Image

കുവൈറ്റ് പാര്‍ലമെന്റിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് വ്യാഴാഴ്ച

Published on 01 February, 2012
കുവൈറ്റ് പാര്‍ലമെന്റിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് വ്യാഴാഴ്ച
കുവൈറ്റ്: കുവൈറ്റില്‍ ഫെബ്രുവരി രണ്ടിന് (വ്യാഴം) പാര്‍ലമെന്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 50 അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പില്‍ 4,00,306 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 23 വനിതകള്‍ ഉള്‍പ്പെടെ 286 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. വോട്ടര്‍മാരില്‍ 53 ശതമാനം വനിതകളാണ്.

ഒരു മണ്ഡലത്തില്‍ നിന്ന് പത്തുപേരെയാണ് തെരഞ്ഞെടുക്കേണ്ടത്. ഒരു വോട്ടര്‍ക്ക് പരമാവധി നാലുവോട്ട് ചെയ്യാം. നാലില്‍കൂടിയാല്‍ വോട്ട് അസാധുവാകും. കൂടുതല്‍ വോട്ട് ലഭിക്കുന്ന ആദ്യ പത്തുപേരാകും വിജയികള്‍.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അനുമതിയില്ലാത്ത കുവൈറ്റില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും സംഘടനാ അടിസ്ഥാനത്തില്‍ അല്ല. നിയമപരമായി വ്യക്തിഗതമാണ് തെരഞ്ഞെടുപ്പ്. അതേസമയം ഗോത്രം, ഗ്രൂപ്പ് തുടങ്ങിയ അലിഖിത രാഷ്ട്രീയം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയും ചെയ്യും.

പാരമ്പര്യരീതികളില്‍നിന്നും ഭിന്നമായി സാങ്കേതികവിദ്യയുടെ സാധ്യതകളും സോഷ്യല്‍നെറ്റ്‌വര്‍ക്കുകളൂടെ പിന്തുണയും യഥേഷ്ടം ഉപയോഗപ്പെടുത്തിയ തെരഞ്ഞെടുപ്പിനായി ബൂത്തിലേക്ക് നീങ്ങാനിരിക്കെ കഴിഞ്ഞ രാത്രികള്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണ തമ്പുകള്‍ സജീവമായി. ഓരോ സ്ഥാനാര്‍ഥികളുടേയും തിരഞ്ഞെടുപ്പ് ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കിട്ടാവുന്ന വോട്ടുകളെല്ലാം അനുകൂലമാക്കുന്നതിനുള്ള അവസാനതന്ത്രവും ആസൂത്രണം ചെയ്യുകയാണിപ്പോള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക