Image

കേരള പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു

രാജന്‍ ആര്യപ്പള്ളില്‍ Published on 26 May, 2016
കേരള പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു
കേരളത്തിലെ മലബാര്‍ ഏരിയായില്‍ നിര്ധനരായ ആദിവാസി പ്ലസ് 1, പ്ലസ് 2 വിദ്യാര്‍ത്ഥികളായ ഇരുപത്തിയഞ്ച് കുട്ടികള്‍ക്ക് 2000 രൂപ വീതം വിദ്യാഭ്യാസസഹായമായി കേരള പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കയുടെ വകയായി ക്രൈസ്തവചിന്തയുടെ നേതൃത്വത്തില്‍ പാസ്റ്റര്‍ സാബു വര്‍ഗീസ് (ഫിലഡല്‍ഫിയ) വിതരണം നിര്‍വഹിച്ചു. പാവപ്പെട്ടവരെ സഹായിക്കുന്ന കര്‍മപദ്ധതിയിലേക്കുള്ള കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ പുതിയ ഒരു കാല്‍വയ്പ്പ് കൂടിയാണിത്.

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ ഭാരവാഹികളായി പാസ്റ്റര്‍ ബാബുതോമസ് (പ്രസിഡണ്ട്), പാസ്റ്റര്‍ തോമസ് കിടങ്ങാലി (വൈസ് പ്രസിഡണ്ട്), രാജന്‍ ആര്യപ്പള്ളില്‍ ( സെക്രട്ടറി), പാസ്റ്റര്‍ ജോണ്‍ തോമസ് (ജോ. സെക്രട്ടറി), ജോയിസ് പി. മാത്യൂസ് (ട്രഷറര്‍), ഷേര്‍ളി ചാക്കോ (വനിതാ പ്രതിനിധി) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക