Image

ജോസ് തോമസിന്റെ പേരിടാത്ത ബിജു മേനോന്‍ ചിത്രം തുടങ്ങി

Published on 25 May, 2016
ജോസ് തോമസിന്റെ പേരിടാത്ത ബിജു മേനോന്‍ ചിത്രം തുടങ്ങി
ജോബ് ജി. ഫിലിംസിന്റെ ബാനറില്‍ ജോബ് ജി. ഉമ്മന്‍ നിര്‍മിച്ച് ജോസ് തോമസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ തുടങ്ങി. ബിജു മേനോന്‍, ഇന്നസെന്റ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, ബൈജു, ഹരീഷ് കണാരന്‍, ജിന്‍േറാ കലാഭവന്‍, നസീര്‍ സംക്രാന്തി, കിഷോര്‍ സത്യ, പയ്യന്‍സ്, ഇനിയ, പൂജിത മേനോന്‍, സീമാ ജി. നായര്‍, ചിന്നു കുരുവിള, റോസിന്‍ ജോളി, രാഖി, ശോഭ സിംഗ്, സ്വാസിക, അഞ്ജു അരവിന്ദ് തുടങ്ങിയവരഭിനയിക്കുന്ന ചിത്രത്തിന് ബാബു ജനാര്‍ദനന്‍ തിരക്കഥ രചിച്ചിരിക്കുന്നു. 

ഹരിനാരായണന്‍, സന്തോഷ് വര്‍മ, പി.കെ പ്രദീപ് കുമാര്‍ എന്നിവരുടെ ഗാനത്തിന് രതീഷ് വേഗയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം മനോജ് പിള്ള. എഡിറ്റിങ് ജോണ്‍കുട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. കല അരുണ്‍ കല്ലുംമ്മൂട്. മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍. വസ്ത്രാലങ്കാരം സി.ജി. തോമസ് നോബിള്‍. സ്റ്റില്‍സ് ഹാരിസ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് നസീര്‍ കൂത്തുപറമ്പ്, ജംഷീര്‍ പുറക്കാട്ടിരി. അസോ. ഡയറക്ടര്‍ ചാക്കോ കാഞ്ഞുപറമ്പന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക