Image

സീറോ മലബാര്‍ കത്തീഡ്രലില്‍ സ്ഥൈര്യലേപന ശുശ്രൂഷ

ജോയിച്ചന്‍ പുതുക്കുളം Published on 27 May, 2016
സീറോ മലബാര്‍ കത്തീഡ്രലില്‍ സ്ഥൈര്യലേപന ശുശ്രൂഷ
ഷിക്കാഗോ: പരിശുദ്ധാത്മാവിനാല്‍ വിശ്വാസികളെ ക്രിസ്തുവിന്റെ സാക്ഷികളും ഉത്തമ ക്രിസ്ത്യാനികളുമാക്കി മാറ്റുന്ന മഹനീയ കൂദാശയായ സ്ഥാര്യലേപനം മെയ് 22-നു രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നു 36 കുട്ടികള്‍ സ്വീകരിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ പുരയിടം, ഫാ. ജോസഫ് അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മത ബോധന അധ്യാപകരായ സി. ജീനാ ഗ്രെയ്‌സ് സി.എം.സി, സി. ഷീന സി.എം.സി, രാജു പാറയില്‍, തെരേസ് കുന്നത്തറ, സൂസന്‍ സണ്ണി എന്നിവരോടൊപ്പം സ്കൂള്‍ ഡയറക്ടര്‍ സി. ജസ്‌ലിന്‍ സി.എം.സി, അസി. ഡയറക്ടര്‍ ഡോ. ജയരാജ് ഫ്രാന്‍സീസ്, രജിസ്ട്രാര്‍ സോണി തേവലക്കര, സെക്രട്ടറി റാണി കാപ്പന്‍ എന്നിവര്‍ കുട്ടികളെ കൂദാശാ സ്വീകരണത്തിനായി ഒരുക്കി. ജനറല്‍ കോര്‍ഡിനേറ്ററായിരുന്ന ടോം ജോസിന്റെ നേതൃത്വത്തില്‍ അനേകം മാതാപിതാക്കളും ഈ കൂദാശ ഒരു ദിവ്യാനുഭവമാക്കി തീര്‍ക്കാന്‍ സഹകരിച്ചു. ബീന വള്ളിക്കളം അറിയിച്ചതാണിത്.
സീറോ മലബാര്‍ കത്തീഡ്രലില്‍ സ്ഥൈര്യലേപന ശുശ്രൂഷസീറോ മലബാര്‍ കത്തീഡ്രലില്‍ സ്ഥൈര്യലേപന ശുശ്രൂഷസീറോ മലബാര്‍ കത്തീഡ്രലില്‍ സ്ഥൈര്യലേപന ശുശ്രൂഷസീറോ മലബാര്‍ കത്തീഡ്രലില്‍ സ്ഥൈര്യലേപന ശുശ്രൂഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക