്പന്നങ്ങളും സമ്മാനമായി നല്‍കും.

കൂടാതെ മത്സരത്തിലൂടെ കേരളത്തിലെ ഏറ്റവും മികച്ച സ്‌കൂള്‍ ബസിനെയും െ്രെഡവറെയും തിരഞ്ഞെടുക്കും. സ്‌കൂളിനും െ്രെഡവര്‍ക്കും സമ്മാനം നല്‍കും. സ്‌കൂള്‍ ബസ് എന്ന വിഷയത്തെക്കുറിച്ച് എഴുതുന്ന കുറിപ്പില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ടാബും സമ്മാനമായി നല്‍കുന്നുണ്ട്. സ്‌കൂള്‍ ബസിന്റെ ചിത്രീകരണത്തിനുപയോഗിച്ച ബസ് സ്‌കൂള്‍ബസ് ഇല്ലാത്ത മാതൃകാ വിദ്യാലയത്തിന് ചിത്രത്തിന്റെ നിര്‍മ്മാതാവ് സമ്മാനമായി നല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക