Image

പേരന്റ്‌സ് & കപ്പിള്‍ കോണ്‍ഫറന്‍സ് 2016

ഷൈനി രാജു Published on 27 May, 2016
പേരന്റ്‌സ് & കപ്പിള്‍ കോണ്‍ഫറന്‍സ് 2016
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള 'പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍ കോണ്‍ഫറന്‍സ്' ജൂണ്‍ 11-ന് ശനിയാഴ്ച 9 മുതല്‍ 4 വരെ സ്റ്റാറ്റന്‍ഐലന്റിലുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നു. കോണ്‍ഫറന്‍സിലെ മുഖ്യ ചിന്താവിഷയം "ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്ക; അവന്‍ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല' (സദൃ:22:6) എന്നുള്ളതാണ്. ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാസ് മാര്‍ നിക്കളാവോസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ലണ്ടനില്‍ നിന്നുമുള്ള മിസ് എലിസബേത്ത് ജോയി ആയിരിക്കും മുഖ്യ പ്രഭാഷക.

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ഫാ. ടി.എ തോമസ് 732 766 3117, റവ.ഫാ. അലക്‌സ് കെ. ജോയി (വികാരി) 973 489 6440, മിസ്സിസ് ഷൈനി രാജു (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍) 973 780 0800, മിസ്സിസ് സാറാ വര്‍ഗീസ് (ജനറല്‍ സെക്രട്ടറി) 508 872 1237.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക