Image

വോട്ടെണ്ണല്‍ ദിവസം മറ്റ് ചാനലുകളെ ബഹുദൂരം പിന്നിലാക്കി ഏഷ്യാനെറ്റ് ന്യൂസ്

Published on 27 May, 2016
വോട്ടെണ്ണല്‍ ദിവസം മറ്റ് ചാനലുകളെ ബഹുദൂരം പിന്നിലാക്കി ഏഷ്യാനെറ്റ് ന്യൂസ്
തിരുവനന്തപുരം: ദൃശ്യമാധ്യമ രംഗത്ത് അനിഷേധ്യ ശക്തിയായി ഏഷ്യാനെറ്റ് ന്യൂസ്. മെയ് 19 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം മറ്റ് ചാനലുകളെ ബഹുദൂരം പിന്നിലാക്കി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.

പ്രേക്ഷകശ്രദ്ധയില്‍ വീണ്ടും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്. വോട്ടെണ്ണല്‍ ദിവസം കേരളം ചുവക്കുന്നത് കണ്ണിമവെട്ടാതെ കണ്ടത് ഏഷ്യാനെറ്റ് ന്യൂസ്. വോട്ടെണ്ണല്‍ തുടങ്ങിയ രാവിലെ എട്ട് മണിമുതല്‍ എണ്ണല്‍ പൂര്‍ത്തിയായ 12 മണിവരെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

തൊട്ടടുത്ത രണ്ട് ചാനലുകളുടെ ജിആര്‍പിയുടെ ആകെത്തുകയേക്കള്‍ അധികമാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ റേറ്റിംഗ്. വോട്ടെണ്ണിയ ദിവസത്തെ ആകെ പ്രേക്ഷകശ്രദ്ധയിലും വ്യക്തമായ ആധിപത്യം ഏഷ്യാനെറ്റ് ന്യൂസിനാണ്. കേരളത്തിലെ ജനവിധി അറിയാന്‍ 50 ശതമാനം പ്രേക്ഷകരും കണ്ടത് ഏഷ്യാനെറ്റ് ന്യൂസ് മാത്രമാണ്.

രണ്ടുമാസത്തെ പ്രചാരണത്തിന്റെ കലാശക്കൊട്ടും വോട്ടെടുപ്പും വോട്ടെണ്ണലുമടങ്ങിയ കഴിഞ്ഞവാരം വ്യക്തമായ മുന്‍തൂക്കമാണ് ഏഷ്യാനെറ്റ് ന്യൂസിന് റേറ്റിംഗില്‍ കിട്ടിയ­ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക